For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രക്തസ്രാവം സിസേറിയന് ശേഷമെങ്കില്‍ അപകടം

|

ഗര്‍ഭകാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പലരും നല്‍കുന്നുണ്ട്. എന്നാല്‍ അനാവശ്യ ശ്രദ്ധ നല്‍കുന്നത് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സിസേറിയന്‍ പോലുള്ളവ പലപ്പോഴും പ്രസവ സമയത്ത് സാധാരണമായിട്ടുള്ള ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും പ്രസവം സിസേറിയന്‍ ആയി മാറുന്നുണ്ട്. സിസേറിയനും രക്തസ്രാവവും പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ്.

<strong>Most read: സിസേറിയനെങ്കിലും വജൈനയില്‍ രക്തസ്രാവം?</strong>Most read: സിസേറിയനെങ്കിലും വജൈനയില്‍ രക്തസ്രാവം?

ഗര്‍ഭം ധരിക്കുന്ന സമയം മുതല്‍ തന്നെ ഏതൊരു സ്ത്രീയും ഏറെ ഉത്കണ്ഠയോടെയാണ് ഈ ദിവസത്തെ കാത്തിരിക്കുന്നത്. പ്രസവം സിസേറിയനോ അതോ നോര്‍മലോ എന്നത് ആശങ്കകള്‍ നല്‍കുന്ന ഒന്നാണ്. പലപ്പോഴും പ്രസവത്തില്‍ എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടെങ്കില്‍ മാത്രമേ സിസേറിയന്‍ പോലുള്ള അവസ്ഥകള്‍ തിരഞ്ഞെടുക്കാന്‍ പാടുകയുള്ളൂ. സിസേറിയന് ശേഷം സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ സിസേറിയന് ശേഷം ഉണ്ടാവുന്ന രക്തസ്രാവം എത്ര നേരം നീണ്ടു നില്‍ക്കും എന്നതും അതിന്റഎ കാരണങ്ങള്‍ എന്താണെന്നും നോക്കാവുന്നതാണ്.

ലോക്കിയ റുബ്ര

ലോക്കിയ റുബ്ര

ലോക്കിയ റുബ്ര എന്ന അവസ്ഥയാണ് ഇവര്‍ക്കുണ്ടാവുന്നത്. ഈ അവസ്ഥ ഉള്ളവരില്‍ രക്തസ്രാവം അല്‍പം കൂടുതലായിരിക്കും. ഇവരില്‍ പ്രസവശേഷവും രണ്ട് മൂന്ന് ദിവസത്തിന് ശേഷം രക്തസ്രാവം ഉണ്ടാവുന്നുണ്ട്. ഇവരിലെ രക്തത്തിന്റെ നിറം ബ്രൈറ്റ് റെഡ് ആയിരിക്കും. മാത്രമല്ല ഇവരില്‍ ചെറിയ രീതിയില്‍ ഉള്ള രക്തക്കട്ടകള്‍ കാണപ്പെടുന്നുണ്ട്.

ലോക്കിയ സെറോസ

ലോക്കിയ സെറോസ

ഈ അവസ്ഥകളില്‍ പ്രസവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് രക്തസ്രാവം ആരംഭിക്കുന്നത്. പത്ത് ദിവസത്തോളം ഇത് നീണ്ട് നില്‍ക്കുന്നുണ്ട്. ഈ സമയം രക്തത്തിന്റെ നിറം ചുവപ്പില്‍ നിന്ന് പിങ്ക് നിറത്തിലേക്ക് ആവുന്നു. മാത്രമല്ല ഇതിന്റെ ഫ്‌ളോ വളരെ കുറവാണ്. ചില അവസ്ഥകളില്‍ ഇവരില്‍ ബ്ലഡ് ക്ലോട്‌സ് കാണപ്പെടുന്നുണ്ട്.

 ലോക്കിയ ആല്‍ബ

ലോക്കിയ ആല്‍ബ

ലോക്കിയ ആല്‍ബ എന്ന അവസ്ഥയില്‍ പത്ത് ദിവസത്തിന് ശേഷമാണ് രക്തസ്രാവം കാണപ്പെടുന്നത്. പത്ത് ദിവസം മുതല്‍ 21 ദിവസം വരെയാണ് ഈ രക്തസ്രാവം നീണ്ട് നില്‍ക്കുന്നത്. ബ്രൗണ്‍ നിറത്തോടെ കൂടി ആരംഭിക്കുന്ന രക്തസ്രാവം പിന്നീട് ക്രീംനിറമായി മാറുകയാണ് ചെയ്യുന്നത്. മാത്രമല്ല യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിനെത്തുടര്‍ന്ന് ഉണ്ടാവുകയില്ല.

സിസേറിയന് ശേഷമുള്ള രക്തസ്രാവത്തിലെ വ്യത്യസ്ത

സിസേറിയന് ശേഷമുള്ള രക്തസ്രാവത്തിലെ വ്യത്യസ്ത

സിസേറിയന് ശേഷമുള്ള രക്തസ്രാവം സാധാരണ പ്രസവത്തില്‍ നിന്നുള്ള രക്തസ്രാവത്തേക്കാള്‍ വ്യത്യസ്തമായതായിരിക്കും. ബ്രൗണിഷ് റെഡ് ആയിരിക്കും ഇതിന്റെ നിറം. ആഴ്ചകള്‍ക്ക് ശേഷം ഇതിന്റെ നിറം മഞ്ഞയും പിന്നീട് ക്രീം നിറത്തിലും ആയി മാറുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ കുഞ്ഞിന് മുലയൂട്ടിയതിന് ശേഷം ചിലരില്‍ ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടാവാറുണ്ട്.

<strong>Most read: ഗര്‍ഭിണികള്‍ ആവക്കാഡോ ശീലമാക്കൂ,കുഞ്ഞ്‌ മിടുക്കന്‍</strong>Most read: ഗര്‍ഭിണികള്‍ ആവക്കാഡോ ശീലമാക്കൂ,കുഞ്ഞ്‌ മിടുക്കന്‍

രണ്ടാഴ്ചക്ക് ശേഷം

രണ്ടാഴ്ചക്ക് ശേഷം

എന്നാല്‍ ചില കേസുകളില്‍ രക്തസ്രാവം പെട്ടെന്ന് നില്‍ക്കുകയും ചിലരില്‍ ആഴ്ചകളോളം രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചിലരില്‍ ആദ്യത്തെ രണ്ടാഴ്ച രക്തസ്രാവം കുറവായിരിക്കും. ഗര്‍ഭപാത്രത്തിന്റെ അകം സിസേറിയന് ശേഷം ക്ലീന്‍ ചെയ്യുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത തോന്നിയാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

രക്തസ്രാവം കൂടുതലോ

രക്തസ്രാവം കൂടുതലോ

എന്നാല്‍ നിങ്ങളില്‍ രക്തസ്രാവം കൂടുതലോ എന്ന് മനസ്സിലാക്കാന്‍ ചില വഴികള്‍ ഉണ്ട്. ഇത് തിരിച്ചറിഞ്ഞാല്‍ രക്തസ്രാവം കൂടുതലാണെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം. ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും പാഡ് മാറ്റുന്നുണ്ടെങ്കില്‍, വലിയ ബ്ലഡ്‌ക്ലോട്‌സ് പുറത്ത് പോവുന്നുണ്ടെങ്കില്‍, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഹൃദയ സ്പന്ദന നിരക്ക് വര്‍ദ്ധിക്കുന്ന അവസ്ഥ ഇവയൊക്കെയാണെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം.

ഡോക്ടറെ സമീപിക്കേണ്ടത്

ഡോക്ടറെ സമീപിക്കേണ്ടത്

എന്നാല്‍ എപ്പോഴാണ് അസാധാരണമായി തോന്നുന്നത് എന്നും ഡോക്ടറെ കാണേണ്ടത് എന്നതും വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. സിസേറിയന് ശേഷം എട്ടാഴ്ചയില്‍ കൂടുതല്‍ രക്തസ്രാവം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അപകടകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ട്.

English summary

bleeding after c section and how long does it happen?

In this article we explain the causes of bleeding after c section and how long does it happen. Read on.
Story first published: Thursday, June 27, 2019, 13:19 [IST]
X
Desktop Bottom Promotion