Just In
Don't Miss
- Movies
ആദ്യം സൂരജ്, പിന്നെ ധന്യ, ഇപ്പോള്‍ ലക്ഷ്മിപ്രിയ; ബിഗ് ബോസിൽ നിന്നും പുറത്തായ താരങ്ങൾക്ക് ആശംസയുമായി അശ്വതി
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Finance
റെഡ് ഫ്ളാഗ്! അടുത്തിടെ പ്രമോട്ടര്‍മാര്‍ ഓഹരി പണയപ്പെടുത്തിയ 5 കമ്പനികള്‍; നോക്കിവെച്ചോളൂ
- Sports
സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, സുവര്‍ണ്ണാവസരം തുലച്ചു, ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷ വേണ്ട
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
പ്രസവത്തിന് ശേഷമുള്ള അണുബാധ അറിയാതെ പോയാലുള്ള അകടം
സ്ത്രീകളില്‍ ഗര്‍ഭകാലം എന്നത് മാനസികമായും ശാരീരികമായും അല്പം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് മാത്രമല്ല പ്രസവത്തിന് ശേഷവും ആരോഗ്യപ്രതിസന്ധികളും മാനസിക പ്രതിസന്ധികളും സ്ത്രീകളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് പ്രസവ ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന അണുബാധകളെക്കുറിച്ചാണ്. പലപ്പോഴും ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രസവ ശേഷം ഗര്‍ഭാശയത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ബാക്ടീരിയ ബാധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് പ്രസവാനന്തര അണുബാധ എന്നാണ് അറിയപ്പെടുന്നത്.
പല സ്ത്രീകളും ഇത് അറിയാതെ പോവുന്നു, ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമ്പോളാണ് ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നത് തന്നെ. ഇത് പലപ്പോഴും സ്ത്രീകളില്‍ മരണകാരണം വരെ ആവുന്നതിനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു. ശരിയായ ശുചിത്വമില്ലാത്ത പ്രദേശങ്ങളില്‍ മരണനിരക്ക് കൂടുതലാവുന്നു. പ്രസവശേഷമുണ്ടാവുന്ന അണുബാധകള്‍ പല തരത്തിലാണ് ഉള്ളത്. അതില്‍ എന്‍ഡോമെട്രിറ്റിസ് എന്നറിയപ്പെടുന്ന ഗര്‍ഭാശയ പാളിയിലെ അണുബാധ, മയോമെട്രിറ്റിസ് എന്നറിയപ്പെടുന്ന ഗര്‍ഭാശയ പേശികളിലെ അണുബാധ, പാരമെട്രിറ്റസ് എന്നറിയപ്പെടുന്ന ഗര്ഭപാത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ അണുബാധ എന്നിവയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

ലക്ഷണങ്ങള്‍
പ്രസവാനന്തരമായി ഉണ്ടാവുന്ന അണുബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ ആദ്യം വരുന്നതാണ് എന്തുകൊണ്ടും പനി. എന്നാല്‍ അത് സാധാരണമാണ് എന്ന് കണക്കാക്കി വെറുതേ വിടുമ്പോള്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഗര്‍ഭപാത്രം വിര്ക്കുന്നതിന്റെ ഫലമായി അടിവയറ്റിലോ പെല്വിസിലോ ഉണ്ടാവുന്ന അമിതമായ വേദന, ദുര്‍ഗന്ധമുള്ള വജൈനല്‍ ഡിസ്ചാര്‍ജ്, വിളറിയ ചര്‍മ്മം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതോടൊപ്പം തലവേദന, വിശപ്പില്ലായ്മ, വര്‍ദ്ധിച്ച ഹൃദയമിടിപ്പി എന്നിവയെല്ലാം ശ്രദ്ധിക്കണം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടണം എന്നില്ല. പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ടതിന് ശേഷമായിരിക്കും പലരിലും ഇത്തരം രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. അണുബാധയുടെ ലക്ഷണങ്ങള്‍ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

അണുബാധയുടെ കാരണങ്ങള്‍
പ്രസവത്തിനു ശേഷമുള്ള അണുബാധകള്‍ പലപ്പോഴും ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ഗര്‍ഭസമയത്ത് അമ്നിയോട്ടിക് സഞ്ചിയില്‍ അണുബാധയുണ്ടായാല്‍ അത് പിന്നീട് ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാവുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് വളരെയധികം അപകട സാധ്യതകള്‍ ഉണ്ട്. ഇടക്കിടെ ഡോക്ടറെ സന്ദര്‍ശിച്ച് അണുബാധ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അണുബാധ വര്‍ദ്ധിക്കുകയും അത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്തേക്കാം.

അപകടസാധ്യത എന്തൊക്കെ?
പ്രസവ ശേഷമുണ്ടാവുന്ന അണുബാധയില്‍ എന്തൊക്കെയാണ് നിങ്ങള്‍ അപകടകരമായി കണക്കാക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. നിങ്ങളില്‍ ്അണുബാധ പിടിപെടാനുള്ള സാധ്യത ഇപ്രകാരമാണ്. സാധാരണ പ്രസവങ്ങളില്‍ 1 മുതല്‍ 3 ശതമാനം വരെയാണ് അണുബാധയുടെ സാധ്യത. എന്നാല്‍ പ്രസവം ആരംഭിക്കുന്നതിന് മുമ്പ് ഷെഡ്യൂള്‍ ചെയ്ത സിസേറിയന് പ്രസവങ്ങളില്‍ 5 മുതല്‍ 15 ശതമാനം വരെ ഇത്തരത്തില്‍ അണുബാധ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആശുപത്രിയിലും നിങ്ങള്‍ ഡിസ്ചാര്‍ജ് ആവുമ്പോഴും നല്‍കേണ്ടതാണ്. ഇത് കൂടാതെ ഒരു സ്ത്രീയില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള മറ്റ് ചില കാരണങ്ങളും ഉണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

മറ്റ് കാരണങ്ങള്‍
വിളര്‍ച്ച, അമിതവണ്ണം, ബാക്ടീരിയ, വജൈനോസിസ്, പ്രസവസമയത്ത് ഒന്നിലധികം പരിശോധനകള്‍, ഗര്‍ഭസ്ഥശിശുവിനെ കൂടുതല്‍ പരിശോധിക്കുന്നത്, കൂടുതല്‍ നീണ്ട് നില്ക്കുന്ന പ്രസവ വേദന, അമ്നിയോട്ടിക് ദ്രവം പുറത്തേക്ക് വരുന്നതും പ്രസവിക്കുന്നതിനും എടുക്കുന്ന കാലതാമസം, സ്വകാര്യഭാഗത്ത് മറ്റ് ബാക്ടീരിയ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍, പ്രസവശേഷം ഗര്‍ഭാശയത്തിലെ പ്ലാസന്റയുടെ അവശിഷ്ടങ്ങള്‍, പ്രസവ ശേഷമുണ്ടാവുന്ന അമിത രക്തസ്രാവം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാരണങ്ങള്‍ എല്ലാം തന്നെ ഒരു അണുബാഘയിലേക്ക് നിങ്ങളെ നയിക്കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിക്കണം.

എങ്ങനെ നിര്‍ണയിക്കപ്പെടുന്നു
എങ്ങനെയാണ് ഇത്തരം അണുബാധകള്‍ നിര്‍ണയിക്കപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടര്‍ക്ക് ശാരീരിക പരിശോധന നടത്തുന്നതിലൂടെ തന്നെ രോഗവും രോഗാവസ്ഥയും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ചിലരില്‍ രക്തപരിശോധനയും മൂത്ര പരിശോധനയും നടത്തി അണുബാധ കണ്ടെത്തുന്നു. ഇത്തരത്തിലുള്ള അണുബാധകള്‍ പല വിധത്തിലുള്ള സങ്കീര്‍ണതകള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വേഗത്തില്‍ രോഗ നിര്‍ണയം നടത്തി രോഗത്തെ കണ്ടെത്തിയില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അപകടകരമായ അവസ്ഥ സൃഷ്ടിക്കാതെ ഇരിക്കാന്‍ കൃത്യമായ പരിശോന നടത്തുന്നതിന് ശ്രദ്ധിക്കണം.