For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ ജനനശേഷം അമ്മയുടെ മാനസികാരോഗ്യത്തിന് ചെയ്യേണ്ടത് ഇത്

|

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ, ഒരു സ്ത്രീയുടെ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഒരു പരമ്പരയ്ക്ക് തന്നെ വിധേയമാകുന്നു. ശാരീരിക മാറ്റങ്ങള്‍ കൂടാതെ, ഒരു സ്ത്രീ പല പ്രശ്‌നങ്ങളും അനുഭവിക്കുന്ന. അത് സാവധാനത്തില്‍ അവളെ ആഴത്തിലുള്ള വിഷാദത്തിലേക്കോ പ്രസവാനന്തര വിഷാദത്തിലേക്കോ നയിക്കുന്നു. അതിനാല്‍, അവളുടെ പങ്കാളി വൈകാരികവും ശാരീരികവുമായ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ഒരു പുതിയ അമ്മയുടെ അവസ്ഥ ശരിയായ സമയത്ത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അത് കൂടുതല്‍ വഷളായേക്കാം, അത് അമ്മയ്ക്കും കുഞ്ഞിനും അപകടകരമാണ്.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണംMost read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

ഒരു കുട്ടിക്ക് ജന്മം നല്‍കുന്നത് അമ്മ അനുഭവിക്കുന്ന ഏറ്റവും അത്ഭുതകരമായ വികാരമാണ്. എന്നിരുന്നാലും, കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് വളരെയധികം ശ്രമകരമായ കാര്യമാണ്. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കും. ഈ കാലയളവില്‍ പല പുതിയ അമ്മമാരും അവരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ പാടുപെടുന്നു. അമ്മയായ ശേഷം നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍ ഇതാ.

ശരിയായ ഉറക്കം

ശരിയായ ഉറക്കം

നവജാത ശിശുക്കള്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് സ്വാഭാവികമാണ്. പക്ഷേ നിങ്ങളുടെ മാനസിക ക്ഷേമത്തിനായി നിങ്ങള്‍ അത് കൈകാര്യം ചെയ്യണം. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ബന്ധുവിനെയോ സുഹൃത്തിനെയോ മറ്റോ നിങ്ങളുടെ കുഞ്ഞിനെ നോക്കാന്‍ ഏല്‍പിക്കുക. അമ്മയുടെ മാനസിക ആരോഗ്യത്തിനായി മതിയായ വിശ്രമം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം നിങ്ങള്‍ ക്ഷീണിതനാകുമ്പോള്‍, നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും കൃത്യമായെന്നു വരില്ല. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

പ്രസവശേഷം സ്ത്രീകള്‍ അവരുടെ ശരീരം സ്വയം പരിപാലിക്കാതിരിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പുതിയ അമ്മമാര്‍ മിക്കവരും ചെയ്യുന്ന ഒരു സാധാരണ തെറ്റാണ് ഇത്. നിങ്ങളുടെ ഡോക്ടറുമായി ആലോചിച്ചശേഷം കഴിയുന്നത്ര തവണ വ്യായാമം ചെയ്യുക. വ്യായാമത്തിനായി നിങ്ങള്‍ ജിമ്മില്‍ പോകണമെന്നുമില്ല. നിങ്ങളുടെ കുട്ടിയുമായി ദിവസവും ഒരു പാര്‍ക്കില്‍ നടക്കുന്നതുപോലും വ്യായാമമാണ്. കുറച്ച് വ്യായാമവും ശുദ്ധവായുവും നേടാനുള്ള എളുപ്പ മാര്‍ഗവുമാണ് ഇത്. ദിവസവും 10 മിനിറ്റ് വരെയെങ്കിലും ശാരീരികമായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുക.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

പോഷകസമൃദ്ധമായ ഭക്ഷണം

പോഷകസമൃദ്ധമായ ഭക്ഷണം

പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്നത് നല്ല മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, കുഞ്ഞിന്റെ ജനനത്തിനു ശേഷം അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാനും ഇത് സഹായിക്കും. നിങ്ങള്‍ മുലയൂട്ടുകയാണെങ്കില്‍, ഇത് പ്രത്യേകിച്ചും പ്രധാനമാണ്. ധാരാളം പ്രോട്ടീന്‍, ഇരുമ്പ്, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുള്ള പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളിലും ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് പുതുമ അനുഭവപ്പെടും. ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുകയും ചെയ്യും. ധാരാളം പച്ചക്കറികളും പഴങ്ങളും പ്രോട്ടീനുകളും കഴിക്കുക, അതുപോലെ തന്നെ ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളം കുടിക്കുക. നിങ്ങള്‍ മുലയൂട്ടുകയാണെങ്കില്‍, നിങ്ങള്‍ക്ക് ദിവസവും 12-14 ഗ്ലാസ് വെള്ളം ആവശ്യമാണ്.

നിങ്ങള്‍ക്കായി സമയം ചെലവഴിക്കുക

നിങ്ങള്‍ക്കായി സമയം ചെലവഴിക്കുക

നിങ്ങള്‍ ഒരു ബ്രേക്ക് എടുക്കുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കുഞ്ഞിനെ നിരീക്ഷിക്കാന്‍ നിങ്ങളുടെ പങ്കാളിയോടോ അല്ലെങ്കില്‍ കുടുംബാംഗങ്ങളോടോ ആവശ്യപ്പെടുക. പാട്ട് കേള്‍ക്കുക, പുസ്തകം വായിക്കുക, സിനിമ കാണുക എന്നിവയൊക്കെ നിങ്ങള്‍ക്ക് നല്ല അനുഭവം നല്‍കും. സംഗീതം തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു, ഇത് നിങ്ങള്‍ക്ക് കൂടുതല്‍ സുഖം നല്‍കുന്നു. നിങ്ങള്‍ക്ക് സുഹൃത്തുക്കളെ കാണാം, അല്ലെങ്കില്‍ പാര്‍ക്കില്‍ കറങ്ങാം. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുയും സമ്മര്‍ദ്ദത്തെ നേരിടാന്‍ സഹായിക്കുകയും ചെയ്യും.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

വളരെയധികം സമ്മര്‍ദ്ദം പാടില്ല

വളരെയധികം സമ്മര്‍ദ്ദം പാടില്ല

തികഞ്ഞ ദിനചര്യയും തിരക്കിട്ട ഷെഡ്യൂളും ഉപയോഗിച്ച് സ്വയം വളരെയധികം സമ്മര്‍ദ്ദം ചെലുത്തരുത്. നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നുമ്പോഴെല്ലാം മറ്റ് ആളുകളില്‍ നിന്ന് സഹായം ചോദിക്കുക.

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപഴകുക

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപഴകുക

ഒരു സ്ത്രീ ഗര്‍ഭിണിയാകുകയും മാതാവാകുകയും ചെയ്യുമ്പോള്‍ സാമൂഹിക പിന്തുണ നിര്‍ണായകമാണ്. നിങ്ങളുടെ ഉറ്റവരുമായും പ്രിയപ്പെട്ടവരുമായും സംസാരിക്കുന്നത് പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുകയും നെഗറ്റീവ് ചിന്തകളില്‍ നിന്ന് നിങ്ങളുടെ മനസ്സിനെ വ്യതിചലിപ്പിക്കുകയും ചെയ്യും. സുഹൃത്തുക്കള്‍, കുടുംബം എന്നിവരുടെ പിന്തുണ ഉണ്ടായിരിക്കണം. അതിലൂടെ നിങ്ങള്‍ക്ക് അമ്മയായതിനുശേഷമുള്ള ദൈനംദിന ജോലികള്‍ വളരെ സൗകര്യപ്രദമാകും.

English summary

Tips to Maintain Your Mental Health After Baby Born in Malayalam

After the birth of your child, things can be stressful that can affect your mental health. Here are some tips to maintain your mental health. Take a look.
Story first published: Thursday, October 14, 2021, 14:50 [IST]
X
Desktop Bottom Promotion