Latest Updates
-
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
സിസേറിയന് കഴിഞ്ഞാല്‍ ലൈംഗിക ബന്ധം എപ്പോള്‍?
സിസേറിയനു ശേഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധകൊടുക്കുകയാണെങ്കില്‍
സിസേറിയന് കഴിഞ്ഞാല്‍ അത് നമ്മള് സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങള്‍ക്ക് അല്പദിവസത്തേക്ക് അവധി നല്‍കേണ്ടതാണ്. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള അമ്മമാര്‍ക്കും അറിയില്ല. അടുത്ത ഗര്‍ഭധാരണം എത്ര കാലത്തിന് ശേഷം, ലൈംഗിക ബന്ധം എപ്പോള്‍ എന്നതിലെല്ലാം പല വിധത്തിലുള്ള സംശയങ്ങള്‍ പല സ്ത്രീകള്‍ക്കും ഉണ്ടാവാം. സാധാരണ ഒരു സിസേറിയന് കഴിഞ്ഞാല്‍ സാധാരണയായി പിന്നീടുള്ള പ്രസവത്തിന് സിസേറിയന് അല്ലങ്കില്‍ C സെക്ഷന്‍ തിരഞ്ഞെടുക്കാറില്ല. നോര്‍മ്മല്‍ ഡെലിവറി നടക്കാത്ത സാഹചര്യമാണ് സിസേറിയന് നടത്തേണ്ടി വരുന്നത്. ഇന്നത്തെ ജീവിത രീതികളും ആരോഗ്യ പ്രശ്നങ്ങളും സിസേറിയന് വഴിവെക്കുന്നു.
നോര്‍മല്‍ ഡെലിവറി അപേക്ഷിച്ച് സിസേറിയന് ശരീരത്തിന്റെ ആരാഗ്യത്തില് പല മാറ്റങ്ങളും വരുത്തുന്നുണ്ട്. അതിനാല്‍ തന്നെ സിസേറിയന് കഴിഞ്ഞാല്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ ശരീരത്തിന് വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതാണ്. സിസേറിയനു ശേഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധകൊടുക്കുകയാണെങ്കില്‍ അത് ആരോഗ്യം പെട്ടന്ന് വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

സമ്മര്‍ദ്ദം കൊടുക്കരുത്
സിസേറിയന് ശേഷം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. എന്നാല്‍ അധികം സമ്മര്‍ദ്ദം ശരീരത്തിന് കൊടുക്കാന്‍ ശ്രമിക്കരുത്. ഇത് മുറിവുണങ്ങാന്‍ പലപ്പോഴും താമസം വരുന്നതിന് കാരണമാകുന്നു.

മുറിവ് ഉണങ്ങാന്‍
സിസേറിയന് ശേഷമുള്ള മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനായി ഡോക്ടര്‍ തരുന്ന മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും മുറിവ് ഉണക്കരുത്. മുറിവുണ്ടായ ഭാഗം ഈര്‍പ്പം തട്ടാതെ സംരക്ഷിക്കേണ്ടതാണ്.

ഭക്ഷണക്രമം
സിസേറിയന് കഴിഞ്ഞാല്‍ കുറച്ചുദിവസം നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതാണ്. സിസേറിയനു മുന്‍പും ശേഷവും ഭക്ഷണ കാര്യത്തില്‍ നിങ്ങള്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നതാണ. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം നിയന്ത്രണം വെക്കേണ്ടതും അത്യാവശ്യമാണ്.

ഭാരം എടുക്കാതിരിക്കുക
സിസേറിയന് കഴിഞ്ഞ സാഹചര്യത്തില്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുക. കാരണം ഇത് നിങ്ങളുടെ മുറിവുള്ള ഭാഗത്ത് കൂടുതല്‍ സമ്മര്‍ദ്ദം നല്കുന്നു. കുറച്ച് ആഴ്ചകള്‍ കഴിയാതെ നിങ്ങളുടെ ശരീരത്തിന് ഇത്തരത്തിലുളള യാതൊരു വിധ സമ്മര്‍ദ്ദങ്ങളും നല്കാന് പാടില്ല. നിങ്ങളുടെ ആന്തരിക അവയവങ്ങളെയും ഇത് ദോഷമായി ബാധിച്ചേക്കാം.

സുഖപ്രദമായ രീതിയില്‍ ഉറങ്ങുക
ഉറക്കം വളരെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോള്‍ മുറിവ് ഉണങ്ങുന്നതു വരെ ഒരു ഭാഗം ചരിഞ്ഞ് ഉറങ്ങേണ്ടതാണ്. ഇത് പെട്ടന്ന് മുറിവുണങ്ങാന്‍ സഹായിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ ഉറക്കം സുഖപ്രദമായുള്ള മാര്‍ഗം നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടതാണ്.

വ്യായാമം ചെയ്യാന്‍ തിടുക്കം വേണ്ട
ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. പ്രസവ ശേഷം ശരീരഭാരം കുറയാക്കാനുളള പ്രവര്‍ത്തനങ്ങള്‍ പെട്ടന്നുതന്നെ ആരംഭിക്കേണ്ട. ഇത് ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്. സിസേറിയന് കഴിഞ്ഞ് മുറിവുകള്‍ ഉണങ്ങി ശരീരത്തിന് നല്ല റെസ്റ്റ് നല്കിയ ശേഷം മാത്രം വ്യായാമ മുറകള്‍ അഭ്യസിക്കുക. കുഞ്ഞിനെ എടുത്ത് നടക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ല വ്യായാമമാണ്

വസ്ത്രധാരണം
സിസേറിയന് കഴിഞ്ഞാല്‍ നിങ്ങളുടെ വസ്ത്രധാരണത്തിലും ശ്രദ്ധിക്കേണ്ടതാണ്. ഇറുങ്ങിയതും പരുക്കനുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വൃത്തിയുള്ളതും സോഫ്റ്റ് ആയതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ അത് അണുബാധ ഉണ്ടാകുന്നതിന് സഹായിക്കുന്നു.

കുഞ്ഞിനടുത്ത് തന്നെ ഉറങ്ങുക
കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി നിങ്ങള്‍ ബെഡിലോ മറ്റിടങ്ങളിലോ കിടക്കുന്നത് ഒഴിവാക്കുക. കഴിവതും കുഞ്ഞിനടുത്ത് തന്നെ കിടക്കുക. കാരണം ഇത് കുഞ്ഞിന് ഫീഡ് ചെയ്യാന്‍ നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് എഴുന്നേല്‍ക്കേണ്ടിവരുന്ന പ്രയത്നം ഒഴിവാക്കുന്നതാണ്. കൂടുതല്‍ തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുറിവുള്ള ഭാഗത്ത് സമ്മര്‍ദ്ദം ഉണ്ടാവുന്നതാണ്.

സെക്സ് ഒഴിവാക്കുക
സിസേറിയന് കഴിഞ്ഞ് കുറച്ച് നാളുകള്‍ സെക്സ് ഒഴിവാക്കുക. ഡോക്ടര്‍ നിങ്ങളോട് 40 ദിവസം മുന്‍കരുതല്‍ എടുക്കണമെന്ന പറയുകയാണെങ്കില്‍ ആ ദിവസങ്ങളില്‍ തീര്‍ച്ചയായും സെക്സ് ഒഴിവാക്കുക. ഈ സമയത്ത് നിങ്ങള്‍ ആരോഗ്യകരമായി ഫിറ്റ് ആയിരിക്കില്ല. ഇത് നിങ്ങളുടെ ഭര്‍ത്താവുമായി സംസാരിച്ച് ഈ കാര്യത്തില്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതാണ്.

മലബന്ധം
മലവിസര്‍ജനം നടത്തുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ ശ്രമിക്കുക. പ്രധാനമായും നിങ്ങളുടെ പ്രസവത്തിന് ശേഷം. ഇത് വളരെ അപകടകരമാണ്. മലബന്ധം ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
