For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷവും കൃത്യമായി ശോധനയില്ലേ പരിഹാരമിതാ

|

ഗര്‍ഭകാലവും പ്രസവവും എല്ലാം സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല പരിഹാരവും നമ്മള്‍ എടുക്കാറുണ്ട്. പക്ഷേ പലപ്പോഴും സ്ത്രീകളുടെ ആരോഗ്യത്തിനെക്കൂടി മുന്‍നിര്‍ത്തി വേണം പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്. നീണ്ട ഗര്‍ഭകാലത്തിനും പ്രസവത്തിനും ശേഷം പലരിലും മലബന്ധം എന്ന അസ്വസ്ഥത ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്നത് തിരിച്ചറിയേണ്ടതാണ്.

ആരോഗ്യ പ്രതിസന്ധികള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്. മാത്രമല്ല മലബന്ധത്തിന് കാരണം എന്താണെന്നും നമുക്ക് നോക്കാവുന്നതാണ്. പ്രസവ ശേഷം ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ നമുക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് എങ്ങനെയെല്ലാം ചെയ്യേണ്ടതാണ് എന്ന് നോക്കാവുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

പ്രസവശേഷമുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അതിന്റെ കാരണങ്ങള്‍ എന്താണ് എന്നാണ് ആദ്യം അറിയേണ്ടത്. അതിന് വേണ്ടി നമുക്ക് ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കാരണങ്ങള്‍ താഴെ പറയുന്നു.

ഏറെ നേരമെടുക്കുന്ന പ്രസവ സമയം

ഏറെ നേരമെടുക്കുന്ന പ്രസവ സമയം

ഭക്ഷണം കഴിക്കാതെയും മറ്റും ഏറെ നേരമെടുക്കുന്ന പ്രസവ സമയം ഉള്ള സ്ത്രീകളില്‍ പ്രസവ ശേഷം മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല എനിമ നല്‍കുന്നതും ഒന്നോ രണ്ടോ ദിവസത്തേക്ക് മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ ആമാശയത്തെ ക്ലീനാക്കുകയും മലബന്ധം പോലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

 സിസേറിയന് ശേഷം

സിസേറിയന് ശേഷം

പല സ്ത്രീകളിലും സിസേറിയന് ശേഷം പലപ്പോഴും മലബന്ധത്തിനുള്ള സാധ്യതയുണ്ട്. ഇവരില്‍ നാല് അഞ്ച് ദിവസത്തോളം ഇത്തരം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഉടനേ തന്നെ ഡോക്ടറെ അറിയിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മലബന്ധം എന്ന അസ്വസ്ഥതയെ ഇല്ലാതാക്കാവുന്നതാണ്.

<strong>Most read: ബാര്‍ലി വെള്ളം ഗര്‍ഭിണികളില്‍ കാണിക്കും അത്ഭുതം</strong>Most read: ബാര്‍ലി വെള്ളം ഗര്‍ഭിണികളില്‍ കാണിക്കും അത്ഭുതം

പ്രൊജസ്റ്റിറോണ്‍ അളവ്

പ്രൊജസ്റ്റിറോണ്‍ അളവ്

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പ്രൊജസ്റ്റിറോണ്‍ അളവില്‍ മാറ്റം വരുന്നുണ്ട്. ഒരു കൂട്ടം ഹോര്‍മോണ്‍ മാറ്റങ്ങള്‍ പ്രസവ ശേഷം ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഇത് പലപ്പോഴും മലബന്ധം പോലുള്ള അസ്വസ്ഥതകളിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍ ഹോര്‍മോണ്‍ സാധാരണ അളവിലേക്ക് എത്തുമ്പോള്‍ മലബന്ധത്തിന് പരിഹാരം കാണാവുന്നതാണ്.

 മരുന്ന് കഴിക്കുന്നവര്‍

മരുന്ന് കഴിക്കുന്നവര്‍

പ്രസവ ശേഷം പലരും പല വിധത്തിലുള്ള മരുന്നുകളും കഴിക്കുന്നുണ്ട്. ഇതും പലപ്പോഴും നിങ്ങളില്‍ മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം മരുന്നുകള്‍ പലപ്പോഴും നിങ്ങളുടെ ദഹന വ്യവസ്ഥയെ അല്‍പം പ്രയാസത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളില്‍ മലബന്ധത്തിന് കാരണമാകുന്നുണ്ട്. അയേണ്‍ സപ്ലിമെന്റ് കഴിക്കുന്നവരില്‍ പലപ്പോഴും ഇത്തരത്തില്‍ മലബന്ധത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം ഒന്ന് ശ്രദ്ധിക്കണം.

 പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

പ്രസവ ശേഷമുള്ള മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പ്രസവ ശേഷം കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാവുന്നതാണ്.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ കൃത്യമാക്കുന്നുണ്ട്. മാത്രമല്ല ഇത് ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാന്യങ്ങള്‍, ബ്രെഡ്, ബീന്‍സ്, ബ്രൗണ്‍ റൈസ്, ഫ്രൂട്‌സ് എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നമുക്ക് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്.

<strong>ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?</strong>ഗര്‍ഭകാലത്തെ അകം പരിശോധന എങ്ങനെ?

 ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. പ്രസവ ശേഷം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കാതെ എപ്പോഴും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് മാത്രമല്ല മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഡ്രൈഫ്രൂട്‌സ് കഴിക്കാം

ഡ്രൈഫ്രൂട്‌സ് കഴിക്കാം

ഡ്രൈഫ്രൂട്‌സ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നു. പ്രത്യേകിച്ച് സി സെക്ഷന്‍ കഴിഞ്ഞവര്‍ക്ക് ഡ്രൈഫ്രൂട്‌സ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പ്രസവ ശേഷം സ്ത്രീകള്‍ക്ക് ഡ്രൈഫ്രൂട്‌സ് നല്‍കാവുന്നതാണ്.

English summary

How to Treat Postpartum Constipation

What are the causes of postpartum constipation and how to treat it. Take a look.
Story first published: Tuesday, June 4, 2019, 12:06 [IST]
X
Desktop Bottom Promotion