For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള കുളി നിസ്സാരമല്ല: പ്രസവാരോഗ്യത്തിന്റെ അടിസ്ഥാനം

|

പ്രസവശേഷം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനം ക്ഷീണവും അസ്വസ്ഥതയും നമുക്ക് ഒരു കുളിയിലൂടെ മാറ്റിയെടുക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളും കുളിയിലൂടെ നമുക്ക് മാറ്റിയെടുക്കാം. അതുകൊണ്ട് തന്നെ പ്രസവശേഷം ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ നമുക്ക് കുളി ഒരു ആശ്വാസം തന്നെയാണ്. എന്നാല്‍ പ്രസവ ശേഷം കുളിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം എപ്പോള്‍ കുളിക്കണം, എപ്പോള്‍ കുളിക്കരുത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

What Is Postpartum sitz

നിങ്ങള്‍ പ്രസവ ശേഷം കുളിക്കുന്ന വ്യക്തിയാണെങ്കില്‍ കുളിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണ്ടതാണ്. കാരണം കുളിക്കുന്ന വെള്ളത്തിന്റെ ചൂട് പോലും വളരെയധികം ശ്രദ്ധിക്കണം. കൂടാതെ എത്ര ദിവസം കുളിക്കാന്‍ പാടില്ല എപ്പോള്‍ കുളിക്കണം എന്നുള്ള കാര്യമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പഴമക്കാര്‍ വളരെയധികം ചിട്ടയിലാണ് ഇത്തരം കാര്യങ്ങളെല്ലാം കൊണ്ട് പോവുന്നത്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ഇവര്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കുന്നു. എന്നാല്‍ പ്രസവ ശേഷം എപ്പോള്‍ കുളിക്കണം, എങ്ങനെ കുളിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

 എപ്പോള്‍ കുളിക്കണം?

എപ്പോള്‍ കുളിക്കണം?

നിങ്ങള്‍ പ്രസവ ശേഷം എപ്പോള്‍ കുളിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രസവിച്ച ശേഷം കുളിക്കുന്നത് നിങ്ങളുടെ പ്രസവിച്ച രീതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ചിലരില്‍ സാധാരണ ഡെലിവറി ആയിരിക്കും, എന്നാല്‍ ചിലരില്‍ അത് സി-സെക്ഷന്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. സങ്കീര്‍ണതകള്‍ ഒന്നുമില്ലാത്ത പ്രസവമാണെങ്കില്‍ നിങ്ങള്‍ക്ക് പ്രസവശേഷം അടുത്ത ദിവസം തന്നെ കുളിക്കാലുന്നതാണ്. ഇത് നിങ്ങളില്‍ ഊര്‍ജ്ജവും സന്തോഷവും ഉന്‍മേഷവും നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പ്രസവ ശേഷം കുളിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

സി-സെക്ഷന് ശേഷം

സി-സെക്ഷന് ശേഷം

നിങ്ങള്‍ സി-സെക്ഷന് ശേഷമാണ് കുളിക്കാന്‍ തയ്യാറാവുന്നത് എന്നുണ്ടെങ്കില്‍ നിങ്ങള്‍ സാധാരണ ആരോഗ്യ സ്ഥിതിയിലേക്ക് വരുന്നതിന് കൂടുതല്‍ സമയം എടുത്തേക്കാം. അതിനര്‍ത്ഥം നിങ്ങളുടെ മുറിവിന്റെ സ്വഭാവം മനസ്സിലാക്കണം എന്നുള്ളതാണ്. ചുരുങ്ങിയത് 2-3 ദിവസമെങ്കിലും പ്രസവ ശേഷം കാത്തിരിക്കണം കുളിക്കുന്നതിന് വേണ്ടി. കാരണം ഇത് നിങ്ങളുടെ മുറിവ് ഒന്ന് വലിയുന്നതിന് സഹായിക്കുന്നു. ശേഷം ഇളം ചൂടുവെള്ളത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കുളിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ഡോക്ടര്‍ പറഞ്ഞ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. കുളിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കാരണം നിങ്ങളുടെ ശരിയായ ആരോഗ്യസ്ഥിതി ഡോക്ടര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഇരുന്ന് കുളിക്കുന്നത്

ഇരുന്ന് കുളിക്കുന്നത്

സാധാരണ നമ്മള്‍ നിന്നാണ് കുളിക്കാറുള്ളത്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ മാത്രമേ പലരും ഇരുന്ന് കുളിക്കുകയുള്ളൂ. എന്നാല്‍ പ്രസവ ശേഷം ഇരുന്ന് കുളിക്കുന്നത് ശീലമാക്കുക. കാരണം ഇത് നിങ്ങളുടെ പെരിനിയല്‍ ഭാഗം വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല സ്വകാര്യഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ മുറിവുണക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ സാധാരണ പ്രസവമാണെങ്കില്‍ ഡോക്ടര്‍ എന്തായാലും ഇത്തരം ഒരു കുളിയാണ് ശുപാര്‍ശ ചെയ്യുന്നത്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഇനി നിങ്ങള്‍ ഏത് തരത്തിലുള്ള കുളിയാണ് തിരഞ്ഞെടുക്കുന്നതെങ്കിലും അതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം മാത്രം കുളിക്കാന്‍ ശ്രദ്ധിക്കുക. ചിലര്‍ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇത് സുരക്ഷിതമാണോ എന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിയ ശേഷം മാത്രമേ കുളിക്കാന്‍ പാടുകയുള്ളൂ. സാധാരണ ഇരുന്ന് കുളിയും ഇളം ചൂടുവെള്ളത്തിലെ കുളിയുമാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുനന്ത്. വജൈനല്‍ ബര്‍ത്ത് ഉള്ള സ്ത്രീകള്‍ക്കാണ് ഇത്തരം കുളി പലപ്പോഴും നിര്‍ദ്ദേശിക്കുന്നത്. ഇത് വേദന കുറക്കുകയും ആശ്വാസം നല്‍കുകയും ചെയ്യുന്നു.

ഇരുന്ന് കുളിയുടെ ഗുണങ്ങള്‍

ഇരുന്ന് കുളിയുടെ ഗുണങ്ങള്‍

നിങ്ങള്‍ ഇരുന്ന് കുളിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെങ്കില്‍ അത് ചില ഗുണങ്ങള്‍ ശരീരത്തിന് നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരത്തില്‍ ഇരുന്ന് കുളിക്കുന്നതിലൂടെ നിങ്ങളുടെ എപ്പിസോടോമി അല്ലെങ്കില്‍ ഹെമറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള വേദനയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. കൂടാതെ പെട്ടെന്ന് ഉന്‍മേഷവും രോഗശാന്തിയും ലഭിക്കുന്നു. കൂടാതെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് സാധിക്കുന്നു. ഇത് നിങ്ങള്‍ക്ക് മികച്ച വിശ്രമം നല്‍കുന്നു. ശരീരം കൂടുതല്‍ വൃത്തിയാക്കുന്നു. ശരീരത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പെരിനിയല്‍ ഏരിയയില്‍ ഉണ്ടാവാന്‍ ഇടയുള്ള അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇനി എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഗര്‍ഭകാലം ക്ഷീണമോ: മാറ്റി ഉഷാറാവാന്‍ ഇതാ മാര്‍ഗ്ഗങ്ങള്‍ഗര്‍ഭകാലം ക്ഷീണമോ: മാറ്റി ഉഷാറാവാന്‍ ഇതാ മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ടിപ്‌സ്ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ടിപ്‌സ്

English summary

What Is Postpartum sitz Bath And Its Benefits In Malayalam

Here in this article we are sharing what is postpartum sitz bath and its benefits in malayalam. Take a look.
X
Desktop Bottom Promotion