Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
അബോര്ഷന് ശേഷമുള്ള ഗര്‍ഭധാരണം പെട്ടെന്ന് വേണോ?
അബോര്ഷന് മാനസികമായും ശാരീരികമായും സ്ത്രീകളെ തളര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ മൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ കൊണ്ടും ഗര്‍ഭഛിദ്രം നടത്തുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാരണങ്ങളില്‍ പലതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം തന്നെ നമ്മള് സ്വീകരിക്കുന്നവയായിരിക്കണം. എങ്കിലും ഏത് തരത്തിലുള്ള അബോര്ഷന് ആണെങ്കിലും അതെല്ലാം സ്ത്രീകളില്‍ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍ ചില്ലറയല്ല. ചിലരില്‍ തുടര്‍ച്ചയായ അബോര്ഷന് ഉണ്ടാവുന്നു. എന്നാല്‍ തുടര്‍ച്ചയായുള്ള അബോര്ഷന് ശേഷമുള്ള ഗര്‍ഭധാരണം വളരെയധികം ശ്രദ്ധിക്കണം.
കാരണം മുന്‍പ് സംഭവിച്ച അബോര്‍ഷന്റെ കാരണം എന്താണെന്ന് കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രമേ പുതിയൊരു ഗര്‍ഭത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കാവൂ. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ-മാനസിക പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കണം. പലരിലും തുടര്‍ച്ചയായി അബോര്ഷന് സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്.

മാനസികമായ ആരോഗ്യം
അബോര്ഷന് ശേഷം പല സ്ത്രീകളും കുറച്ച് കാലത്തേക്കെങ്കിലും മാനസികമായി വളരെയധികം പ്രതിസന്ധിയില്‍ ആവുന്ന അവസ്ഥയുണ്ട്. ഇവരില്‍ പലരും ഡിപ്രഷന് എന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ പങ്കാളിയുടെയും വീട്ടുകാരുടേയും പിന്തുണ ഈ ഘട്ടത്തില്‍ വളരെ അത്യാവശ്യമാണ്. കാരണം അടുത്ത ഗര്‍ഭധാരണത്തിന് മുന്‍പ് മാനസികമായ ആരോഗ്യം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. 35 വയസ്സിനു ശേഷമാണെങ്കില്‍ അടുത്ത ഗര്‍ഭധാരണത്തിന് അധികം വൈകേണ്ടതില്ല. 35 വയസ്സിനു മുന്പാണെങ്കില് അടുത്ത ഗര്‍ഭധാരണത്തിന് 5 മാസമെങ്കിലും സമയം നല്‍കണം.

ശാരീരികമായ ആരോഗ്യം
ശാരീരികമായും മാനസികമായും സ്ത്രീകളെ വലക്കുന്നതാണ് അബോര്ഷന്. എന്നാല്‍ മാനസികാഘാതത്തില്‍ നിന്നും മുക്തരായാല്‍ പോലും പല സ്ത്രീകളും ശാരീരികമായ ആരോഗ്യം വീണ്ടെടുക്കുന്നതില്‍ അല്പം പാടു പെടുന്നു. അതുകൊണ്ട് ശാരീരികമായി എല്ലാ തരത്തിലുള്ള ആരോഗ്യവും കൈവരിച്ചതിനു ശേഷം മാത്രം അടുത്ത ഗര്‍ഭധാരണത്തെക്കുറിച്ച് ആലോചിക്കുക. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക
അബോര്ഷന് ശേഷമാണെങ്കിലും പുതിയൊരു ഗര്‍ഭധാരണത്തിന് വേണ്ടി നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് അബോര്ഷന് സംഭവിച്ചത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ വീണ്ടും ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നല്ലൊരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രക്തപരിശോധന
രക്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയിലോ അല്ലെങ്കില്‍ ഹോര്‍മോണല്‍ ബാലന്‍സിലോ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ വരുന്നുണ്ടോ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ അത് ആരോഗ്യകരമായ ഒരു ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ നയിക്കുകയുള്ളൂ. അല്ലെങ്കില്‍ അത് വീണ്ടും ഒരു അബോര്‍ഷനിലേക്കാണ് നിങ്ങളെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ക്രോമസോം ടെസ്റ്റ്
ക്രോമസോം ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്്. ഭാര്യയും ഭര്‍ത്താവും ഈ ടെസ്റ്റിന് വിധേയമാകണം. കാരണം ഇത് നിങ്ങളിലെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ സഹായിക്കുന്നു. 50 ശതമാനം സ്ത്രീകളിലും ക്രോമസോം തകരാറുകളാണ് അബോര്ഷന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം അടുത്ത ഗര്‍ഭധാരണത്തിനെ ആരോഗ്യകരമാക്കി മാറ്റുന്നതിന് സഹായിക്കുന്നു.

അള്‍ട്രാ സൗണ്ട് സ്കാനിംഗ്
അള്‍ട്രാ സൗണ്ട് സ്കാനിംഗ് നടത്തേണ്ടതും അത്യാവശ്യമാണ്. കാരണം നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യകരമായ അവസ്ഥ ഉണ്ടെങ്കില്‍ അത് പെട്ടെന്ന് കണ്ടെത്തുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗം. ഇതിലൂടെ നിങ്ങളുടെ ഗര്‍ഭധാരണം ആരോഗ്യമുള്ളതാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് അടുത്ത ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

സെര്വിക്സിനുള്വശം പരിശോധിക്കുന്നത്
തുടര്‍ച്ചയായ അബോര്ഷന് ശേഷമാണ് ഡോക്ടര്‍മാര്‍ ഇത്തരം ഒരു പരിശോധന നടത്തുന്നത്. ഇത് നിങ്ങളുടെ സെര്‍വിക്സിന്റെ ഉള്‍ഭാഗം പരിശോധിക്കുന്നതാണ്.ഗര്ഭപാത്രത്തിന് അകത്തേക്ക് ചെറിയ ഒരു ടെസല്കോപ് കടത്തി വിട്ട് സെര്‍വിക്സും ഗര്‍ഭപാത്രവും പരിശോധിക്കുന്നതാണ് ഇത്. ഫലോപിയന്‍ ട്യൂബിലെ പ്രശ്നങ്ങളും നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

സോണോഹിസ്റ്റോഗ്രാം
യൂട്രസിനകത്തേക്ക് ഒരു ഫ്ളൂയിഡ് കുത്തി വെച്ച് പരിശോധന നടത്തുന്നതാണ് ഇത്. ഇതിലൂടെ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത ഗര്‍ഭപാത്രത്തില്‍ ഉണ്ടെങ്കില്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇത്തരം പരിശോധനകള്‍ എല്ലാം കഴിഞ്ഞ ശേഷം പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ നിങ്ങളില്‍ ആരോഗ്യകരമായ ഗര്‍ഭധാരണം സാധ്യമാണ് എന്ന് ഉറപ്പിക്കാവുന്നതാണ്.



Click it and Unblock the Notifications