Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
സിസേറിയന് ശേഷമുള്ള ആദ്യആര്ത്തവം പ്രശ്നമോ
പ്രസവശേഷം ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. പ്രസവത്തിന് ശേഷം മാത്രമല്ല ഗര്ഭിണിയാവുന്ന നിമിഷം മുതല്‍ ശാരീരികമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശാരീരികവും മാനസികവും ആയ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതിനു ശേഷമാണ് ഓരോ സ്ത്രീയും അമ്മയാവുന്നത്. എന്നാല്‍ ഇത്തരം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് പ്രസവത്തിന് മുന്‍പ് മാത്രമല്ല പ്രസവശേഷവും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ശാരീരിക ബുദ്ധിമുട്ടിനു പുറമേ പ്രസവത്തിനു ശേഷം പല സ്ത്രീകളിലും ഡിപ്രഷന് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് പ്രസവത്തോടെ സ്ത്രീകളുടെ അവസ്ഥക്ക് മാറ്റം വരുന്നില്ല. എന്നാല്‍ സിസേറിയന് ശേഷമുള്ള ആര്‍ത്തവത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
എന്നാല്‍ ആര്‍ത്തവം എന്നത് പ്രസവത്തോടെ നിന്ന് പോവുന്ന കാര്യമല്ല. പ്രസവശേഷം അല്പ നാളുകള്‍ക്ക് ശേഷം ആര്‍ത്തവം ഉണ്ടാവുന്നു. എന്നാല്‍ പ്രസവശേഷമുണ്ടാവുന്ന ആര്‍ത്തവം എങ്ങനെയെല്ലാമായിരിക്കും എന്നറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടാവും. സാധാരണ പ്രസവവും സിസേറിയനും നടക്കുന്നുണ്ട്.
സിസേറിയന് ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് പലരും അറിയുന്നില്ല എന്നാല്‍ സിസേറിയന് ശേഷമുള്ള ബുദ്ധിമുട്ടാണ് പലരേയും പ്രശ്നത്തിലാക്കുന്നത്. ഇതോടൊപ്പം ആര്‍ത്തവം കൂടിയായാല്‍ അത് കൂടുതല്‍ ശ്രദ്ധിക്കണം. സിസേറിയന് ശേഷമുള്ള ആര്‍ത്തവത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നോക്കാം.

സിസേറിയനും ആര്‍ത്തവവും
സിസേറിയന് ചെയ്തെന്ന് കരുതി ആര്‍ത്തവത്തെ ഒരിക്കലും തടയുകയില്ല. പ്രസവത്തിന് ശേഷം സാധാരണ സ്ത്രീകളില്‍ കാണുന്നത് പോലെ അല്പനാളുകള്ക്ക് ശേഷം ആര്‍ത്തവം ഉണ്ടാവുന്നു. എന്നാല്‍ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ ഉണ്ടാവണം എന്നില്ല. കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഇത് പല വിധത്തില്‍ മാറുന്നതിന് കാരണമാകുന്നു. പ്രസവത്തിനു ശേഷം ഒരിക്കലും ആര്‍ത്തവം വൈകാന്‍ സിസേറിയന് ഒരു കാരണമല്ല.

വേദന കുറവ്
എന്നാല്‍ സിസേറിയന് ശേഷം ചില സ്ത്രീകളില്‍ ആര്‍ത്തവത്തിന്റെ വേദന കുറവായിരിക്കും. മാത്രമല്ല രക്തസ്രാവം വളരെ കുറച്ച് മാത്രമേ ഉണ്ടാവുകയുള്ളൂ. ഉയര്‍ന്ന അളവിലുള്ള പ്രൊജസ്റ്റിറോണിന്റെ അളവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഇതാണ് വേദന കുറക്കുന്നതും ആര്‍ത്തവ രക്തത്തിന്റെ അളവ് കുറക്കുകയും ചെയ്യുന്നത്.

കൃത്യമല്ലാത്ത ആര്‍ത്തവം
പ്രസവശേഷം പല സ്ത്രീകളിലും കൃത്യമല്ലാത്ത ആര്‍ത്തവം കണ്ടു വരുന്നുണ്ട്. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം തൈറോയ്ഡ് പ്രശ്നം എന്നിവരുള്ളവരിലാണ്. അതുകൊണ്ട് തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സയും കുടുംബത്തിന്റെ മാനസിക പിന്തുണയും വളരെ അത്യാവശ്യമാണ്. ഇതുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ പിന്നീട് ആശങ്ക വേണ്ട.

പ്രസവശേഷമുള്ള ബ്ലീഡിംഗ്
സിസേറിയന് ശേഷമുള്ള ബ്ലീഡിംഗ് വളരെ കൂടുതലാണെങ്കില്‍ പലരും അതിനെ ആര്‍ത്തവം എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വജൈനല്‍ ഡിസ്ചാര്‍ജ് ആയിരിക്കും. ഗര്‍ഭപാത്രത്തിലെ ടിഷ്യൂ നല്ലതു പോലെ ക്ലിയര്‍ ആവുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാവുന്നു. മാത്രമല്ല ആര്‍ത്തവം കൃത്യമാവുകയും ചെയ്യുന്നു.

പ്രസവശേഷമുള്ള ആര്‍ത്തവത്തിലെ വ്യത്യാസം
പ്രസവശേഷം ആര്‍ത്തവത്തില്‍ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ആദ്യ പ്രസവമാണെങ്കില്‍ അല്ലെങ്കില്‍ സിസേറിയന് ആണെങ്കില്‍ ഇത് പലര്‍ക്കും മനസ്സിലാകണം എന്നില്ല. ആര്‍ത്തവത്തിന്റെ കാര്യത്തില്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് ഉണ്ടാവുന്നത് സിസേറിയന് ശേഷം എന്ന് നോക്കാം.

ബ്ലഡ്ക്ലോട്സ്
പലപ്പോഴും ചെറിയ രക്തക്കട്ടകളായിട്ടാണ് സിസേറിയന് ശേഷം ഉണ്ടാവുന്ന ആര്‍ത്തവത്തിലൂടെ ആര്‍ത്തവ രക്തം പുറത്ത് പോവുന്നത്. ഇത് പേടിക്കേണ്ട കാര്യമല്ല. പിന്നീടുണ്ടാവുന്ന മാസങ്ങളില്‍ ഇത് ശരിയായി വരുന്നതായിരിക്കും. മാത്രമല്ല ഇത് പല വിധത്തില്‍ നിങ്ങളിലെ അശുദ്ധ രക്തത്തെ പുറന്തള്ളുകയാണ് ചെയ്യുന്നത്.

ആര്‍ത്തവ വേദന
പലരിലും ആര്‍ത്തവ വേദന ഏറിയും കുറഞ്ഞും ഇരിക്കും. എന്നാല്‍ സിസേറിയന് ശേഷം ചിലരിലെങ്കിലും അതികഠിനമായ രീതിയില്‍ ആര്‍ത്തവ വേദന ഉണ്ടാവുന്നു. എന്നാല്‍ ചിലരിലാകട്ടെ ഇത് കുറവായിരിക്കും. ചിലരില്‍ അതികഠിനമായ വേദന ഉണ്ടാവും. വേദന കൂടുതലെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യസഹായം വേണമെങ്കില്‍ അതിന് മടിക്കേണ്ടതില്ല.

കൃത്യമല്ലാത്ത ആര്‍ത്തവം
ചിലരിലെങ്കിലും സിസേറിയന് ശേഷം കൃത്യമല്ലാത്ത രീതിയില്‍ ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കാരണം പലരിലും ഇത് സിസേറിയന് ശേഷമാണ് കാണപ്പെടുന്നത്. സാധാരണ പ്രസവത്തിന്റെ കാര്യത്തില്‍ ഇത് കാണുന്നതിനുള്ള സാധ്യതയില്ല. കൃത്യമല്ലാത്ത ആര്‍ത്തവം തന്നെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

ശ്രദ്ധിക്കേണ്ടവ
സിസേറിയന് ശേഷം ആര്‍ത്തവത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവാം. അത് എന്തുകൊണ്ടാണ് എന്നറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രസവത്തിനു മുന്‍പും ഗര്‍ഭധാരണത്തിനു മുന്‍പും നമ്മള് ചെയ്ത കാര്യങ്ങള്‍ പലപ്പോഴും പ്രസവശേഷമുള്ള ആര്‍ത്തവത്തെ ബാധിക്കുന്നുണ്ട്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
പ്രസവ സമയത്തും ഗര്‍ഭധാരണ സമയത്തും ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണുകള്‍ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം മാറുന്നു ആര്ത്തവസമയത്തോടനുബന്ധിച്ച്. സിസേറിയന് ശേഷമുള്ള ആര്‍ത്തവത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം വളരെയധികം ബാധിക്കുന്നു ആര്‍ത്തവത്തെ.

ഗര്‍ഭാവസ്ഥയിലെ ആരോഗ്യ പ്രശ്നങ്ങള്‍
പലരിലും ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മലബന്ധം, പ്രമേഹം എന്നിവയെല്ലാം ഉണ്ടാവാം. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും സിസേറിയന് ശേഷമുള്ള ആര്‍ത്തവത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.

ഗര്‍ഭധാരണത്തിനു മുന്‍പുള്ള ആര്‍ത്തവം
ഗര്‍ഭധാരണത്തിന് മുന്‍പ് കൃത്യമായ ഇടവേളകളില്‍ ആയിരുന്നോ ആര്‍ത്തവം ഉണ്ടായിരുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ സിസേറിയന് ശേഷവും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ആര്‍ത്തവമുള്ള കാലത്തോളം നിങ്ങളില്‍ ഉണ്ടാവുന്നു. കൃത്യമായ ആര്‍ത്തവത്തിനുള്ള മരുന്ന് കഴിക്കേണ്ടതും ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്.



Click it and Unblock the Notifications