For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ കുഞ്ഞിനെ ഈ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും

|

മുലപ്പാല്‍ കുഞ്ഞിന് ആരോഗ്യം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങളേയും അല്‍പം മുലപ്പാല്‍ കൊണ്ട് നമുക്ക് സംരക്ഷിക്കാവുന്നതാണ്. ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി കുഞ്ഞിന് മുലപ്പാല്‍ നല്‍കാവുന്നതാണ്. നവജാത ശിശുക്കള്‍ക്ക് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും മുലപ്പാല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ചുരുങ്ങിയത് രണ്ട് വയസ്സ് വരെയെങ്കിലും മുലപ്പാല്‍ നല്‍കിയിരിക്കണം. ഇത് നിങ്ങളുടെ കുഞ്ഞിന്റെ മുന്നോട്ടുള്ള ആരോഗ്യത്തിനും വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

World Breastfeeding Week 2021

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ക്കുണ്ടാവുന്ന പല ടെന്‍ഷനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുലപ്പാല്‍ കൊടുക്കുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും എല്ലാം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ലോകമുലയൂട്ടല്‍ വാരത്തില്‍ നിങ്ങളുടെ കുഞ്ഞിന് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ മുലപ്പാല്‍ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

 മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

കുഞ്ഞിന്റെ ഉമിനീരും അമ്മയുടെ പാലില്‍ കലര്‍ന്നാല്‍ അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ അമ്മയുടെ ശരീരം കുഞ്ഞിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുലപ്പാല്‍ ഇഷ്ടാനുസൃതം കുഞ്ഞിന് ലഭിക്കുകയും ചെയ്യും. ഇതിലൂടെ അമ്മക്കും കുഞ്ഞിനും തമ്മിലുള്ള ഒരു ബന്ധം വളര്‍ന്നുവരുകയും ചെയ്യുന്നുണ്ട്.

 മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

അമ്മമാര്‍ നല്‍കുന്ന പാലില്‍ അലര്‍ജിയുടെ നിരക്ക് കുറവാണ്. ചെവി അല്ലെങ്കില്‍ ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ ആറ് മുതല്‍ പന്ത്രണ്ട് മാസങ്ങളില്‍ ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ആന്റിബോഡികളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

 മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

പെട്ടെന്നുള്ള ശിശുമരണത്തിനുള്ള സാധ്യത കുറവാണ്. പലപ്പോഴും ഒരു കാരണവുമില്ലാതെ തന്നെ കുട്ടികളുടെ മരണ നിരക്ക് വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കുഞ്ഞിന് ഒരു തരത്തിലുള്ള ഇന്‍ഫ്‌ലുവന്‍സയോ പ്രതിരോധ കുത്തിവയ്പ്പുകളോ ലഭിക്കാത്തതിനാല്‍ അനാവശ്യ അണുബാധകളെ ചെറുക്കാന്‍ പാല്‍ കുഞ്ഞിന് ഒരു പ്രതിരോധ സംവിധാനം നല്‍കുന്നു. അതിനാല്‍, മുലപ്പാല്‍ കുഞ്ഞിന് സ്വാഭാവിക പ്രതിരോധ കുത്തിവയ്പ്പായി പ്രവര്‍ത്തിക്കുന്നു. ഏത് വൈറസിനേയും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മുലപ്പാല്‍ എന്തുകൊണ്ടും നല്ലതാണ്.

 മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് കുട്ടികളിലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ സ്ഥിരമായി മുലപ്പാല്‍ നല്‍കുന്ന കുഞ്ഞിന് ചെറുപ്പത്തിലെ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. മുലപ്പാല്‍ കുഞ്ഞിന് സന്തുലിതമായ ഭക്ഷണക്രമം പോലെയാണ്, ഇത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് അമ്മമാര്‍ ഒരു കാരണവശാലും മുലപ്പാല്‍ ഒഴിവാക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലയൂട്ടല്‍ കുഞ്ഞിനും അമ്മയ്ക്കും തൊലിപ്പുറത്ത് ചര്‍മ്മ സമ്പര്‍ക്കം ലഭിക്കുന്നു. ഇത് അമ്മ- കുഞ്ഞ് ബന്ധം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ നല്ല ബോണ്ടിംഗ് ഇതിലൂടെ ഉണ്ടാവുന്നുണ്ട്. കുട്ടിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ പ്രായത്തിലുള്ള ആരോഗ്യകരമായ ശരീരഭാരം ഉണ്ടായിരിക്കും. ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്, കുഞ്ഞ് ജനിച്ച ആദ്യ മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കണം, തുടര്‍ന്ന് 6 മാസം മുതല്‍ 1 വര്‍ഷം വരെ മുലയൂട്ടല്‍ നിര്‍ബന്ധമായും തുടരണം. അതിന് ശേഷം അമ്മയുടേയും കുഞ്ഞിന്റേയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇത് ചെയ്യാവുന്നതാണ്.

 മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

കുട്ടിക്കാലത്ത് മുലപ്പാല്‍ നല്‍കിയ കുട്ടികള്‍ അലര്‍ജികള്‍, ചര്‍മ്മ വൈകല്യങ്ങള്‍, ആസ്ത്മ, മറ്റ് ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയെ കുറക്കുന്നുണ്ട്. മുലപ്പാല്‍, ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക മാത്രമല്ല, ആരോഗ്യപ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം അമ്മക്കും ചില പ്രത്യേക ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലപ്പാല്‍ കുഞ്ഞിന് നല്‍കും ഏത് രോഗത്തില്‍ നിന്നും പ്രതിരോധം

മുലയൂട്ടുന്ന അമ്മമാരില്‍ ഗര്‍ഭപാത്രത്തിലെ രക്തസ്രാവം കുറയ്ക്കുന്നതിന് സഹായിക്കുന്നു. മുലയൂട്ടല്‍ അണ്ഡാശയ, ഗര്‍ഭാശയ, സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. കൂടാതെ ഇത് കലോറി കുറക്കുന്നതിന് സഹായിക്കുന്നു. അമ്മയ്ക്ക് സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യത വൈകുകയോ കുറയ്ക്കുകയോ ചെയ്യുന്നു. അതിനാല്‍, മുലപ്പാലിന് പ്രായപൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിന് ഗുണങ്ങള്‍ മാത്രമല്ല, അമ്മയ്ക്കും ധാരാളം ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

English summary

World Breastfeeding Week 2021: How Breast Milk Protects Newborns In Malayalam

Here in this article we are discussing about how breast milk protects newborns. Take a look.
Story first published: Friday, August 6, 2021, 13:27 [IST]
X
Desktop Bottom Promotion