For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണിക്ക് മാത്രമല്ല,പ്രസവം കഴിഞ്ഞാലും വേണം നെയ്യ്

|

ഒരു സ്ത്രീ അവളുടെ ഗർഭകാലം കഴി‍ഞ്ഞാല്‍ പിന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ അത്രക്ക് ശ്രദ്ധിക്കാതെ വി‌ടുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ പിന്ന‌ീട് ഉണ്ടാവുന്നതിന് കാരണമാകുന്നു. എന്നാൽ പല അമ്മമാരും പ്രസവ ശേഷം പറയുന്ന പ്രധാന പരാതിയാണ് പലപ്പോഴും ആവശ്യത്തിന് മുലപ്പാല്‍ ഇല്ല എന്നത്. ഇതിന് വേണ്ടി എന്തൊക്കെ ഭക്ഷണം കഴിക്കാമോ അതെല്ലാം കഴിക്കുന്നവരാണ് പല അമ്മമാരും.

എന്നിട്ടും ആവശ്യത്തിന് മുലപ്പാല്‍ ഇല്ലെങ്കിൽ അൽപം ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാവുന്നതാണ്. അന്നജവും പ്രോട്ടീനും കൊഴുപ്പും എല്ലാം ശരീരത്തിന് ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ അത് മുലപ്പാലിൻറെ ഉത്പാദനത്തെ വളരെയധികം മോശമായി ബാധിക്കുന്നു.

എന്നാൽ ഇന്നത്തെ അമ്മമാർ പലപ്പോഴും മൂന്ന് നേരവും സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നു. അൽപം തടി കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. കാരണം അമിതവണ്ണത്തിലേക്ക് ഇത് നയിക്കും എന്ന് കരുതി പല അമ്മമാരും പലപ്പോഴും ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പുറകോട്ട് നിൽക്കുന്നു.

അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ മുലയൂട്ടുന്ന കാലയളവ് വരെ അൽപം ശ്രദ്ധിക്കാവുന്നതാണ്. ആവശ്യത്തിന് പ്രോട്ടീനും അന്നജവും അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മൂന്ന് നേരവും ചോറുണ്ണാന്‍ കഴിയാത്തവർക്ക് ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

മത്സ്യം മാസം പയർ വർഗ്ഗങ്ങൾ

മത്സ്യം മാസം പയർ വർഗ്ഗങ്ങൾ

മത്സ്യം, മാംസം, പയർ വർഗ്ഗങ്ങൾ എന്നിവ മുലയൂട്ടുന്ന കാലം വരെ കഴിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുകളിൽ പറഞ്ഞ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് കുഞ്ഞിനും നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.

ഇലക്കറികൾ കഴിക്കാം ധാരാളം

ഇലക്കറികൾ കഴിക്കാം ധാരാളം

ധാരാളം ഇലക്കറികൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുലയൂട്ടുമ്പോൾ ഉണ്ടാവുന്ന അനീമിയ പോലുള്ള അവസ്ഥകളെ പരിഹരിക്കാൻ ഇരുമ്പ് സത്ത് അടങ്ങിയ ഇലക്കറികൾ, ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. ഇത് പ്രസവ സമയത്തുണ്ടാകുന്ന രക്തക്കുറവിനേയും പരിഹരിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഗർഭകാലത്ത് തന്നെ ഇവയെല്ലാം കഴിക്കാൻ ശ്രദ്ധിക്കുക. ഇലക്കറികൾ മാത്രമല്ല ആട്ടിൻ കരൾ കഴിക്കുന്നതും നല്ലതാണ്. കാരണം ഇതിൽ ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും വളരെ ഉത്തമമാണ്.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും കുരുമുളകും എല്ലാം ഭക്ഷണത്തിൽ ധാരാളം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും നിങ്ങളിലെ വിശപ്പിനെ ഉത്തേജിപ്പിക്കുന്നതോടൊപ്പം പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അമിത കൊഴുപ്പിനെ ഇല്ലാതാക്കി അത് ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അമിത കൊഴുപ്പ് ഇല്ലാതാവുന്നതിലൂടെ കൊളസ്ട്രോൾ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് വെളുത്തുള്ളിയും കുരുമുളകും.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഭക്ഷണം പാകം ചെയ്യുമ്പോൾ ധാരാളം വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരയധികം മികച്ചതാണ്. കാരണം മുലയൂട്ടുന്ന സമയത്ത് പലപ്പോഴും കൊഴുപ്പ് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുലപ്പാല്‍ ഇല്ലാത്ത ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ.

നെയ്യ് കഴിക്കാം

നെയ്യ് കഴിക്കാം

പ്രസവിച്ച് കഴിഞ്ഞ ശേഷം പല അമ്മമാരും മകൾക്ക് നെയ്യിൽ ധാരാളം ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നത് കണ്ടിട്ടില്ലേ? എന്താണ് ഇതിന് കാരണം എന്ന് അറിയാമോ? അതിന് മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കാരണം. കൊഴുപ്പ് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെയ്യ്. ദിവസവും ഭക്ഷണം അൽപം നെയ്യിലാക്കിയാൽ മതി. ഇത് മുലപ്പാൽ വർദ്ധിപ്പിക്കുന്നു, ശരീരത്തിന്റെ അരിഷ്ടതകളെ എല്ലാം മാറ്റുകയും ചെയ്യുന്നു.

 ‌ജീരകം

‌ജീരകം

ജീരകം മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല നല്ല ദഹനത്തിനും ജീരകം വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് ജീരകമിട്ട് തിളപ്പിച്ച വെള്ളവും പാലും എല്ലാം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം അവസ്ഥകളിൽ പ്രതിരോധം തീർക്കുന്നതിനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും എല്ലാം നല്ലതാണ് ജീരകം.

Read more about: pregnancy ghee ഗർഭം
English summary

lactation period and special food

We have listed some special foods during their lactation period, read on to know more about it.
Story first published: Tuesday, February 19, 2019, 12:32 [IST]
X
Desktop Bottom Promotion