For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യപ്രസവ ശേഷം പെട്ടെന്ന് അടുത്ത ഗര്‍ഭധാരണം ഒഴിവാക്കാന്‍

|

പലര്‍ക്കും ആദ്യ പ്രസവം കഴിഞ്ഞ് അടുത്ത് തന്നെ അടുത്ത ഗര്‍ഭധാരണവും സംഭവിക്കുന്നു. ഇത് പലപ്പോഴും പലരും ആസൂത്രണം ചെയ്യാതെ സംഭവിക്കുന്ന ഒന്നായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലരും ആഗ്രഹിക്കാത്ത ഗര്‍ഭധാരണമായത് കൊണ്ട് തന്നെ പലരിലും ഇത് മാനസികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടത് എങ്ങനെ ഈ ഗര്‍ഭധാരണത്തെ പ്രതിരോധിക്കാം എന്നതാണ്. പലപ്പോഴും ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയാണെന്ന് അറിയുന്ന സ്ത്രീകളില്‍ അതികഠിനമായ മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നു.

How To Avoid Unwanted Pregnancy

പലപ്പോഴും രണ്ടാമതൊരു കുഞ്ഞിനെ ഉടനേ സ്വീകരിക്കാന്‍ ദമ്പതികള്‍ മാനസികമായി തയ്യാറായിരിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആദ്യത്തെ കുട്ടി ജനിച്ച ഉടന്‍ തന്നെ രണ്ടാമത്തെ കുട്ടിക്കായി ആസൂത്രണം ചെയ്യാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നില്ല. കാരണം ആരോഗ്യപരമായി ഒരു സ്ത്രീ വളരെയധികം പ്രശ്‌നത്തിലൂടെ കടന്നു പോവുന്ന ഒരു സമയം കൂടിയാണ് പ്രസവം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനും അമ്മയുടെ ആരോഗ്യം സുഖപ്പെടുത്തുന്നതിനും ആദ്യ പ്രസവശേഷം ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗം അനിവാര്യമാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

 മുലയൂട്ടല്‍

മുലയൂട്ടല്‍

നിങ്ങളുടെ കുഞ്ഞിന് ഫോര്‍മുല പാല്‍ നല്‍കുന്നതിനുപകരം മുലപ്പാല്‍ തന്നെ നല്‍കുന്നതിന് ശ്രദ്ധിക്കുക. കാരണം ഡെലിവറിക്ക് ശേഷം ഗര്‍ഭം ധരിക്കാനുള്ള സാധ്യത തടയുന്നതിന് മുലപ്പാല്‍ നല്‍കുന്നത് സഹായിക്കുന്നു. കാരണം ഇത് അണ്ഡോത്പാദനം തടയുകയും പ്രസവ ശേഷം ആര്‍ത്തവം സംഭവിക്കുന്നത് വൈകിപ്പിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ അണ്ഡോത്പാദനം എപ്പോള്‍ സംഭവിക്കുമെന്ന് കൃത്യമാി പറയാന്‍ സാധിക്കില്ല. പ്രസവം കഴിഞ്ഞ് രണ്ട് മാസം മുതല്‍ 6-7 മാസം വരെ അണ്ഡോത്പാദനത്തില്‍ മാറ്റം സംഭവിക്കാം. അത് മാത്രമല്ല ആര്‍ത്തവം കൃത്യമാവുന്നതിന് മുന്‍പ് തന്നെ പലര്‍ക്കും അണ്ഡോത്പാദനം സംഭവിക്കുന്നു. അതുകൊണ്ട് ആര്‍ത്തവത്തിന് മുന്‍പ് തന്നെ സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം കൂടുതല്‍ ശ്രദ്ധ ഈ സമയത്ത് അത്യാവശ്യമാണ്.

 ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ പലരും പരീക്ഷിക്കുന്നതാണ്. പെട്ടെന്ന് പ്രസവ ശേഷം രണ്ടാമതൊരു ഗര്‍ഭം ആഗ്രഹിക്കാത്ത അവസ്ഥയില്‍ നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം പിന്തുടരാവുന്നതാണ്. എന്നിരുന്നാലും, ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കാതെ നിങ്ങള്‍ ഇത് കഴിക്കരുത്. കാരണം നിങ്ങള്‍ക്ക് പ്രസവ ശേഷം ഉണ്ടാവാന്‍ ഇടയുള്ള പ്രതിസന്ധികളേയും പ്രശ്‌നങ്ങളേയും നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററിയും എല്ലാം നോക്കിയ ശേഷം മാത്രമേ ഇത്തരം മരുന്നുകള്‍ കഴിക്കാന്‍ പാടുകയുള്ളൂ. കാരണം നിങ്ങളുടെ മുലപ്പാലില്‍ ചെറിയ അളവില്‍ ഇത്തരം മരുന്നുകളുടെ സമ്പര്‍ക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ അവ കഴിക്കുന്നത് കുഞ്ഞിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

പ്രോജസ്റ്ററോണ്‍ കുത്തിവയ്പ്പുകള്‍

പ്രോജസ്റ്ററോണ്‍ കുത്തിവയ്പ്പുകള്‍

ഗര്‍ഭനിരോധന മാര്‍ഗ്ഗമായി ഉപയോഗിക്കാവുന്നതാണ് ഇത്. ഓരോ 3 മാസത്തിലും പ്രസവത്തിന് ശേഷമുള്ള സമയം സ്ത്രീകള്‍ക്ക് ഈ കുത്തിവയ്പ്പുകള്‍ എടുക്കാവുന്നതാണ്. അവ ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗമാണ്. രണ്ട് വര്‍ഷത്തേക്ക് വരെ ഇത് എടുകക്കാവുന്നതാണ്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശം വളരെ അത്യാവശ്യമാണ്. ഇത് ആദ്യ പ്രസവത്തിന് ശേഷം പെട്ടെന്നുണ്ടാവുന്ന അടുത്ത ഗര്‍ഭത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഐ.യു.സി.ഡി

ഐ.യു.സി.ഡി

സാധാരണ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് ഇത്. IUCD അല്ലെങ്കില്‍ ഗര്‍ഭാശയ ഗര്‍ഭനിരോധന ഉപകരണം പലര്‍ക്കും കംഫര്‍ട്ട് ആയിട്ടുള്ള ഒന്ന് തന്നെയാണ്. കോപ്പര്‍ കണ്ടന്റുള്ള പ്രൊജസ്‌ട്രോണ്‍ അടങ്ങിയ ഒരു ചെറിയ പ്ലാസ്റ്റിക് ഉപകരണം ഗര്‍ഭാശയത്തിനുള്ളില്‍ വെക്കുകയാണ് ചെയ്യുന്നത്. ഇത് പ്രസവിച്ച് 6 ആഴ്ചയ്ക്ക് ശേഷം ചെയ്യാവുന്നതാണ്, ഇത് ഏകദേശം 5 മുതല്‍ 10 വര്‍ഷം വരെ നീണ്ടുനില്‍ക്കും. ഇത് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും അനാവശ്യഗര്‍ഭധാരണത്തിനും തടസ്സം സൃഷ്ടിക്കും ഈ മാര്‍ഗ്ഗം.

കോണ്ടം

കോണ്ടം

ഏറ്റവും സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് കോണ്ടം. ഇത് ഏറ്റവും മികച്ച ഒരു തിരഞ്ഞെടുപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ലൈംഗികരോഗങ്ങളില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുന്നത് കൂടിയാണ് ഇത്. കാരണം പെട്ടെന്നുള്ള ഗര്‍ഭധാരണം പല സ്ത്രീകളിലും ഉണ്ടാക്കുന്ന പ്രതിസന്ധി തടയുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിനും എല്ലാം പരിഹാരം കാണുന്നതിന് കോണ്ടം മികച്ചത് തന്നെയാണ്.

ട്യൂബക്ടമി രീതികള്‍

ട്യൂബക്ടമി രീതികള്‍

സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗ്ഗമായ ട്യൂബക്ടമി സ്ത്രീകള്‍ക്ക് ചെയ്യാവുന്നതാണ്. പ്രസവ ശേഷം സ്ത്രീകളില്‍ 2 മുതല്‍ 3 ദിവസത്തിന് ശേഷം ഈ മാര്‍ഗ്ഗം ചെയ്യാവുന്നതാണ്. മറ്റൊരു സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗ്ഗം ലാപ്രോസ്‌കോപ്പിക് വന്ധ്യംകരണമാണ്. എന്നാല്‍ ഇത് പീന്നീട് പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കണം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഇത് അല്‍പം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഗര്‍ഭനിരോധനം സാധ്യമാണ്. എന്നാല്‍ ഒരു രീതിക്കും നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ സാധിക്കില്ല എന്നതാണ് സത്യം.

ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?

ഗർഭം ധരിച്ച ഉടനേ തന്നെ യൂട്രസിൽ വരുന്ന മാറ്റങ്ങൾഗർഭം ധരിച്ച ഉടനേ തന്നെ യൂട്രസിൽ വരുന്ന മാറ്റങ്ങൾ

English summary

How To Avoid Unwanted Pregnancy After One Month Of Delivery In Malayalam

Here in this article we are sharing how to avoid unwanted pregnancy after one month of your first delivery in malayalam. Take a look.
Story first published: Monday, July 11, 2022, 15:22 [IST]
X
Desktop Bottom Promotion