For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെല്‍വിക് ഏരിയയിലെ പ്രശ്‌നം: ലക്ഷണങ്ങള്‍ ഇവയാണ്

|

ഗര്‍ഭകാലം എന്നത് വളരെയധികം അസ്വസ്ഥതകള്‍ നിറഞ്ഞതാണ്. എന്നാല്‍ ഇതെല്ലാം ആദ്യത്തെ മൂന്ന് മാസത്തിനപ്പുറം വളരെയധികം കുറഞ്ഞ് വരുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് പെല്‍വിക് ഏരിയയില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ എന്താണ് പെല്‍വിക് ഫ്‌ളോര്‍, ഇത് ഗര്‍ഭകാലത്തും പ്രസവത്തിലും എന്തൊക്കെ പങ്ക് വഹിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. പെല്‍വിക് ഫ്‌ളോര്‍ എന്ന് പറഞ്ഞാല്‍ സ്വകാര്യഭാഗം, ഗര്‍ഭപാത്രം, മൂത്രസഞ്ചി, മലാശയം എന്നിവയുള്‍പ്പെടെയുള്ള ഭാഗങ്ങളെയാണ് പറയുന്നത്. ഗര്‍ഭധാരണവും പ്രസവവും പെല്‍വിക് ഫ്‌ളോറില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഭാഗങ്ങളാണ്.

Signs of a Weak Pelvic Floor

പ്രസവത്തിനു ശേഷം, മിക്ക സ്ത്രീകള്‍ക്കും ടെന്‍ഷന്‍ കാരണം പെല്‍വിക് ഫ്‌ലോര്‍ ദുര്‍ബലമാവുകയും പേശികള്‍ സ്‌ട്രെച്ച് ആവുകയും ചെയ്യുന്നു. യോനിയിലെ മുറിവുകള്‍ മൂലമുള്ള ക്ഷതം, ഈസ്ട്രജന്‍ നിലയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പ്രസവ ശേഷം ഇത് പലരും സാധാരണമാണ് എന്ന് കരുതും. എന്നാല്‍ പ്രസവത്തിന് മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ ഇതിനോട് അനുബന്ധിച്ച് കാണിക്കുന്നു. പെല്‍വിക് ഫ്‌ളോല്‍ അനാരോഗ്യകരമാണ് എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പ്രസവ ശേഷം പെല്‍വിക് ഫ്‌ളോറിലെ പ്രശ്‌നങ്ങള്‍

പ്രസവ ശേഷം പെല്‍വിക് ഫ്‌ളോറിലെ പ്രശ്‌നങ്ങള്‍

പ്രസവ ശേഷം പെല്‍വിക് ഫ്‌ളോറില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും കുറച്ച് ആഴ്ചകള്‍ക്ക് ശേഷം മാറുന്നു. എന്നാല്‍ ചിലരില്‍ ഇത് പലപ്പോഴും സ്ഥിരമായി നില്‍ക്കുന്ന പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. ഗര്‍ഭധാരണ സമയത്തും പ്രസവ സമയത്തും പ്രസവത്തിന് ശേഷവും നിങ്ങളില്‍ ദുര്‍ബലമായ പെല്‍വിക് ഫ്‌ളോര്‍ ആണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്

മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്

മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് പലപ്പോഴും പെല്‍വിക് ഫ്‌ളോര്‍ ദുര്‍ബലമായതിന്റെ ഫലമായാണ്. ഇടക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോവുന്നതും ഇത്തരം പ്രശ്‌നങ്ങളുടെ ഭാഗമായാണ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ഉടനേ തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയയും ശ്രദ്ധിക്കണം. ഒരു കാരണവശാലും ഡോക്ടറെ കാണാതിരിക്കരുത്. ഇത് അവസ്ഥ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്.

പെല്‍വിക് ഓര്‍ഗന്‍ സ്ഥാനചലനം

പെല്‍വിക് ഓര്‍ഗന്‍ സ്ഥാനചലനം

ദുര്‍ബലമായ പെല്‍വിക് ഫ്‌ലോര്‍ നിങ്ങളുടെ ഒന്നോ അതിലധികമോ അവയവങ്ങള്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നു. സ്ത്രീകളില്‍ ഗര്‍ഭപാത്രം, മൂത്രസഞ്ചി, മലാശയം എന്നീ ഭാഗങ്ങള്‍ക്ക് പലപ്പോഴും സ്ഥാനചലനം സംഭവിക്കുന്നു. ചിലരില്‍ ഈ അവസ്ഥ അതികഠിനമായി മാറുന്നു. ഇത്തരം അവസ്ഥയും സ്വകാര്യഭാഗത്ത് അധിക സ്മര്‍ദ്ദവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് വൈകേണ്ടതില്ല. പലപ്പോഴും അതി ഭീകരമായ മാനസിക സമ്മര്‍ദ്ദം ഈ സമയം അവര്‍ അനുഭവിക്കുന്നു.

വേദനാജനകമായ ലൈംഗികത

വേദനാജനകമായ ലൈംഗികത

സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതി കഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ ദുര്‍ബലമായ പെല്‍വിക് ഫ്‌ളോറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇവരില്‍ വേദന മാറാതെ നില്‍ക്കുകയാണെങ്കില്‍ പലപ്പോഴും ഗുരുതരമായ അവസ്ഥയുണ്ടാവുന്നു. ഇത് കൂടാതെ പെല്‍വിക് ഭാഗത്തെ കോശങ്ങളിലും മാറ്റം സംഭവിക്കുന്നു. ചിലരില്‍ ഈ ഭാഗങ്ങളില്‍ വേദന ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് വരുന്നു.

സ്വകാര്യഭാഗത്തെ വരള്‍ച്ച

സ്വകാര്യഭാഗത്തെ വരള്‍ച്ച

ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് സ്വകാര്യഭാഗത്ത് വരള്‍ച്ച അനുഭവപ്പെടുന്നു. ഇത് ദുര്‍ബലമായ പെല്‍വിക് ഫ്‌ളോറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ദുര്‍ബലമായ പെല്‍വിക് ഫ്‌ലോര്‍ പേശികള്‍, 'ഹൈപ്പോസ്ട്രോജെനിക് അവസ്ഥ' അല്ലെങ്കില്‍ ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് നിങ്ങളുടെ പ്രസവ സമയവും വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ നിങ്ങളില്‍ പലപ്പോഴും പലവിധ കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. എന്നാല്‍ ഇത് പലപ്പോഴും ദുര്‍ബലമായ പെല്‍വിക് ഫ്‌ളോര്‍ കാരണവും സംഭവിക്കാവുന്നതാണ്. മൂത്രമൊഴിക്കാനുള്ള പ്രേരണ, മൂത്രമൊഴിക്കുമ്പോള്‍ കത്തുന്നതു പോലുള്ള അസ്വസ്ഥത, മൂത്രത്തില്‍ രക്തം എന്നിവയെല്ലാം മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളില്‍ വരുന്നതാണ്. ഇവര്‍ നല്ലതുപോലെ വെള്ളം കുടിക്കുന്നതിനും ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിനും ശ്രമിക്കണം.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ദുര്‍ബലമായ പെല്‍വിക് ഫ്‌ളോര്‍ അസ്വസ്ഥത ഉണ്ടാവുന്നവരാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് പ്രസവ ശേഷം ഇത്തരം അസ്വസ്ഥത വിട്ടുമാറാതെ നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കണം. രോഗാവസ്ഥയില്‍ മാറ്റമുണ്ടാവും എന്ന് കരുതി പലരും ചികിത്സിക്കാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ച് 12 ആഴ്ചകള്‍ക്കു ശേഷവും ഇതേ അവസ്ഥയിലൂടെ കടന്നു പോവുന്നവരെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ ഇത് ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്.

പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്

മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളംമുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

English summary

Signs of a Weak Pelvic Floor During Pregnancy In Malayalam

Here in this article we are discussing about the signs of week pelvic floor during pregnancy in malayalam. Take a look.
Story first published: Friday, August 12, 2022, 18:02 [IST]
X
Desktop Bottom Promotion