For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന് ശേഷം ഗര്‍ഭധാരണമെങ്കില്‍ ഈ ടെസ്റ്റുകള്‍ നിര്‍ബന്ധം

|

അബോര്‍ഷന്‍ എല്ലാ സ്ത്രീകളിലും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. മാനസിക പ്രയാസവും ശാരീരിക അവശതകളും എല്ലാം പലപ്പോഴും നിങ്ങളില്‍ വളരെയധികം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. പലപ്പോഴും ഇതിന് കൃത്യമായ പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതും ഗര്‍ഭകാലത്ത് അബോര്‍ഷന്‍ നടന്നാല്‍ അതിന് ശേഷം ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ അടുത്ത ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതുമായ ചില പരിശോധനകള്‍ ഉണ്ട്.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

അബോര്‍ഷന് ശേഷം നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും അടുത്ത ഗര്‍ഭധാരണത്തിന് വേണ്ടി നിങ്ങളെ തയ്യാറാക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എന്തൊക്കെ പരിശോധനകളാണ് നടത്തേണ്ടത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും അടുത്ത ഗര്‍ഭധാരണം എപ്പോള്‍ ഉണ്ടാവണം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വേഗത്തില്‍ ഗര്‍ഭം ധരിക്കാനുള്ള വഴികള്‍

വേഗത്തില്‍ ഗര്‍ഭം ധരിക്കാനുള്ള വഴികള്‍

ഗര്‍ഭച്ഛിദ്രമോ ഗര്‍ഭം അലസലോ എത്രത്തോളം വെല്ലുവിളിയും മാനസിക അസ്വസ്ഥതകളും ഉണ്ടാക്കുന്ന അനുഭവമാണെന്ന് പറയേണ്ടതില്ല. ഗര്‍ഭിണിയാകാനുള്ള നിങ്ങളുടെ ആഗ്രഹത്തില്‍ ഉണ്ടാവുന്ന ഈ പ്രശ്‌നങ്ങള്‍ നിരാശ, അപാരമായ കുറ്റബോധം, എന്നിവയെല്ലാം ബാധിക്കുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ഒന്നിനെ നിങ്ങള്‍ ഇല്ലാതാക്കിയതായി തോന്നാം. എന്നാല്‍ ഒന്നിലധികം ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് ശേഷവും പല സ്ത്രീകളും ഗര്‍ഭം ധരിക്കുന്നു. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന്റെ കാരണത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ടതും പരിശോധിക്കേണ്ടതും

ശ്രദ്ധിക്കേണ്ടതും പരിശോധിക്കേണ്ടതും

അബോര്‍ഷന് ശേഷം ഡയഗ്‌നോസ്റ്റിക് പരിശോധനകളിലൂടെ കടന്നുപോകാന്‍ നിങ്ങളുടെ ഡോക്ടര്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഒരു സ്ത്രീയില്‍ സ്വമേധയാ അലസിപ്പിക്കപ്പെടുന്നതിനോ ഗര്‍ഭം അലസുന്നതിനോ ഉള്ള കാരണം കണ്ടെത്താന്‍ നടത്തുന്ന ചില പരിശോധനകളെക്കുറിച്ച് അറിയാന്‍ വായിക്കുക. സ്വയം ഉണ്ടാവുന്ന ഇത്തരത്തിലുള്ള അബോര്‍ഷന്‍ നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് സംഭവിക്കുന്നത് എന്നുള്ളത് തിരിച്ചറിയുന്നതിനാണ് പരിശോധന നടത്തുന്നത്.

സോണോഗ്രഫി 1

സോണോഗ്രഫി 1

3 ഡി സോണോഗ്രഫിയിലൂടെ ഇത്തരം പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ സ്വയമേവയുള്ള അബോര്‍ഷനോ അല്ലെങ്കില്‍ ഗര്‍ഭം മനപ്പൂര്‍വ്വം ഇല്ലാതാക്കുന്നതോ അല്ലെങ്കില്‍ ഇത് രണ്ടും നേരിട്ടിട്ടുണ്ടെങ്കില്‍, 3 ഡി സോണോഗ്രാഫി കൂടുതല്‍ അറിയുന്നതിന് സഹായിക്കുന്നതാണ്. നിങ്ങളുടെ ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഒരു ധാരണ നേടാനും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് സൂചിപ്പിക്കാനും ഡോക്ടറെ സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും ഒരു മടിയും വിചാരിക്കരുത്. കൃത്യമായി ന്ിങ്ങള്‍ അബോര്‍ഷന്റെ കാരണം കണ്ടെത്തേണ്ടതാണ്.

രക്തപരിശോധന

രക്തപരിശോധന

രക്തപരിശോധനയിലൂടേയും അബോര്‍ഷന്റെ കാരണങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്. ഇത് ഗര്‍ഭം അലസലിലേക്ക് നയിച്ചേക്കാവുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ക്രോമസോം തകരാറുകളും പരിശോധിക്കുന്നതിനാണ് ചെയ്യുന്നത്. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യാവസ്ഥയും കണ്ടെത്താവുന്നതാണ്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിനും രക്തപരിശോധനന സഹായിക്കുന്നു. അബോര്‍ഷന്റെ മൂല കാരണത്തെ കണ്ടെത്തുന്നതിന് എപ്പോഴും സഹായിക്കുന്നതാണ് രക്തപരിശോധന.

ആരോഗ്യപരമായ പരിശോധന

ആരോഗ്യപരമായ പരിശോധന

മൊത്തം ശരീര പരിശോധന നടത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ കുഞ്ഞിന്റെ വളര്‍ച്ച കൃത്യമാവുന്നതിന് സഹായിക്കുകയുള്ളൂ. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. നല്ല അന്തരീക്ഷത്തില്‍ മാത്രമേ നിങ്ങളുടെ കുഞ്ഞ് വളരുകയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും വളരുന്ന കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് പൂര്‍ണമായ ഒരു പരിശോധന അത്യാവശ്യമാണ്.

അബോര്‍ഷന് ശേഷം ഗര്‍ഭധാരണം

അബോര്‍ഷന് ശേഷം ഗര്‍ഭധാരണം

എല്ലാ സ്ത്രീകളേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പലപ്പോഴും അബോര്‍ഷന് ശേഷം എപ്പോള്‍ ഗര്‍ഭധാരണം നടക്കണം എന്നുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതാണ്. അബോര്‍ഷന്‍ കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസങ്ങളില്‍ പലപ്പോഴും ആര്‍ത്തവം ക്രമമായിരിക്കില്ല. ഈ അവസ്ഥയില്‍ പലപ്പോഴും മാസത്തില്‍ രണ്ട് തവണ ആര്‍ത്തവമുണ്ടാവുന്നു. എന്നാല്‍ ആര്‍ത്തവം കൃത്യമായി വരുന്നത് മുതല്‍ നിങ്ങള്‍ക്ക് അടുത്ത ഗര്‍ഭത്തിന് പരിശ്രമിക്കാവുന്നതാണ്.

അബോര്‍ഷന്‍ വന്ധ്യതക്ക് കാരണമാകുമോ?

അബോര്‍ഷന്‍ വന്ധ്യതക്ക് കാരണമാകുമോ?

അബോര്‍ഷന്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ എന്നത് ആദ്യം എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഒരു കാരണവശാലും അബോര്‍ഷന്‍ വന്ധ്യതക്ക് കാരണമാകുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഓരോ അവസ്ഥയിലും ഡോക്ടറോട് പല വിധത്തിലുള്ള കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. നിങ്ങളില്‍ ഒരു തരത്തിലും ഗര്‍ഭധാരണത്തെ ആദ്യത്തെ അബോര്‍ഷന്‍ ബാധിക്കുകയില്ല. എന്നാല്‍ ചില അവസ്ഥകളില്‍ അബോര്‍ഷന്‍ പൂര്‍ണമാകാത്ത അവസ്ഥയില്‍ പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

English summary

Diagnostic tests that can help you to get pregnant after abortion

Here in this article we are discussing about diagnostic tests that can help you get pregnant after an abortion. Take a look
Story first published: Thursday, February 11, 2021, 18:45 [IST]
X
Desktop Bottom Promotion