For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിപ്പൈതലിന് ഭാരക്കുറവോ, അറിയാമോ കംഗാരു സൂത്രം

|

പ്രസവിച്ച ശേഷം കുഞ്ഞിന് ഭാരക്കുറവ് ഉണ്ടോ? എന്നാൽ എന്താണ് ഭാരക്കു‌റവ്? എത്ര ഭാരം കുറഞ്ഞാലാണ് ഭാരക്കുറവ് എന്ന് കണക്കാക്കുന്നത്? ഇതെല്ലാം അറിയാൻ ചില കാര്യങ്ങള്‍ ആദ്യമേ മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്. പലരുടേയും അനുഭവമാണ് ഭാരക്കുറവുള്ള കുഞ്ഞ്. ഇതിനെ ആലോചിച്ച് ‌ടെന്‍ഷന‌ടിച്ച് നടക്കുന്നവർ ചില്ലറയല്ല. ഇത്തരം അനുഭവങ്ങളിലൂടെ നിങ്ങള്‍ ക‌ടന്നു പോയിട്ടുണ്ടെങ്കില്‍ തീർച്ചയായും ഇത് വായിച്ചിരിക്കണം.

പ്രസവ ശേഷം ഭാരക്കുറവ് ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ അല്‍പം കൂടുതൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. ആശുപത്രിയിൽ വലിയ പ്രതിസന്ധികൾ ഇല്ലാതെ ഇതിനെ നമുക്ക് തരണം ചെയ്യാന്‍ സാധിക്കുന്നു. എന്നാൽ വീട്ടിലെത്തിയാൽ കളി മാറും. അല്‍പം കൂടുതൽ ശ്രദ്ധ ഈ പൊന്നോമനകൾക്ക് നൽകിയില്ലെങ്കിൽ അത് പലപ്പോഴും പ്രതിസന്ധികൾ കൂടുതലാക്കുകയാണ് ചെയ്യുന്നത്.

<strong>most read : പുരുഷ വന്ധ്യതക്ക് സ്വയംഭോഗം കാരണമോ?</strong>most read : പുരുഷ വന്ധ്യതക്ക് സ്വയംഭോഗം കാരണമോ?

ഭാരക്കുറവ് കണക്കാക്കുന്നതിന് വേണ്ടി പല കാര്യങ്ങളും കണക്കിലെടുക്കുന്നതാണ്. ജനിക്കുമ്പോൾ രണ്ടരക്കിലോയിൽ ഭാരക്കുറവുള്ള കുഞ്ഞുങ്ങളെയാണ് ഭാരക്കുറവുള്ള കുട്ടികളായി കണക്കാക്കുന്നത്. ഇതിൽ തന്നെ ഒന്നരക്കിലോയിൽ കുറവുള്ള കുട്ടികളെ വെരി ലോബർത്ത് വെയ്റ്റും അതില്‍ കുറവുള്ളവരെ എക്സ്ട്രീമിലി ലോ ബെർത്ത് വെയ്റ്റും ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഇവരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ കൊടുത്തേ മതിയാവൂ. പ്രശസ്ത ഡോക്ടർ ഷിംന അസീസ് കുഞ്ഞിന്‍റെ ഭാരക്കുറവിനെക്കുറിച്ച് ചിലത് പറയുന്നുണ്ട്.

കടപ്പാട്: ഷിംന അസീസ് ഫേസ്ബുക്ക് പേജ്

 ഭാരക്കുറവുള്ള പൊടിക്കുഞ്ഞുങ്ങൾ

ഭാരക്കുറവുള്ള പൊടിക്കുഞ്ഞുങ്ങൾ

മുകളില്‍ പറഞ്ഞത് പോലെ രണ്ടരക്കിലോയിൽ കുറവ് ഭാരമുള്ള കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധയോടെ പരിപാലിച്ചേ മതിയാവൂ. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളുടെ ഭാരം രണ്ടര കിലോ ആവുന്നത് വരെ വളരെയധികം കരുതൽ ഇത്തരം കുഞ്ഞുങ്ങൾക്ക് നൽകിയേ പറ്റൂ. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അമ്മക്ക് ആത്മവിശ്വാസത്തോടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതിനും കുഞ്ഞിന്റെ ശരീര താപനില ക്രമമായി നിൽക്കുന്നുണ്ടെങ്കിലും ആശുപത്രി വാസം പ്രസവ ശേഷം ഇവർക്ക് അവസാനിപ്പിക്കാൻ സാധിക്കുന്നു.

കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കാം

കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കാം

രണ്ടര കിലോ ഭാരമെത്തുന്നത് വരെ ഒരിക്കലും ഭാരക്കുറവുള്ള കുട്ടികളെ കുളിപ്പിക്കാൻ പാടില്ല. ഒരു ആവേശത്തിന് കുളിപ്പിക്കാൻ ശ്രമിച്ചാൽ അത് കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികൾ ചില്ലറയല്ല. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഇളം ചൂടുവെള്ളം നനച്ച് തുടക്കാവുന്നതാണ്. ഇത്തരത്തിൽ മാത്രമേ ഭാരക്കുറവുള്ള കുട്ടികളെ നമുക്ക് ശ്രദ്ധിക്കാൻ സാധിക്കുകയുള്ളൂ. തുടച്ച് കഴിഞ്ഞ ഉടനേ തന്നെ കോട്ടൺ ഉടുപ്പ്, തൊപ്പി, സോക്സ് എന്നിവ ധരിപ്പിച്ച് കോട്ടൺ തുണിയിൽ പൊതിയണം.

വീടെത്തിയ ശേഷം

വീടെത്തിയ ശേഷം

എന്നാൽ വീടെത്തിയ ശേഷമായിരിക്കും പലര്‍ക്കും ആശങ്കകൾ പുറത്തേക്ക് വരുന്നത്. കുഞ്ഞിന്റെ താപനിലയിൽ ഉണ്ടാവുന്ന മാറ്റം വളരെയധികം ശ്രദ്ധയോടെ അമ്മാര്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ ചൂടിനെ പി‌ടിച്ച് നിർത്താന്‍ പാകത്തിൽ കൊഴുപ്പ് ഈ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ വളരെധികം താപ നഷ്ടത്തിനുള്ള സാധ്യതയും ഈ കുഞ്ഞുങ്ങളിൽ ഉണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

അമ്മക്കരികിൽ നിന്ന് മാറ്റരുത്

അമ്മക്കരികിൽ നിന്ന് മാറ്റരുത്

ഭാരക്കുറവുള്ള കു‌ട്ടികളെ ഒരിക്കലും അമ്മക്കരികില്‍ നിന്ന് മാറ്റരുത്. ഇത്തരം കുഞ്ഞുങ്ങൾക്ക് ഏറ്റവും കൂടുതൽ താപം നഷ്‌ടപ്പെടുന്നത് തലവഴി ആയിരിക്കും. അതുകൊണ്ട് തന്നെ തല മൂടിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോട്ടൺ തുണിയിൽ പൊതിഞ്ഞ ശേഷം കുഞ്ഞിനെ അമ്മക്കരികിൽ തന്നെ കിടത്തണം. അമിതമായി താപം നഷ്‌ടപ്പെടുന്നത് തിരിച്ചറിയാൻ അമ്മക്കാണ് ഏറ്റവും കൂടുതല്‍ സാധിക്കുന്നതും.

 ഹൈപ്പോതെർമിയ

ഹൈപ്പോതെർമിയ

കുട്ടികളിൽ അപകടകരമായ രീതിയിൽ ചൂടു കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോതെര്‍മിയ എന്ന് പറയുന്നത്. ഇത് മനസ്സിലാക്കാൻ എപ്പോഴും കുഞ്ഞിന്റെ നെഞ്ചും കാലും തൊട്ടു നോക്കണം. കാൽപ്പാദത്തിൽ മാത്രമാണ് തണുപ്പ് നിൽക്കുന്നതെങ്കിൽ നല്ലതു പോലെ കുഞ്ഞിനെ പുതപ്പിച്ചാൽ മതി. എന്നാൽ നെഞ്ചും കാലിന്റെ അടിഭാഗവും തണുത്തിരിക്കുന്നെങ്കില്‍ കുഞ്ഞിനെ ഉടനെ തന്നെ ഡോക്ടറെ സമീപിക്കണം. അശ്രദ്ധ കാണിച്ചാൽ കുഞ്ഞിന്റെ ബ്ലഡ് ഷുഗര്‍ കുറയുകയും ശരീരത്തിൽ ഓക്സിജൻ എത്താത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിക്കുന്നു.

കുഞ്ഞിനെ കൈകാര്യം ചെയ്യുമ്പോൾ

കുഞ്ഞിനെ കൈകാര്യം ചെയ്യുമ്പോൾ

കുഞ്ഞിനെ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അമ്മയും ഒരാളും കൂടി മാത്രമേ കുഞ്ഞിനെ എടുക്കാനും കാര്യങ്ങൾ ചെയ്യാനും ശ്രമിക്കാവൂ. കുഞ്ഞിനെ എടുക്കുന്നതിന് മുൻപ് കൈകൾ രണ്ടും സോപ്പിട്ട് കഴുകണം. മാത്രമല്ല കുഞ്ഞിനെ കാണാൻ എത്തുന്നവരെ അൽപ ദിവസങ്ങളിലേക്കെങ്കിലും വിലക്കേണ്ടതാണ്. മാത്രമല്ല ഉമ്മ നൽകുന്നത് അമ്മയാണെങ്കിൽ കൂടി വളരെയധികം ശ്രദ്ധയോടെ വേണം. ഉമ്മ കൊടുക്കുന്നത് നിരുത്സാഹപ്പെടുത്തിയാലും കുഴപ്പമില്ല. അല്ലെങ്കിൽ അത് കുഞ്ഞിൽ ഇൻഫെക്ഷൻ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു.

മുലയൂട്ടുമ്പോൾ

മുലയൂട്ടുമ്പോൾ

ഭാരക്കുറവ് ഉള്ള കുഞ്ഞ് ആയതു കൊണ്ട് തന്നെ മറ്റ് കുഞ്ഞുങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമായി തന്നെ ഇവരെ പരിചരിക്കണം. കുഞ്ഞിന് രണ്ട് മണിക്കൂർ ഇടവിട്ട് മുലയൂട്ടാൻ ശ്രദ്ധിക്കുക. കൃത്യമായി മുലയൂട്ടുന്നത് കുഞ്ഞിന്റെ ഭാരക്കുറവ് പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. മുലപ്പാൽ കുടിക്കാൻ കഴിയാത്ത കുട്ടികൾക്ക് വൃത്തിയായി തിളപ്പിച്ച് അണുനശീകരണം ന‌‌ടത്തിയ പാത്രത്തിലേക്ക് മുലപ്പാൽ പിഴിഞ്ഞെടുത്ത് നൽകാവുന്നതാണ്.

ഒരു മാസത്തിന് ശേഷം

ഒരു മാസത്തിന് ശേഷം

ജനിച്ച് ഒരു മാസത്തിന് ശേഷം കുഞ്ഞിന് ഇരുമ്പടങ്ങിയ തുള്ളി മരുന്ന് നല്‍കണം. കുഞ്ഞിന്റെ ശരീരത്തിൽ ഇരുമ്പിന്റെ അശം വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞിന് വിളർച്ചക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് പ്രസവത്തീയതി കണക്കാക്കിയിരുന്ന നാൽപ്പത് ആഴ്ച തികയുന്നത് വരെ കാൽസ്യം സപ്ലിമെന്റും ഒരു വയസ്സ് തികയുന്നത് വരെ വൈറ്റമിൻ ഡി സപ്ലിമെന്റും കൊടുക്കണം. കുഞ്ഞിനെ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണിക്കാൻ ശ്രദ്ധിക്കുക.

കംഗാരു മദര്‍ കെയർ‌

കംഗാരു മദര്‍ കെയർ‌

കുഞ്ഞിന്റെ ഭാരം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ ചൂട് നിലനിർക്കുന്നതിനും ഹൃദയമിടിപ്പും ശ്വാസനിലയും കൃത്യമാക്കുന്നതിനും വേണ്ടി കംഗാരു മദർ കെയർ എന്ന ഒരു സൂത്രമുണ്ട്. ഇത് കുടുംബത്തില്‍ ആര്‍ക്ക് വേണമെങ്കിലും ചെയ്യാവുന്നതാണ്. എന്നാൽ ഭാരക്കുറവുള്ള കുഞ്ഞായതിനാൽ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. അതിനായി ഒരു ലൂസ് ടീ ഷർട്ട് എടുത്തിടുക. കുഞ്ഞിന്റെ ഉടുപ്പെല്ലാം അഴിച്ച ശേഷം അവരുടെ നഗ്നമായ മാറിൽ കുഞ്ഞിനെ വെച്ച് ടീഷർട്ടിനകത്താക്കുക. കുഞ്ഞിന് ഒരു കുഞ്ഞി തൊപ്പി മാത്രം വെച്ച് കൊടുക്കുക. തല മാത്രം ടീ ഷർട്ടിന് വെളിയിൽ ആക്കുക. കുഞ്ഞിന് ഭാരക്കൂടുതൽ ആകുന്നത് വരെ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.

English summary

Kangaroo mother care makes premature babies healthier

In this article we explains kangaroo mother care for low birth weight infants, read on.
X
Desktop Bottom Promotion