For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലിലൊരു നുള്ള് മഞ്ഞള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക്

|

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് അത് നല്‍കുന്ന ഗുണം കുഞ്ഞിനും കൂടി ലഭിക്കുന്നതാണ്. ഓരോ അവസ്ഥയിലും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇതില്‍ കുഞ്ഞിന്റെ പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മുലപ്പാല്‍. ഇത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് തന്നെയാണ് പലപ്പോഴും അമ്മമാര്‍ ചിന്തിക്കുന്നത്. എന്നാല്‍ പ്രസവിച്ച അമ്മമാര്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലൂടെ അത് കുഞ്ഞിനും ആരോഗ്യം നല്‍കുന്നതാണ്.

പ്രസവിച്ച ശേഷം അമ്മമാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ അത് പല വിധത്തിലാണ് ആരോഗ്യത്തിനും സഹായിക്കുന്നത്. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ കുഞ്ഞിന് കൂടി അവകാശപ്പെട്ടതാണ്. മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

<strong>Most read: കുഞ്ഞിന് ഭക്ഷണത്തില്‍ ചിക്കന്‍; ശക്തിയും ആരോഗ്യവും</strong>Most read: കുഞ്ഞിന് ഭക്ഷണത്തില്‍ ചിക്കന്‍; ശക്തിയും ആരോഗ്യവും

അത് എന്തൊക്കെയെന്ന് നമുക്ക് പലര്‍ക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് മഞ്ഞള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. മഞ്ഞള്‍പ്പൊടി ആരോഗ്യത്തിന് എങ്ങനെ സഹായിക്കുന്നുണ്ട് മുലപ്പാല്‍ നല്‍കുന്നതിലൂടെ എന്ന് നോക്കാം.

 രോഗ പ്രതിരോധ ശേഷി

രോഗ പ്രതിരോധ ശേഷി

കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് മുലപ്പാല്‍. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഉപയോഗിക്കുന്ന അമ്മമാരുടെ കാര്യത്തില്‍ അല്‍പം രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. ഇത് തന്നെയാണ് കുഞ്ഞിനും ലഭിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ കുട്ടികളുടെ രോഗപ്രതിരോധ ശേഷി വളരെയധികം കൂടുതലായിരിക്കും എന്നതാണ് സത്യം. കുഞ്ഞിനെ പനി, ചുമ, ജലദോഷം എന്നിവയില്‍ നിന്നെല്ലാം സംരക്ഷിക്കുന്നതിന് വേണ്ടി മുലപ്പാല്‍ മികച്ചതാണ്. മഞ്ഞള്‍ കഴിക്കുന്നതിലൂടെ ഇത് അമ്മമാരില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ മഞ്ഞള്‍ സഹായിക്കുന്നുണ്ട്. അമ്മമാര്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അത് കുഞ്ഞിന് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മഞ്ഞളിന്റെ ഉപയോഗത്തിലൂടെ അത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മഞ്ഞള്‍.

 സന്ധിവാതത്തെ ചെറുക്കുന്നു

സന്ധിവാതത്തെ ചെറുക്കുന്നു

മുലയൂട്ടുന്ന സമയത്ത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിനും സന്ധിവാതം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് മഞ്ഞള്‍. ഇത് ശരീര കോശങ്ങള്‍ക്കുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നാശങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇനി സംശയിക്കാതെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം എന്ന പ്രതിസന്ധി പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതിലുപരി അമിതവണ്ണം എന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞള്‍ വെള്ളം. ഇത് മുലപ്പാല്‍ നല്‍കുന്ന സമയത്ത് കഴിക്കുന്നതും ഏറ്റവും മികച്ചതാണ്.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. പ്രസവ ശേഷം പല അമ്മമാരേയും ഇത് ആധികയറ്റുന്നു. അതിനെല്ലാം പരിഹാരം നല്‍കുന്നതോടൊപ്പം ആരോഗ്യത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നായി ഇത് മാറുന്നു. അമ്മക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കുഞ്ഞിനും ഇതേ രീതിയില്‍ ഉള്ള പ്രതിസന്ധികള്‍ ആ മുലപ്പാല്‍ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു മഞ്ഞള്‍.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

ആരോഗ്യ സംരക്ഷണം എന്നും ഒരു വെല്ലുവിളി തന്നെയാണ്. പലപ്പോഴും ആന്തരികാവയവങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ പലപ്പോഴായി ഉണ്ടാവുന്നുണ്ട്. ഇതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് മഞ്ഞള്‍. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനെ നമുക്ക് പൂര്‍ണമായും പുറന്തള്ളുന്നതിന് കഴിയുന്നുണ്ട്. മാത്രമല്ല മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും ഒരു നുള്ള് മഞ്ഞള്‍ അല്‍പം പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് ശീലമാക്കുക.

English summary

Health Benefits Of Turmeric While Breastfeeding

We have listed some of the health benefits of turmeric while breastfeeding. Read on.
Story first published: Wednesday, July 3, 2019, 15:24 [IST]
X
Desktop Bottom Promotion