Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവശേഷം പഴയ വജൈനയല്ല, മാറിപ്പോയി
പ്രസവശേഷം പഴയ വജൈനയല്ല, മാറിപ്പോയി
ഗര്‍ഭകാലവും പ്രസവവുമെല്ലാം സ്ത്രീകളുടെ ജീവിതത്തില്‍ മാത്രമല്ല, ശരീരത്തിലും പ്രത്യേക അവസ്ഥകളാണെന്നു വേണം, പറയുവാന്‍. ശരീരം പല തരത്തിലും മാറുന്നു. സ്ത്രീ അപ്പാടെ തന്നെ മാറുന്നുവെന്നു പറഞ്ഞാലും തെറ്റില്ല. കുഞ്ഞുജീവനെ വളര്‍ത്തി വലുതാകാന്‍ സ്ത്രീയില്‍ നിന്നും അമ്മയായി പാകപ്പെടുന്നു.
ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ പല തരത്തിലെ മാറ്റങ്ങളും സംഭവിയ്ക്കുണ്ട്. പൊതുവേ സ്ത്രീ തൂക്കം വര്‍ദ്ധിയ്ക്കുന്നു. ചര്‍മത്തിലും മുടിയിലുമെല്ലാം വ്യത്യാസങ്ങള്‍ കാണപ്പെടുകയും ചെയ്യും. മാറിട വലിപ്പും വര്‍ദ്ധിയ്ക്കുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങളാണ് പ്രധാനമായും ഇതിനെല്ലാം തന്നെ കാരണമാകുന്നത്.
പ്രസവ ശേഷവും സ്ത്രീ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. പ്രത്യേകിച്ചും പ്രസവം സാധാരണ പ്രസവമെങ്കില്‍. ഈ മാറ്റം പ്രധാനമായും ഉണ്ടാകുന്ന ഒരു അവയവം വജൈനയാണ്. വജൈനല്‍ മാറ്റങ്ങള്‍ പ്രസവ സമയത്തു മാത്രമല്ല, പ്രസവ ശേഷവും ഉണ്ടാകുന്നു.
ചുരുക്കി പറഞ്ഞാല്‍ പ്രസവ ശേഷം, പ്രത്യേകിച്ചും സാധാരണ പ്രസവ ശേഷം വജൈന പൂര്‍ണമായും പഴയ അവസ്ഥയിലേയ്ക്കു തിരിച്ചെത്തുന്നുവെന്നുപറയാനാകില്ല. ഗര്‍ഭകാലം, പ്രസവം എന്നീ ഘട്ടങ്ങളിലൂടെ പല മാറ്റങ്ങളും വജൈനയ്ക്കു സംഭവിയ്ക്കുന്നു.
പ്രസവ ശേഷം നിങ്ങളുടെ വജൈനയില്‍ അനുഭവപ്പെടാവുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കണം.

യോനീസ്രവം
ഗര്‍ഭകാലത്ത് യോനീസ്രവം കൂടുന്നതു സാധാരണയാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് ഇതിനു കാരണമാകുന്നത്. എന്നാല്‍ പ്രസവ ശേഷം ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം കുറയുന്നു. ഇത് യോനി വരണ്ടതായി തോന്നാന്‍ കാരണമാകുന്നു. ഈസ്ട്രജനാണ് വജൈനല്‍ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നത്. പ്രത്യേകിച്ചും മുലപ്പാല്‍ നല്‍കുന്നവര്‍ക്ക്.

പോസ്റ്റ്പാര്‍ട്ടം മെനോപോസ്
ഇത് പോസ്റ്റ്പാര്‍ട്ടം മെനോപോസ് അഥവാ പ്രസവ ശേഷമുള്ള മെനോപോസ് എന്ന അവസ്ഥ എന്നു പറയാം. കാരണം മെനോപോസ് ശേഷം സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ കുറയുന്നത് ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നു. ഇതേ പോലുള്ള അവസ്ഥയാണ് മുലയൂട്ടല്‍ സമയത്തും സംഭവിയ്ക്കുന്നത്. എന്നാല്‍ മെനോപോസ് പോലെ ആജീവനാന്തം അല്ല, അല്പകാലത്തിനു ശേഷം, പ്രത്യേകിച്ചും മുലയൂട്ടല്‍ നിര്‍ത്തുമ്പോള്‍ ഇതു സാധാരണ നിലിയിലാകും. മുലയൂട്ടാത്ത അമ്മമാരില്‍ ഇത് ചില ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സാധാരണ അവസ്ഥയിലാകും.

പെരിനിയം
വൈജനയ്ക്കും ഏനസ് അഥവാ മലദ്വാരത്തിനും ഇടയിലുള്ള ഭാഗമാണ് പെരിനിയം എന്നറിയപ്പെടുന്നത്. സാധാരണ പ്രസവമെങ്കില്‍ ഈ ഭാഗം വലിയുന്നതും മുറിവേല്ക്കുന്നതും സാധാരണയാണ്. വലുപ്പമുള്ള കുഞ്ഞെങ്കില്‍ പ്രസവം എളുപ്പമാക്കാന്‍ ഈ ഭാഗത്ത് മുറിവുണ്ടാക്കാറുമുണ്ട്. ഇതിനു ശേഷം ഈ ഭാഗത്തു സ്റ്റിച്ചിടുന്നതാണ് പതിവ്. ഇതെല്ലാം പെരിനിയത്തിലും ഈ ഭാഗത്തിലും വീര്മതയും വേദനയുമെല്ലാം ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്. 55-79 ശതമാനം സാധാരണ പ്രസവത്തിനും പെരിനിയത്തില് കീറലുണ്ടാകാറുണ്ട്.

ടിയര്‍
ടിഷ്യൂവിനു സംഭവിയ്ക്കുന്ന കീറല്‍. ഇത് നാലു തലത്തിലാണ് ഉണ്ടാകുന്നത്. ഫസ്റ്റ് ഡിഗ്രി ടിയര്‍, സെക്കന്റ്, തേഡ്, ഫോര്‍ത്ത് എന്നിങ്ങനെ പോകുന്നു, ഇത്. ഇതില്‍ ഫസ്റ്റ് ഡിഗ്രി നിസാരവും ഫോര്‍ത്ത് ഡിഗ്രി അല്പം ഗുരുതരവുമാകും. ഫസ്റ്റ് ഡിഗ്രിയില്‍ സ്കിന്‍ മാത്രമാണ് ബാധിയ്ക്കപ്പെടുന്നത്. ഇത് നാലാഴ്ചയ്ക്കുള്ളില്‍ സുഖപ്പെടും. സെക്കന്റ് ഡിഗ്രി ടിയറില്‍ പെരിനിയല്‍ മസിലുകളും ബാധിയ്ക്കപ്പെടും. ഇത് സ്റ്റിറ്റിലൂടെയാണ് സുഖപ്പെടുത്തുക. ഭേദമാകാന്‍ നാലാഴ്ച പിടിയ്ക്കും. തേഡ് ഡിഗ്രി ടിയറില്‍ പെരിനിയല്‍ മസിലുകളും ഏനസിനു ചുറ്റുമുള്ളതും ബാധിയ്ക്കപ്പെടുന്നു. ഇതു സ്റ്റിച്ച് സുഖപ്പെടാന്‍ 12 ആഴ്ച വരെ പിടിയ്ക്കും. ഫോര്‍ത്ത് ഡിഗ്രി ടിയറില്‍ പെരിനിയല്‍ മസിലുകള്‍, ഏനസ് മസിലുകള്‍, റെക്ടം ടിഷ്യൂ ലൈനിംഗ് എന്നിവ ബാധിയ്ക്കപ്പെടുന്നു. ഇതും സ്റ്റിറ്റിച്ചിലൂടെ 12 ആഴ്ചയെടുത്താണ് സുഖപ്പെടുക.

പ്രസവ ശേഷം സ്റ്റിച്ചുണ്ടെങ്കില്‍
പ്രസവ ശേഷം സ്റ്റിച്ചുണ്ടെങ്കില്‍ ഈ ഭാഗത്ത് വടു കാരണമുള്ള ടിഷ്യൂ ഉണ്ടാകുന്നത് സാധാരണയാണ്. ഇത് സെക്സ് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇത് സാധാരണ ഗതിയില്‍ സമയമെടുത്താല്‍ തനിയെ സുഖപ്പെടുന്ന ഒന്നാണ്. തനിയെ സുഖപ്പെട്ടില്ലെങ്കില്‍ വൈദ്യസഹായം തേടുക. ബന്ധപ്പെടുന്ന സമയത്ത് നല്ല ലൂബ്രിക്കേഷന് ഉറപ്പു വരുത്തുന്നത് സെക്സ് സുഖകരമാക്കുന്ന ഒന്നാണ്. ഈ പ്രശ്നത്തിനുള്ള നാച്വറല്‍ പരിഹാരം. നാച്വറല്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കാം.

വജൈനല്‍ മസിലുകള്‍
പ്രസവ ശേഷം വജൈനയ്ക്കു വരുന്ന പ്രധാന മാറ്റമാണ് വജൈന, വജൈനല്‍ മസിലുകള്‍ അയയുന്നത്. ഇത് സാധാരണ പ്രസവത്തിലാണ് സംഭവിയ്ക്കാറ്. ഇലാസ്റ്റിസിറ്റിയുള്ള മസിലുകളാണ് വജൈനല്‍ ഭാഗത്തേത്. ഇത് എത്ര വേണമെങ്കിലും വലിയും. പ്രസവം സാധ്യമാക്കുന്നത്, വജൈനല്‍ ദ്വാരത്തിലൂടെ കുഞ്ഞു പുറത്തേയ്ക്കു വരുന്നത്, ഇതു കൊണ്ടാണ്. ഇത് പ്രസവ സമയത്ത് വലിയും. പിന്നീട് പഴയ അവസ്ഥയിലെത്താന്‍ സമയം പിടിയ്ക്കും. ചിലരില്‍ ഇത് സമയമെടുത്താലും പഴയ അവസ്ഥയിലെത്തില്ല.

വജൈനല്‍ ദ്വാരം
വജൈനയ്ക്കു മുറക്കം നഷ്ടപ്പെടും. വജൈനല്‍ ദ്വാരം വലുതാകുന്നതാണ് കാരണം. ഇത് ബന്ധപ്പെടല്‍ സുഖകരമാക്കില്ല. പെല്‍വിക് മസില് വ്യായാമങ്ങള്‍ ചെയ്യുന്നത് ഈ പ്രശ്നത്തിനു നല്ലൊരു പരിഹാരമാണ്. ചില സ്ത്രീകളി്ല് ആര്‍ത്തവ സമയത്ത് ഉപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ പോലും വജൈനയ്ക്കുള്ളില്‍ നില്‍ക്കാത്ത, ഊര്‍ന്നു പോകുന്ന അവസ്ഥയുണ്ടാകും. കുഞ്ഞിന്റൈ വലിപ്പം കൂടുന്നതിന് അനുസരിച്ച് ഇത്തരം അവസ്ഥകള്‍ക്കു സാധ്യതയേറുന്നു.

പ്രസവ ശേഷം ഓര്‍ഗാസം
പ്രസവ ശേഷം ഓര്‍ഗാസം അഥവാ രതിമൂര്‍ഛയും ദുര്‍ബലമാകുന്നു. ഓര്‍ഗാസ സമയത്ത് യൂട്രസിലേയും വജൈനയിലേയും മസിലുകളുടെ ചുരുങ്ങലും വികസിയ്ക്കലുമാണ് ഈ അനുഭവം നല്‍കുന്നത്. മസിലുകള്‍ പ്രസവ ശേഷം അയയുന്നതു കൊണ്ടു തന്നെ ഇത്തരം അനുഭവം അത്ര കണ്ട് ആസ്വാദ്യമാകില്ലെന്നു വേണം, പറയാന്‍. മസിലുകളാണ് വില്ലനാകുന്നത്. എന്നാല്‍ കെഗെല്‍ വ്യായാമങ്ങളും മറ്റും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകാന്‍ സഹായിക്കുന്നവയുമാണ്.

പ്രസവ ശേഷം മാസമുറ
പ്രസവ ശേഷം മാസമുറ ചിലപ്പോഴെങ്കിലും, ചിലര്‍ക്കെങ്കിലും ആദ്യ മാസങ്ങളില്‍ കൂടുതലായിരിയ്ക്കും. അതായത് ബ്ലീഡിംഗ് അളവ്. ചിലരില്‍ ഇത് കുറവായിരിയ്ക്കും, അതായത് സ്പോട്ടിംഗ് മാത്രം. ഇതെല്ലാം സ്വാഭാവികമാണ്. യൂട്രസ് ലൈനിംഗില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങളാണ് ഇതിനു പ്രധാന കാരണമാകുന്നതും.

മാറ്റങ്ങള്‍
വജൈനയ്ക്കു പ്രസവ ശേഷമുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ തികച്ചും സ്വാഭാവികമാണന്നറിയുക. ജനനം എന്ന അദ്ഭുത പ്രക്രിയയ്ക്കു ശേഷം നടക്കുന്ന സാധാരണ കാര്യം മാത്രമാണിതെന്നും കാലം ചെല്ലുമ്പോള്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും തിരിച്ചറിയുക.



Click it and Unblock the Notifications
