For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷമുള്ള ആദ്യ ലൈംഗിക ബന്ധം

|

പ്രസവ ശേഷം പല വിധത്തിലുള്ള മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ നടക്കുന്നു. പ്രസവശേഷം മാത്രമല്ല ഗര്‍ഭിണിയാവുന്ന നിമിഷം മുതല്‍ പല വിധത്തിലുള്ള ശാരീരികവും മനസികവുമായ മാറ്റങ്ങള്‍ പുരുഷ ശരീരത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള മാറ്റങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പ്രത്യേകിച്ച് ആദ്യ പ്രസവത്തിന് ശേഷം ആണ് സ്ത്രീകളില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ ശാരീരിക മാറ്റമാണ് പ്രസവത്തോടെ സംഭവിക്കുന്നത്. ഗര്‍ഭധാരണ സമയത്ത് തന്നെ പലപ്പോഴും മാനസികമായ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. സ്ത്രീകളില്‍ ആവശ്യമില്ലാത്ത ആശങ്കകള്‍ ആണ് പലപ്പോഴും പ്രസവത്തോടെ സംഭവിക്കുന്നത്.

ഗര്‍ഭിണികള്‍ ഇറച്ചിയും മീനും കഴിക്കുമ്പോള്‍ഗര്‍ഭിണികള്‍ ഇറച്ചിയും മീനും കഴിക്കുമ്പോള്‍

ആദ്യപ്രസവത്തിന് ശേഷം ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. പല സ്ത്രീകളും കുറച്ച് കാലത്തേക്കെങ്കിലും ഇത്തരം ഒരു കാര്യത്തില്‍ നിന്ന് വിട്ടു നില്‍ക്കാറുണ്ട്. ഇത് പലപ്പോഴും പങ്കാളികളില്‍ മടുപ്പുണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇതിനെടുക്കുന്ന സമയം വര്‍ദ്ധിക്കുന്നത് പലപ്പോഴും ബന്ധങ്ങളില്‍ ഉലച്ചില്‍ സംഭവിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം.

തുറന്ന് സംസാരിക്കുക

തുറന്ന് സംസാരിക്കുക

തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. തന്റെ അവസ്ഥകളക്കെുറിച്ചും മാനസിക നിലയെക്കുറിച്ചും പങ്കാളിയുമായി തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. എന്നാല്‍ മാത്രമേ പങ്കാളിക്ക് പൂര്‍ണമായും പങ്കാളിയെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഒരു തുറന്ന ചര്‍ച്ച അത്യാവശ്യാണ്. പരസ്പരം ഒരു സ്‌പേസ് ജീവിതത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് ഇരുവരും.

ഉറക്കം ശ്രദ്ധിക്കണം

ഉറക്കം ശ്രദ്ധിക്കണം

പലപ്പോഴും പ്രസവ ശേഷം അമ്മമാര്‍ക്ക് ഉറക്കം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. കാരണം കുഞ്ഞ് ഉറങ്ങുന്നസമയം മിക്കപ്പോഴും പകലായിരിക്കും. അതുകൊണ്ട് തന്നെ രാത്രി ഉറങ്ങുന്നത് കുഞ്ഞുങ്ങളുടെ നിഖണ്ഡുവില്‍ ഉണ്ടാവില്ല. ഇത് അമ്മക്കും ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് ആവശ്യത്തിന് ഉറക്കം അമ്മമാര്‍ക്ക് ലഭിക്കാത്തതും ഇത്തരം പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ഉറക്കത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരുടൈംടേബിള്‍ ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക.

ശാരീരിക അസ്വസ്ഥതകള്‍

ശാരീരിക അസ്വസ്ഥതകള്‍

പ്രസവ ശേഷം പലപ്പോഴും സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ഒരു നിമിഷംപോലും വൈകരുത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും വേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യാണ്. ഇതിനെല്ലാം പങ്കാളിയുടെ പിന്തുണ വളരെ അനിവാര്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ പല അവസ്ഥകളിലും സ്ത്രീകള്‍ തളര്‍ന്ന് പോവുന്നു.

മാനസിക ഐക്യമില്ലായ്മ

മാനസിക ഐക്യമില്ലായ്മ

പല പങ്കാളികളിലും പ്രസവ ശേഷം ഉണ്ടാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മാനസിക ഐക്യമില്ലാത്തത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ തന്നെ ശ്രദ്ധിക്കേണ്ടത് പങ്കാളി തന്നെയാണ്. മിക്ക സ്ത്രീകളിലും പങ്കാളിയുടെ പിന്തുണ ലഭിക്കാത്തത് പലപ്പോഴും ശാരീരികമായ അകല്‍ച്ചക്കും വഴിവെക്കുന്നത്. എന്നാല്‍ പിന്തുണ പൂര്‍ണമായും ഉണ്ടെങ്കില്‍ അത് നിങ്ങളിലേക്ക് അവളെ പെട്ടെന്ന് അടുപ്പിക്കുന്നു.

ശാരീരിക മാറ്റം

ശാരീരിക മാറ്റം

ശാരീരിക മാറ്റങ്ങള്‍ ഉണ്ടാക്കുന്ന അപകര്‍ഷതാ ബോധം സ്ത്രീകളില്‍ വില്ലനാവുന്ന അവസ്ഥയും പ്രസവശേഷം ഉണ്ടാവുന്നു. ഇത് സ്ത്രീകള്‍ക്ക് അല്‍പം കൂടുതലാണ്. അതുകൊണ്ട് ശരീരത്തില്‍ ഉണ്ടാവുന്ന സ്‌ട്രെച്ച് മാര്‍ക്‌സ്, സ്തനങ്ങള്‍ തൂങ്ങുന്നത് എല്ലാം സ്ത്രീകളില്‍ പ്രശ്‌നം ഉണ്ടാക്കുന്നു. ഇതിനെയെല്ലാം പൂര്‍ണമായും ഇല്ലാതാക്കാന്‍ പങ്കാളിയുടെ പിന്തുണ വളരെ അത്യാവശ്യമാണ്. മാത്രമല്ല ചെറിയ കാര്യങ്ങള്‍ക്ക് പോലും പങ്കാളിയെ കുറ്റം പറയാതിരിക്കുക.

 അനാവശ്യ ആശങ്കകള്‍

അനാവശ്യ ആശങ്കകള്‍

അനാവശ്യ ആശങ്കകള്‍ ഉണ്ടാക്കുന്ന പ്രശ്‌നവും ഇത്തരം പ്രതിസന്ധികളെ നിങ്ങളുടെ ജീവിതത്തിലേക്ക് വലിച്ച് കൊണ്ടിരിക്കുന്നു. ആദ്യ പ്രസവത്തിന് ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പങ്കാളിയുടെ പിന്തുണ അത്യാവശ്യമാണ്. ആശങ്കയും സ്‌ട്രെസ്സും എല്ലാം പതിയേ പതിയേ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതാണ്. നല്ലൊരു കൗണ്‍സിലിംഗിലൂടെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പേടി എന്ന അവസ്ഥയെ മാറ്റി നിര്‍ത്തേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് ജീവിതത്തില്‍ പൂര്‍ണമായും ഇല്ലാതാക്കേണ്ടതിന് ശ്രദ്ധിക്കണം.

ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പ്രസവം കഴിഞ്ഞില്ലേ ഇന് ആരോഗ്യ കാര്യങ്ങളില്‍ അത്ര ശ്രദ്ധ വേണ്ട എന്ന് വിചാരിക്കുന്നവരാണെങ്കില്‍ ആ ധാരണ മാറ്റേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം ലൈംഗിക ബന്ധത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ആരോഗ്യമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം പ്രോട്ടീനും, വിറ്റാമിനുകളും എല്ലാം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യമില്ലാത്ത ശരീരം പലപ്പോഴും തളര്‍ച്ചയിലേക്ക് എത്തുന്നു. ഇതെല്ലാം ലൈംഗിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

Things you can expect of first-time love making after delivery

Things you can expect of first-time love making after giving birth, take a look.
Story first published: Friday, August 31, 2018, 18:17 [IST]
X
Desktop Bottom Promotion