For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയനായിരുന്നോ, കഴിക്കണം ഇതെല്ലാം അല്ലെങ്കില്‍ ആരോഗ്യം പോക്ക്

|

സിസേറിയന്‍ കഴിഞ്ഞ സ്ത്രീകള്‍ പലപ്പോഴും പല കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സാധാരാണ പ്രസവമാണ് ഏറ്റവും നല്ലത് എന്നെല്ലാം പറഞ്ഞാലും ചില അവസരങ്ങളില്‍ അമ്മക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയില്‍ ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനോഹരമായ ഒരു നിമിഷമാണ് കുഞ്ഞിന് ജന്മം നല്‍കുന്നത്. ശാരീരികമായും മാനസികമായും കടുത്ത തളര്‍ച്ച അനുഭവപ്പെടുന്ന സമയം കൂടിയാണ് ഇത്. കടുത്ത വേദന അനുഭവിച്ചാണ് ഓരോ സ്ത്രീയും ഓരോ കുഞ്ഞിന് ജന്മം നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളിലാണ് പലപ്പോഴും സിസേറിയന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

കുട്ടികളിലെ വായ്‌നാറ്റത്തിന് ഉടനെ പരിഹാരംകുട്ടികളിലെ വായ്‌നാറ്റത്തിന് ഉടനെ പരിഹാരം

സിസേറിയന് ശേഷം അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അശ്രദ്ധമായാണ് പ്രസവത്തിനു ശേഷം പെരുമാറുന്നതെങ്കില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ സിസേറിയന് ശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കരുത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് സിസേറിയന്‍ ശേഷം കഴിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

ദഹിക്കുന്ന ഭക്ഷണങ്ങള്‍

ദഹിക്കുന്ന ഭക്ഷണങ്ങള്‍

സിസേറിയന് ശേഷം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ ഇത് ഇത് മലബന്ധം നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. തൈര്, പാല്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട മസില്‍പവ്വറിനും നഷ്ടപ്പെട്ട ആരോഗ്യവും കണ്ടെത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്. മത്സ്യം, മുട്ട, ചിക്കന്‍, പാലുല്‍പ്പന്നങ്ങള്‍ എന്നി കഴിക്കണം. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. പ്രസവ ശേഷം ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ സി കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ വിറ്റാമിന്‍ സി എന്നിവ സിസേറിയന് ശേഷം ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള അണുബാധകളെയും ഇല്ലാതാക്കും. കൂടാതെ ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാക്കുന്നുണ്ട്. മധുരക്കിഴങ്ങ് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം. ഇതെല്ലാം സിസേറിയന്‍ ശേഷമുള്ള ഡയറ്റിലെ പ്രധാനപ്പെട്ടതാണ്. ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തത്.

അയേണ്‍

അയേണ്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയേണ്‍ വളരെ മികച്ചതാണ്. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍. മുട്ടയുടെ മഞ്ഞ, റെഡ് മീറ്റ്, അത്തിപ്പഴം എന്നിവയെല്ലാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യവും ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച് കൂടാന്‍ ആവാത്ത ഒന്നാണ്. ഇത് പ്രസവ ശേഷം പേശികളുടേയും എല്ലിന്റെയും ആരോഗ്യം സംരക്ഷിക്കാനും അസ്ഥിസംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. പാല്‍, തൈര്, ചീര എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുക. മിതമായ വ്യായാമവും ശീലിക്കേണ്ടതാണ്.

നാരുകള്‍

നാരുകള്‍

ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് പ്രസവ ശേഷം ഉണ്ടാവുന്ന മലബന്ധത്തിന് പരിഹാരം നല്‍കുന്നു. പ്രസവശേഷം പലരും അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയാണ് മലബന്ധം. എന്നാല്‍ ഇതിനെ പരിഹരിക്കാന്‍ ഇനി മരുന്നുകള്‍ കഴിക്കുന്നതിന് മുന്‍പ് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. ഇതോടൊപ്പം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സ്ഥിരമാക്കുക.

വെള്ളം

വെള്ളം

ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കാന്‍ ആനുവദിക്കരുത്. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. ഇതിന്റെ കാര്യത്തില്‍ മെച്ചപ്പെട്ട ജ്യൂസുകളും മറ്റും കഴിക്കാന്‍ ശീലിക്കണം. ഇത് കൂടാതെ പച്ചവെള്ളം ധാരാളം കുടിക്കുക. അതിലുപരി ജ്യൂസുകളും പച്ചക്കറി ജ്യൂസുകളും മൂന്ന് നേരമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ പലപ്പോഴും ഇത് എങ്ങനെ കഴിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ബ്രൗണ്‍ റൈസ്, ഗോതമ്പ് എന്നിവയെല്ലാം ധാരാളം കഴിക്കേണ്ടതാണ്. ഇത് ശരീരത്തിന് ഉറപ്പും ബലവും നല്‍കാന്‍ സഹായിക്കുന്നു. പ്രസവ ശേഷം ശരീരത്തില്‍ ഉണ്ടാവുന്ന വീക്‌നസ് ഇല്ലാതാക്കുന്നതിന് മികച്ചതാണ് ധാന്യങ്ങള്‍. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരില്ല.

English summary

What Foods To Eat And Avoid After C Section Delivery

Here in this article we are discussing about what foods to eat and avoid after c section delivery. Take a look.
Story first published: Tuesday, May 11, 2021, 18:43 [IST]
X
Desktop Bottom Promotion