For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം അഴകളവ് നേടാന്‍ പ്രോട്ടീന്‍ ഡയറ്റ്

|

പ്രസവം ഒരു സ്ത്രീയെ വളരെയധികം തളര്‍ത്തുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളും മറ്റും ഇതിന്റെ ഭാഗമായി പലരേയും ബാധിക്കുന്നുമുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ എല്ലാ ആരോഗ്യപ്രശ്‌നങ്ങളേയും പരിഹരിച്ച് ശരീരത്തിലെ അഴകളവിനെ എല്ലാം കൃത്യമായി പരിഹരിച്ച് നമുക്ക് മുന്നോട്ട് പോകാവുന്നതാണ്. അമ്മമാര്‍ക്കായുള്ള വെജിറ്റേറിയന്‍ ഭക്ഷണത്തിലെ ഉയര്‍ന്ന പ്രോട്ടീന്റെ ഉറവിടങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. നോണ്‍വെജ് കഴിക്കാന്‍ ഇഷ്
പ്പെടാത്ത വെജിറ്റേറിയന്‍ അമ്മമാര്‍ക്ക് ഇത് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുമുണ്ട്.

Protein Rich Foods for Vegetarian Moms

അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ഫലപ്രദം 6 വഴികള്‍അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ഫലപ്രദം 6 വഴികള്‍

സസ്യാഹാരികളായ അമ്മമാര്‍ക്ക് അവരുടെ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അളവ് വളരെ കൃത്യമായിരിക്കണം. അല്ലെങ്കില്‍ ആരോഗ്യം അനാരോഗ്യത്തിലേക്ക് മാറാന്‍ അധികം സമയം യം വേണ്ട എന്നുള്ളത് തന്നെയാണ്. വെജിറ്റേറിയന്‍ അമ്മമാര്‍ക്കുള്ള പ്രോട്ടീന്‍ സ്രോതസ്സുകള്‍ ഉള്ള ഭക്ഷണങ്ങള്‍ (കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ ബി 12, ഡി എന്നിവ വഴി) നിരവധി കഴിക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ ആണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാവുന്നതാണ്.

തൈര്

തൈര്

വെജിറ്റേറിയന്‍ അമ്മമാര്‍ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഒരു തവണ കഴിക്കുന്ന തൈരില്‍ 23 ഗ്രാം പ്രോട്ടീന്‍ ആണ് അടങ്ങിയിരിക്കുന്നത്. ഇത് ഏത് തരത്തില്‍ വേണെങ്കിലും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. തൈര് തണുപ്പിച്ച് കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. വെജിറ്റേറിയന്‍ അമ്മമാര്‍ക്ക് തൈര് ശീലമാക്കാവുന്നതാണ്. പ്രോട്ടീന്‍ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കടലവര്‍ഗ്ഗങ്ങള്‍

കടലവര്‍ഗ്ഗങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് കടല വര്‍ഗ്ഗങ്ങള്‍ മികച്ചത് തന്നെയാണ്. എന്നാല്‍ ഇതില്‍ പ്രസവ ശേഷം വെജിറ്റേറിയന്‍ മാത്രം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കുള്ള ഒരു പ്രോട്ടീന്‍ ഭക്ഷണത്തില്‍ കടല വര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം ഈ ആരോഗ്യകരമായ ധാന്യം പ്രോട്ടീന്റെ മികച്ച സസ്യാഹാര സ്രോതസ്സുകളില്‍ ഒന്നാണ്. അതുകൂടാതെ വളരെയധികം രുചികരവും ആയിരിക്കും. ഉച്ചഭക്ഷണത്തോടൊപ്പം തന്നെ ഇത് കഴിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും നമുക്ക് കടല വര്‍ഗ്ഗങ്ങള്‍ പ്രസവ ശേഷമുള്ള ഭക്ഷണമാക്കാവുന്നതാണ്.

സോയ

സോയ

വെജിറ്റേറിയന്‍മാര്‍ക്ക് അവരുടെ ദൈനംദിന പ്രോട്ടീന്‍ പരിഹരിക്കുന്നതിനായി തിരഞ്ഞെടുക്കാന്‍ കുറച്ച് ഓപ്ഷനുകളുണ്ട്. പ്രോട്ടീന്റെ ഏറ്റവും വലിയ ഉറവിടമാണ് സോയ. മാംസം കഴിക്കുന്നതിന് പകരമാണ് സോയ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഒരു തവണ കഴിക്കുന്നതിലൂടെ അത് 10 ഗ്രാം പ്രോട്ടീന്‍ ആണ് നല്‍കുന്നത്. ദിവസവും അരക്കപ്പ് സോയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

പയര്‍ വര്‍ഗ്ഗങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍

പ്രോട്ടീന്‍ ബൂസ്റ്റിനായി പയര്‍വര്‍ഗ്ഗങ്ങള്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയും ശരീരത്തിലെ അമിത കൊഴുപ്പിനെ ഉരുക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആയരോഗ്യത്തിന് മാത്രമല്ല പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് കൂടെക്കൂട്ടാവുന്ന ഒന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ഇത് അഴകളവിനും ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നതാണ്.

ബീന്‍സ്

ബീന്‍സ്

ബീന്‍സില്‍ മെഥിയോണിന്‍, ലൈസിന്‍ എന്നിവയുടെ അളവ് വളരെയധികം കൂടുതലാണ്. മെഥിയോണിന്‍ കൂടുതലാണ് ഇതില്‍. മാംസത്തിന് ഇത് നല്ലൊരു പകരമാണ്, കാരണം അതിന്റെ പ്രോട്ടീന്‍ അളവ് ഇതില്‍ മാംസത്തിന്റേതിന് തുല്യമാണ്. ബീന്‍സ് ഉടനടി ലഭ്യമല്ലെങ്കില്‍, ചിക്കന്‍ അല്ലെങ്കില്‍ പയറ് സമാന ഫലങ്ങള്‍ നല്‍കും. ഈ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ദിവസവും നേരിയ വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് ഇത് അനുയോജ്യമാണ്. ഇതെല്ലാം വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 എന്തുകൊണ്ട് പ്രോട്ടീന്‍ ഡയറ്റ്

എന്തുകൊണ്ട് പ്രോട്ടീന്‍ ഡയറ്റ്

നല്ല വെജിറ്റേറിയന്‍ പ്രോട്ടീന്‍ ഡയറ്റ് വെജിറ്റേറിയന്‍ അമ്മമാര്‍ക്ക് സന്തുലിതവും ആരോഗ്യകരവുമായ ശരീരം ഉറപ്പാക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കും. എന്തിനധികം, ഇത് അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇവയിലെല്ലാം ധാരാളം പ്രോട്ടീനുകളുടെ ഉറവിടങ്ങള്‍ ഉള്ളതിനാല്‍, നിങ്ങളുടെ മുന്‍ഗണനയില്‍ വിട്ടുവീഴ്ച ചെയ്ത് മാംസത്തിലേക്ക് മാറേണ്ട ആവശ്യമില്ല. നിങ്ങളുടെ ഭക്ഷണത്തില്‍ വേണ്ടത്ര പ്രോട്ടീന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിവേകപൂര്‍വ്വം ഉള്‍പ്പെടുത്തുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം പാലുല്‍പ്പാദനത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഈ പറഞ്ഞ പ്രോട്ടീന്‍ എല്ലാം തന്നെ.

ഓര്‍ഗാസമുള്ള പെണ്ണിന് പെട്ടെന്ന് ഗര്‍ഭധാരണംഓര്‍ഗാസമുള്ള പെണ്ണിന് പെട്ടെന്ന് ഗര്‍ഭധാരണം

English summary

Protein Rich Foods for Vegetarian Moms

Here in this article we are discussing about the protein rich foods for vegetarian moms. Take a look.
X
Desktop Bottom Promotion