Latest Updates
-
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ്
അബോര്ഷന് ശേഷം അപകടത്തിലെത്തിക്കും ഭക്ഷണം
അബോര്ഷന് ഒരു സ്ത്രീയെ സംബന്ധിച്ച് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. അത് പലപ്പോഴും ശാരീരികമായും മാനസികമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് കരകയറുന്നതിന് പലപ്പോഴും അല്പം കൂടുതല്‍ സമയം എല്ലാ സ്ത്രീകള്‍ക്കും ആവശ്യമായി വരുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചിലപ്പോള്‍ അടുത്ത ഗര്‍ഭധാരണത്തിന് പ്രശ്നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഭക്ഷണത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. പഴയ ആരോഗ്യം തിരിച്ചെടുക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യരുത് എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓരോ ചെറിയ കാര്യവും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അബോര്ഷന് ശേഷം എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. കൂടുതല്‍ വായിക്കാന്‍.

കഴിക്കേണ്ട ഭക്ഷണങ്ങള്‍
എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അബോര്ഷന് ശാരീരികമായി ഉണ്ടാക്കുന്ന തളര്‍ച്ച ചില്ലറയല്ല. അതുകൊണ്ട് തന്നെ അതിനെ മറികടക്കുന്നതിന് വേണ്ടി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കണം. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്ന് തിരിച്ചറിയണം. അത്തരം ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

അയേണ്‍ അടങ്ങിയ ഭക്ഷണം
അബോര്ഷന് എന്ന് പറയുമ്പോള്‍ തന്നെ അത് ശരീരത്തിലെ രക്തത്തെ മുഴുവന്‍ ചോര്‍ത്തിക്കളയുന്നുണ്ട്. പലപ്പോഴും വിളര്‍ച്ച പോലുള്ള അവസ്ഥകളിലേക്ക് ഇത് നമ്മളെ എത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും തളര്‍ച്ചയും ക്ഷീണവും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഗര്‍ഭം നഷ്ടപ്പെട്ടതിന് ശേഷം അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ബീന്‍സ്, ഇലക്കറികള്‍, ഉണക്കമുന്തിരി, പരിപ്പ്, മത്തന്‍ കുരു എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം സോയാബിന്‍, ബട്ടര്‍, പീച്ച് എന്നിവയും ധാരാളം കഴിക്കാം.

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. പാല് പാലുല്‍പ്പന്നങ്ങള്‍ എന്നിവ സ്ഥിരമാക്കുക. മാത്രമല്ല ബീന്‍സ്, നട്സ്, ചോക്ലേറ്റ്, എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതോടൊപ്പം പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ പഴയതിനേക്കാള്‍ ആരോഗ്യകരമാക്കി മാറ്റുന്നു. മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കി അടുത്ത ഗര്‍ഭധാരണത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്.

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. ഇവ അബോര്ഷന് ശേഷം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചിലതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം. അബോര്ഷന് കഴിഞ്ഞാല്‍ ചില ഭക്ഷണങ്ങള്‍ കൂടി കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

കുറഞ്ഞ ഫൈബര്‍ അടങ്ങിയത്
കുറഞ്ഞ ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ ഏതൊക്കെയെന്ന് ചിലര്‍ക്ക് അറിയുകയില്ല. അബോര്ഷന് ശേഷം ഉള്ള ആരോഗ്യത്തെ നശിപ്പിക്കുന്നതിന് പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാരണമാകുന്നുണ്ട്. ഇന്‍സ്റ്റന്റ് റൈസ്, മുട്ട, ന്യൂഡില്‍സ്, തുടങ്ങിയവയൊക്കെ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കാം. മാത്രമല്ല ഇതോടൊപ്പം മധുരം, കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് എന്നിവയെല്ലാം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്നത് പിന്നീട് മനസ്സിലാവും.

കൊഴുപ്പ് കൂടുതലുള്ള പാലും ഇറച്ചിയും
അബോര്ഷന് ശേഷം പാലും ഇറച്ചിയും എല്ലാം നല്ലതാണ്. എന്നാല്‍ ഇത് അല്പം കൊഴുപ്പ് കുറച്ചുള്ളത് വേണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ കൊഴുപ്പ് കുറവുള്ള പാലും ഇറച്ചിയും കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളും അമിതവണ്ണവും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ വേദന വര്‍ദ്ധിപ്പിക്കുന്നതിനും വീണ്ടും കൊഴുപ്പ് ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇതോടൊപ്പം ജങ്ക് ഫുഡ് കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന്.



Click it and Unblock the Notifications