For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷം ഉള്ളിച്ചോറ് കഴിക്കണം; കാരണം ഇതെല്ലാം

|

പ്രസവം വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞ ഒന്നാണ്. ആരോഗ്യപരമായും മാനസികപരമായും ഒരു സ്ത്രീയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ് പ്രസവം. അതുകൊണ്ട് തന്നെ പ്രസവ ശേഷം വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. പ്രസവ ശേഷം സ്ത്രീ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നുള്ളത് ഓരോരുത്തരും അറിഞ്ഞിരിക്കണം. ഒരു സ്ത്രീ ശാരീരികമായും മാനസികമായും എപ്പോഴാണോ പ്രസവിക്കുന്നതിന് തയ്യാറെടുക്കുന്നത് അപ്പോള്‍ മാത്രമേ ഏത് സ്ത്രീകളും ഗര്‍ഭധാരണത്തിന് ശ്രമിക്കാവൂ.

Health Benefits Of Ulli Choru

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന അവസ്ഥകള്‍ പ്രസവ ശേഷം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതില്‍ വരുന്നതാണ് എന്തുകൊണ്ടും പ്രസവ ശേഷം കഴിക്കേണ്ട ഭക്ഷണങ്ങള്‍, ഭക്ഷണങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രസവ ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഉള്ളിച്ചോര്‍ അതുകൊണ്ട് തന്നെ വളരെയധികം മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്നുള്ളത് നമുക്ക് നോക്കാം.

പ്രസവ ശേഷം ആരോഗ്യത്തിന്

പ്രസവ ശേഷം ആരോഗ്യത്തിന്

പ്രസവ ശേഷം ആരോഗ്യത്തിന് എന്തുകൊണ്ടും ഭക്ഷണവും കഷായവും എല്ലാം ഗുണങ്ങള്‍ നല്‍കുന്നതാണ്. പ്രസവശേഷം പാലിക്കേണ്ട ചില പ്രത്യേക ഭക്ഷണക്രമങ്ങളുണ്ട്. കാരണം പ്രസവത്തിനു ശേഷമുള്ള കാലയളവ് ഓരോ അമ്മയ്ക്കും വളരെ നിര്‍ണായകമാണ്, കാരണം അവര്‍ക്ക് മാനസികവും ശാരീരികവുമായ ശക്തി വീണ്ടെടുക്കുകയും ആരോഗ്യത്തോടെ തുടരുകയും ചെയ്യേണ്ടതിന് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇതില്‍ ഉള്ളിച്ചോര്‍ ആരോഗ്യം നല്‍കുന്നു എന്നുള്ളത് കൊണ്ടാണ് പ്രസവത്തിന് ശേഷം ഇത് നല്‍കുന്നത്. എളുപ്പത്തില്‍ ദഹിക്കുന്നതും അമിതവണ്ണത്തിലേക്ക് നയിക്കാത്തതുമായ ഭക്ഷണശീലങ്ങള്‍ ആണ് ഉണ്ടാക്കിയെടുക്കേണ്ടത്.

കഴിക്കേണ്ടത്

കഴിക്കേണ്ടത്

എപ്പോഴും മുകളില്‍ പറഞ്ഞതു പോലെ എളുപ്പത്തില്‍ ദഹിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കഷായം വേണം കഴിക്കുന്നതിന്. വെളുത്തുള്ളി ചേര്‍ത്ത ഭക്ഷണങ്ങള്‍ അതുകൊണ്ട് തന്നെ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ധാരാളം വെളുത്തുള്ളി ഉള്ള കറി ഗര്‍ഭാശയത്തിന്റെ ബലം വീണ്ടെടുക്കാന്‍ വളരെ നല്ലതാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വെളുത്തുള്ളി ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ്.

അമ്മിഞ്ഞപ്പാല്‍ കൂട്ടാന്‍ ഗര്‍ഭിണി ചെയ്യേണ്ടത്‌അമ്മിഞ്ഞപ്പാല്‍ കൂട്ടാന്‍ ഗര്‍ഭിണി ചെയ്യേണ്ടത്‌

ഉള്ളിച്ചോറ്

ഉള്ളിച്ചോറ്

വെളുത്തുള്ളി പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉള്ളിച്ചോര്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതുപോലെ തന്നെ ആരോഗ്യ സംരക്ഷണത്തിന് കണക്കാക്കായ മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. ഉള്ളിച്ചോറ് കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഉള്ളിച്ചോറ് എങ്ങനെ തയ്യാറാക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് നല്‍കുന്ന സ്വാഭാവിക ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കരുത്തിന് മികച്ചത്

കരുത്തിന് മികച്ചത്

പ്രസവ ശേഷം സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറച്ച് ദിവസത്തേക്കെങ്കിലും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. പ്രസവത്തിന് ശേഷം നിങ്ങള്‍ ശാരീരികമായി തളര്‍ന്ന അവസ്ഥയില്‍ ആയിരിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളിച്ചോര്‍ കഴിക്കാവുന്നതാണ്. ഇത് ദിവസവും ഒരു നേരമെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. അതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് പ്രസവ ശേഷമുണ്ടാവുന്ന ശാരീരിക തളര്‍ച്ച കുറക്കുകയും കരുത്ത് നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

ധാരാളം രക്തനഷ്ടം സംഭവിക്കുന്ന ഒരു പ്രക്രിയയാണ് പ്രസവം എന്ന് പറയുന്നത്, സാധാരണ പ്രസവമാണെങ്കിലും സിസേറിയന്‍ ആണെങ്കിലും ഇത് സംഭവിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ പലപ്പോഴും വിളര്‍ച്ചയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉള്ളിച്ചോര്‍ സഹായിക്കുന്നു. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് പ്രതിസന്ധികളേയും പ്രതിരോധിക്കുന്നു. ദിവസവും ഉള്ളിച്ചോറ് കഴിക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്.

അമിതവണ്ണത്തെ ഭയക്കേണ്ട

അമിതവണ്ണത്തെ ഭയക്കേണ്ട

പലര്‍ക്കും പ്രസവ ശേഷം അമിതവണ്ണം എന്ന പ്രശ്‌നമുണ്ടെന്ന ഭയം ഉണ്ടായിരിക്കും. എന്നാല്‍ അമിതവണ്ണത്തെ ഭയക്കേണ്ട അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നില്ല. അതിന് ഉള്ളിച്ചോര്‍ ഗ്യാരണ്ടി. കാരണം അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ഉള്ളിച്ചോര്‍ മികച്ചത് തന്നെയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കുന്നതോടൊപ്പം തന്നെ മികച്ച ഗുണങ്ങളും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തെ കുറക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഇനി അമിതവണ്ണമെന്ന പ്രശ്‌നത്തെ ഭയക്കേണ്ടതില്ല.

ഉള്ളിച്ചോറും ഉള്ളിലേഹ്യവും

ഉള്ളിച്ചോറും ഉള്ളിലേഹ്യവും

ഉള്ളിച്ചോറ് പോലെ തന്നെയാണ് ഉള്ളി ലേഹ്യവും. ഇത് രണ്ടും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. പ്രസവ ശേഷം രക്തശുദ്ധിക്കും ആരോഗ്യത്തിനും പ്രസവശേഷമുണ്ടാവുന്ന ആലസ്യത്തില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളിലേഹ്യം കഴിക്കാവുന്നതാണ്. ഇത് മികച്ച ഗുണങ്ങള്‍ നല്‍കുന്നു, ഉന്‍മേഷം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രസവത്തോടെ ശരീരത്തിലുണ്ടാവുന്ന ചില ടോക്‌സിക് ഉത്പ്പന്നങ്ങളെ പ്രതിരോധിക്കുന്നതിനും ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും മികച്ചതാണ് ഉള്ളിലേഹ്യം. ഇതിലടങ്ങിയിരിക്കുന്ന നെയ്യ് അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കും എന്ന ഭയം വേണ്ട.

കുഞ്ഞുങ്ങളിലെ വിക്ക് തുടക്കത്തിലേ തിരിച്ചറിയാന്‍കുഞ്ഞുങ്ങളിലെ വിക്ക് തുടക്കത്തിലേ തിരിച്ചറിയാന്‍

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

എങ്ങനെ ഉള്ളിച്ചോര്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി അരക്കപ്പ് ചോറ്, അരക്കപ്പ് ചെറിയ ഉള്ള അരിഞ്ഞത്, നാല് ടീസ്പൂണ്‍ നെയ്യ്, അല്‍പം ഉപ്പ് എന്നിവയാണ്. ആദ്യം നെയ്യില്‍ നല്ലതുപോലെ ഉള്ളി മൂപ്പിച്ചെടുക്കുക. അതിലേക്ക് ഉപ്പ് മിക്‌സ് ചെയ്ത് ചോറ് അതിലിട്ട് ഇളക്കുക. നല്ല സ്വാദുള്ള ഉള്ളിച്ചോറ് തയ്യാര്‍. ഇത് കഴിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഒന്നാണ് ഇത്.

English summary

Health Benefits Of Ulli Choru (Onion Rice) After Delivery In Malayalam

Here in this article we are discussing about the health benefits of ulli choru (onion rice) after delivery in malayalam.
Story first published: Thursday, August 26, 2021, 12:44 [IST]
X
Desktop Bottom Promotion