For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയൻ ശേഷം മുറിവിലുണ്ടാവുന്ന അപകടം ഗുരുതരം

|

സിസേറിയൻ പലരും ഇന്നത്തെ കാലത്ത് ഡോക്ടറോട് അങ്ങോട്ട് പറഞ്ഞ് തിരഞ്ഞെടുക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്ന് നമ്മളിൽ പലരും ചിന്തിക്കുന്നില്ല. സാധാരണ പ്രസവം നടക്കാത്ത അവസ്ഥയിൽ അമ്മക്കും കുഞ്ഞിനും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അപകടങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സിസേറിയൻ എന്ന ഓപ്ഷനക്കുറിച്ച് ചിന്തിക്കാൻ പാടുകയുള്ളൂ. പ്രസവ വേദന അറിയാതെ പ്രസവിക്കുക എന്നൊരു ചൊല്ല് നമുക്കിടയിൽ ഉണ്ടെങ്കിലും അതിന് ശേഷം അമ്മ നിശബ്ദമായി അനുഭവിക്കുന്ന വേദനകൾ അവരെ ജീവിതകാലം മുഴുവൻ വിടാതെ പിന്തുടരുന്നതാണ്.

<strong>Most read: ഗർഭിണികൾക്ക് ഉച്ചയൂണ് മോര് കൂട്ടി; കുഞ്ഞിനാണ് ഗുണം</strong>Most read: ഗർഭിണികൾക്ക് ഉച്ചയൂണ് മോര് കൂട്ടി; കുഞ്ഞിനാണ് ഗുണം

സിസേറിയൻ എന്ന് പറയുന്നത് ഓപ്പറേഷനാണ്. വയറ് കീറി സാധാരണ ഓപ്പറേഷന്‍ ചെയ്യുന്നതു പോലെ തന്നെ കുഞ്ഞിനെ പുറത്തെടുക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാൽ ഇതിൽ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവുകയില്ല. ഇത്തരത്തിൽ ഉണ്ടാവുന്ന അണുബാധയെയാണ് പോസ്റ്റ് സിസേറിയൻ ഇൻഫെക്ഷൻ എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. സിസേറിയൻ എന്ന് പറഞ്ഞ് ചാടിത്തുള്ളുന്നവർക്ക് ഇത്തരം അണുബാധ സമ്മാനിക്കുന്നത് ചില്ലറ ബുദ്ധിമുട്ടുകൾ അല്ല. കൂടുതൽ അറിയുന്നതിന് ലേഖനം വായിക്കൂ.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മുറിവ് ഇൻഫെക്ഷനിലേക്ക് പോവുന്നതിനുള്ള കാരണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് തിരിച്ചറിയുന്നതിന് ആദ്യം തന്നെ ചില ലക്ഷണങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് നേരത്തേ തിരിച്ചറിഞ്ഞാൽ ഇന്‍ഫെക്ഷൻ ഇല്ലാതാക്കുന്നതിനും മുറിവിനെ പരിചരിക്കുന്നതിനും സാധിക്കുന്നുണ്ട്. എന്തൊക്കെ ലക്ഷണങ്ങളാണ് എന്ന് നമുക്ക് നോക്കാം.

അടിവയർ വേദന

അടിവയർ വേദന

സിസേറിയന് ശേഷം ശക്തമായ അടിവയർ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഇൻഫെക്ഷന്റെ തുടക്കമാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അലസമായിവിടാതെ അതിന്റേതായ ഗൗരവത്തോടെ തന്നെ കാണാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മുറിവിൽ ചുവപ്പ്

മുറിവിൽ ചുവപ്പ്

മുറിവിന്റെ ഭാഗത്ത് ദിവസങ്ങൾ കഴിഞ്ഞാലും ചുവപ്പ് വിടാതെ നിൽക്കുന്നുണ്ടെങ്കിൽ അത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനർത്ഥം നിങ്ങൾക്ക് അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ട് എന്നതാണ്. അതുകൊണ്ട് മുറിവ് ഇടക്കിടക്ക് ശ്രദ്ധിച്ച് കൊണ്ടിരിക്കണം. ഇത്തരം കാര്യങ്ങൾ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് ചികിത്സിക്കണം.

ചെറിയ വീക്കം

ചെറിയ വീക്കം

ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് അല്ലെങ്കിൽ മുറിവിനോടനുബന്ധിച്ച ഭാഗത്ത് ചെറിയ രീതിയിലുള്ള വീക്കം ഉണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതും അണുബാധയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഈ വീക്കം പലപ്പോഴും വേദനയുടെ അകമ്പടിയോടെയാണ് നിങ്ങളെ ആക്രമിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അതീവ ഗൗരവത്തോടെ ശ്രദ്ധിക്കണം.

ദ്രാവകം

ദ്രാവകം

മുറിവ് തുന്നിച്ചേർത്ത് ഭാഗത്ത് നിന്ന് ദ്രാവകം വരുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക. കാരണം ഇത്തരത്തിൽ ചുവന്ന നിറത്തിലുള്ള ദ്രാവകമോ മുറിവ് പഴുത്താൽ പുറത്തേക്ക് വരുന്ന ചലമോ പോലുള്ളവ ഉണ്ടെങ്കിൽ അത് അണുബാധയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കണക്കാക്കാവുന്നതാണ്. ഇതോടൊപ്പം 104 ഡിഗ്രി സെൽഷ്യസ് പനി കൂടി ഉണ്ടെങ്കിൽ അല്‍പം ശ്രദ്ധിക്കണം. കൂടാതെ ദുർഗന്ധത്തോടെയുള്ള സ്രവങ്ങൾ പുറത്തേക്ക് വരുകയാണെങ്കിൽ ശ്രദ്ധിക്കണം.

<strong>Most read: ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ബ്ലീഡിങ് കാരണം</strong>Most read: ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ബ്ലീഡിങ് കാരണം

രക്തസ്രാവം

രക്തസ്രാവം

രക്തക്കട്ടകളോ അല്ലെങ്കില്‍ രക്തമോ ആയിട്ടുള്ള രക്തസ്രാവം ഉണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകൾ അപകടങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ സിസേറിയന് ശേഷം അണുബാധയുണ്ടെന്ന് കാണക്കുന്നതിന്റെ പ്രധാന തെളിവാണ്. അതുകൊണ്ട് ഇതെല്ലാം ശ്രദ്ധിക്കുക.

സാധ്യതകൾ ഇവർക്കൊക്കെ

സാധ്യതകൾ ഇവർക്കൊക്കെ

അണുബാധക്ക് സാധ്യതകൾ ആർക്കൊക്കെയെന്നത് അൽപം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. അതിൽ നേരാവണ്ണം ശുചിത്വം പാലിക്കാത്തവർക്ക് ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല അമിതവണ്ണം, മുൻപ് സിസെക്ഷൻ ചെയ്തവർ, പ്രസവസമയത്ത് രക്തം കൂടുതൽ പോയ സ്ത്രീകൾ എന്നിവരിലെല്ലാം സിസെക്ഷന് ശേഷം അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ചികിത്സ എങ്ങനെ

ചികിത്സ എങ്ങനെ

ചെറിയ രീതിയിലുള്ള ഇൻഫെക്ഷൻ ആണെങ്കിൽ മരുന്ന് കഴിച്ച് മാറ്റാവുന്നതേ ഉള്ളൂ. എന്നാൽ അൽപം ഗൗരവമേറിയതാണെങ്കിൽ അതിനെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മുറിവ് കഴുകി വൃത്തിയാക്കി കെട്ടിയ ശേഷം വളരെയധികം നാൾ ഇതിനായി തുടർ ചികിത്സ വേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഉണ്ടാവാതിരിക്കുന്നതിന് ആദ്യം ശ്രദ്ധ നൽകണം.

English summary

C-section wound infection: Signs and prevention

Here in this article we explain c-section wound infection signs and prevention tips. Read on.
Story first published: Thursday, August 8, 2019, 11:27 [IST]
X
Desktop Bottom Promotion