Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സിസേറിയന്,സാധാരണ പ്രസവശേഷം സെക്സ് എന്ന്
സിസേറിയന്,സാധാരണ പ്രസവശേഷം സെക്സ്
ഗര്‍ഭകാലത്തെ പോലെ തന്നെയാണ് പ്രസവ ശേഷവും. ഏറെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. പ്രത്യേകിച്ചും അമ്മയുടെ ആരോഗ്യ കാര്യത്തില്‍.
അമ്മ കഴിയ്ക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ എത്തുന്നതു കൊണ്ടു തന്നെ ഭക്ഷണ കാര്യത്തില്‍ കുഞ്ഞിനു വേണ്ടിയും സ്വയം രക്ഷയ്ക്കു വേണ്ടിയും അമ്മ ശ്രദ്ധിയ്ക്കുക തന്നെ വേണം.
പ്രസവ ശേഷം സ്ത്രീ ശരീരം പൊതുവേ ദുര്‍ബലമാകുന്ന, എളതാകുന്ന സമയമാണ്. ഇതു കൊണ്ടു തന്നെ ആരോഗ്യപരമായ കാര്യങ്ങളില്‍ നല്ല ശ്രദ്ധയും വേണം. അല്ലെങ്കില്‍ അണുബാധ പോലെയുള്ള പല അവസ്ഥകള്‍ക്കും കാരണമാകും .
പ്രസവ ശേഷം സ്ത്രീ ശരീരത്തിലെ പല അവയവങ്ങളിലും മാറ്റമുണ്ടാകുന്നു. മുറിവുണ്ടാകുന്നു. ഇതെല്ലാം പഴയ പടിയാകാന്‍ കാല താമസവുമെടുക്കും.
പ്രസവം സിസേറിയനെങ്കില്‍ കൂടുതല്‍ ശ്രദ്ധ വേണം. കാരണം മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതു തന്നെയാണ് കാരണം.
പ്രസവ ശേഷം സെക്സ് കാര്യങ്ങളെ കുറിച്ചു പലര്‍ക്കും ആശങ്കയുണ്ടാകും. പ്രസവ ശേഷം, ഇത് സാധാരണ പ്രസവ ശേഷമെങ്കിലും സിസേറിയന് ശേഷമെങ്കിലും എപ്പോള്‍ സെക്സ് ആകാമെന്നതു സംബന്ധിച്ചാണ് പലര്‍ക്കും ചിന്താക്കുഴപ്പങ്ങളുണ്ടാകുക.
സ്ത്രീ ശരീരവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടു തന്നെ പ്രസവ ശേഷവും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത് സ്ത്രീയ്ക്കു പ്രശ്നമാകുകയും ചെയ്യും.പ്രസവ ശേഷം പഴയ സ്ഥിതിയിലേക്കു വരാന്‍ ശ്രമിയ്ക്കുന്ന ശരീരത്തിന് തെറ്റായ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയേ ഉള്ളൂ
ആദ്യമായി പറയേണ്ടത് പൊതുവായ സമയക്രമമെങ്കിലും ഇതില്‍ വ്യക്തികളെ അപേക്ഷിച്ചു വ്യ്ത്യാസമുണ്ടാകും. അതായത് പ്രസവിച്ച സ്ത്രീയെ സംബന്ധിച്ച്. ചില സ്ത്രീകളുടെ ശരീരം പെട്ടെന്നു തന്നെ സെക്സിനു സജ്ജമാകും. മറ്റു ചിലരുടേത് ഏറെ വൈകിയും. ഇക്കാര്യത്തില്‍ വ്യക്തി വ്യ്ത്യാസങ്ങളുണ്ട്.
എന്നാലും പൊതുവായ ശ്രദ്ധിയ്ക്കേണ്ട ചില പ്രത്യക കാര്യങ്ങളും ഇതില്‍ പെടുന്നു. ഇത് ഏതു തരം പ്രസവത്തിനാണെങ്കിലും, അതായത് നോര്‍മല്‍ ആണെങ്കിലും സിസേറിയനെങ്കിലും.
പൊതുവേ നാം കരുതുക സിസേറിയന് കഴിഞ്ഞവര്‍ക്കാണ് കരുതല്‍ കൂടുതല്‍ വേണ്ടതെന്ന്. എന്നാല്‍ ചില കാര്യങ്ങളില്‍ ഇരു വിഭാഗത്തിനും ഉള്ള റിസ്കുകള്‍ ഒരേ പോലെയാണ്. ഇതില്‍ വരുന്ന ഒന്നാണ് സെക്സും. പൊതുവേ പറഞ്ഞാല്‍ അമ്മയായ ശേഷം സെക്സിനുള്ള ഇടവേള സിസേറിയനെങ്കിലും സാധാരണ പ്രസവമെങ്കിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. കാരണം സാധാരണ പ്രസവത്തിലും ചില പ്രത്യേക ഘടകങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിയ്ക്കുക തന്നെ വേണം.

പ്രസവ ശേഷം
പ്രസവ ശേഷം ആദ്യം വേണ്ടത് മാനസികമായ തയ്യാറെടുപ്പാണ്. സ്ത്രീ മനസു കൊണ്ട് താല്പര്യപ്പെട്ടാലേ, തയ്യാറായാലേ സെക്സിനു തയ്യാറാകാവൂ. പേടിയോടെ, താല്പര്യക്കുറവോടെ ഉള്ള സെക്സ് നല്ലതല്ല. പ്രത്യേകിച്ചും പ്രസവ ശേഷം ഹോര്‍മോണ്‍ മാറ്റങ്ങള്‍ നടക്കുന്നതു കൊണ്ടു തന്നെ സ്ത്രീ പെട്ടെന്നു തന്നെ സെക്സിനു തയ്യാറാകണമെന്നില്ല. മാത്രമല്ല, കുഞ്ഞിനെ കുറിച്ചുള്ള ഉത്കണ്ഠയും മറ്റുമെല്ലാം ഇത്തരം കാര്യങ്ങളില്‍ താല്പര്യക്കുറവുണ്ടാകാന് കാരണമാകും. ഇത് കാര്യമായി എടുക്കേണ്ടതില്ല. കാലക്രമേണ അമ്മയുടെ മനസ് സെക്സിനോടും താല്പര്യപ്പെട്ടു തുടങ്ങും. സമയം നല്‍കുക എന്നതാണ് പ്രധാനം.

സാധാരണ പ്രസവമെങ്കിലും സിസേറിയനെങ്കിലും
സാധാരണ പ്രസവമെങ്കിലും സിസേറിയനെങ്കിലും ശാരീരികമായ പ്രശ്നങ്ങള്‍ കാരണം ആദ്യമെല്ലാം സെക്സ് ജീവിതതത്തില്‍ പ്രശ്നമുണ്ടാകുന്നതു സാധാരണയാണ്. ഇത് വലിയ പ്രശ്നമല്ല. പലര്‍ക്കുമുണ്ടാകുന്ന പ്രശ്നമാണെന്നതു തിരിച്ചറിയുക.

സിസേറിയന്
സാധാരണ പ്രസവത്തേക്കാള്‍ സിസേറിയന് കഴിഞ്ഞവര്‍ കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ട സാഹചര്യങ്ങളുണ്ട്. സിസേറിയന് ശേഷം മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രം സെക്സ് ജീവിതം തുടങ്ങുക. സാധാരണ നിലയില്‍ ആറാഴ്ച എന്നാണ് പറയുക. കാരണം സിസേറിയനില്‍ യോനീഭാഗത്തൂടെയുള്ള ബ്ലീഡിംഗ് കുറവെങ്കിലും സെര്‍വിക്സ് അഥവാ ഗര്‍ഭാശയ ഗളം അടയാന്‍, പഴയ രീതി പ്രാപിയ്ക്കാന്‍ ഇത്രയും സമയം വേണ്ടി വരും. ഇതിനു ശേഷം സെക്സ് എന്നതാണ് അഭികാമ്യം. സെര്‍വിക്സ് അടഞ്ഞ ശേഷം സെക്സ് നടത്തുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ സ്ത്രീയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.

സിസേറിയന് നടത്തുന്നവരില്‍
മാത്രമല്ല, സിസേറിയന് നടത്തുന്നവരില്‍ ആ സമയത്ത് രക്തം അധികം പോകുന്നില്ലാത്തതു കൊണ്ട് പിന്നീടായിരിയ്ക്കും ബ്ലീഡിംഗ് കൂടുതലാകുക. ചിലര്‍ക്ക് 4-6 ആഴ്ച വരെ ബ്ലീഡിംഗുണ്ടാകാം. ഇത്തരം കാലയളവില്‍ സെക്സ് ഒഴിവാക്കുന്നതാണ് അഭികാമ്യം.

മുറിവുകള്‍
ഇതുപോലെ തന്നെ വയററിലെ സ്ററിച്ചിന്റെ മുറിവുകള്‍ നല്ല പോലെ ഭേദമാകാതെ ബന്ധപ്പെട്ടുന്നത് മുറിവുകള്‍ ഉണങ്ങുന്നതിനു കാലതാമസമുണ്ടാക്കും. ഇത് അണുബാധ പോലെയുള്ള പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.

ആറാഴച ഇടവേള
സാധാരണ പ്രസവമാണെങ്കിലും ആറാഴച ഇടവേള എന്നാണ് പറയപ്പെടുന്നത്. ഇതിനു കാരണം സ്ത്രീയുടെ ഗര്‍ഭാശയ ശളം പൂര്‍ണമായും അടയാനും യൂട്രസ് പഴയ അവസ്ഥ പ്രാപിയ്ക്കാനുമുള്ള സമയമാണ്.

സാധാരണ പ്രസവത്തിനും
സാധാരണ പ്രസവത്തിനും സ്ത്രീയുടെ പെരിനിയം പോലുള്ള ഭാഗങ്ങള്‍ക്ക് മുറിവുണ്ടാകാറുണ്ട്. ചില സ്ത്രീകളില്‍, പ്രത്യേകിച്ചും വലിപ്പം കൂടുതലുള്ള കുട്ടികളെങ്കില്‍ യോനീഭാഗത്തു മുറിവുണ്ടാക്കി പ്രസവം എളുപ്പമാക്കും. ഇതിനു ശേഷം ഈ ഭാഗം സ്റ്റിച്ചിടേണ്ടി വരും. ഈ സ്റ്റിച്ച് ഉണങ്ങാനും മുറിവു കരിയാനുമെല്ലാം സമയം പിടിയ്ക്കും. പൂര്‍ണമായും ഇത്തരം മുറിവുകളും പ്രശ്നങ്ങളും ഭേദമായതിനു ശേഷം മാത്രം സെക്സിനു മുതിരുക. അല്ലെങ്കില്‍ വേദന മാത്രമല്ല, അണുബാധ പോലെയുള്ള പ്രശ്നങ്ങള്‍ക്കും സാധ്യത ഏറെയാണ്.

പ്രസവ ശേഷം
പ്രസവ ശേഷം ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം സ്ത്രീയുടെ വജൈനല്‍ ഭാഗത്ത് ലൂബ്രിക്കേഷന് കുറവുണ്ടാകുന്നതും സ്വാഭാവികമാണ്. ഇത്തരം പ്രശ്നങ്ങളും തുടക്കത്തില്‍ സുഖകരമായ സെക്സിന് തടസം നില്ക്കും. ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലവഴി.

പൊസിഷനുകള്‍
സ്ത്രീക്കു സൗകര്യപ്രദമായ സെക്സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കുക. ആയാസകരമായവ അല്പകാലത്തേയ്ക്കെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. പ്രസവശേഷം സെക്സ് വേദനയുണ്ടാക്കുന്നുവെങ്കില്‍, ദുര്‍ഗന്ധത്തോടെയുള്ള വജൈനല്‍ ഡിസ്ചാര്‍ജുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്.



Click it and Unblock the Notifications
