For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുന്ന അമ്മമാര്‍ ഇവയൊന്നും കഴിക്കരുത്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് പലപ്പോഴും മുലയൂട്ടുന്ന സമയം. കാരണം ഇത് കുഞ്ഞിനും അമ്മക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അത് കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നിരവധിയാണ്. കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ആയ ധാരാളം ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അയേണ്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നും ആദ്യം തിരിച്ചറിയണം. എന്നാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനും പലപ്പോഴും അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഏറ്റവും അത്യാവശ്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നതിന് കാരണമാകുന്നു. ഏതൊക്കെ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷണം കഴിക്കണം കഴിക്കാതിരിക്കണം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ഇത് വളരെ അത്യാവശ്യമാണ്. മുലയൂട്ടുമ്പോള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാപ്പി

കാപ്പി

കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം ഇതിലുള്ള കഫീന്‍ പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അമ്മക്ക് കഫീന്‍ അത്ര വലിയ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ലെങ്കിലും കുഞ്ഞിന്റെ ശരീരത്തില്‍ കഫീന്‍ എത്തുന്നതോടെ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. അതുകൊണ്ട് കഫീന്‍ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്.

മത്സ്യം

മത്സ്യം

മത്സ്യം കഴിക്കുന്നതും മുലയൂട്ടുന്ന അമ്മമാര്‍ക്ക് വില്ലനാവുന്ന ഒന്നാണ്. കാരണം ചില മത്സ്യങ്ങളില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുലപ്പാലിന്റെ ഉത്പാദനത്തിന് വില്ലനാവുന്നു. എന്നാല്‍ എല്ലാ മത്സ്യങ്ങളും ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്നില്ല. അത് ഏതൊക്കെ മത്സ്യങ്ങളാണ് എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ മത്സ്യം കഴിക്കുകയാണെങ്കില്‍ അത് പലപ്പോഴും അമ്മക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്. എന്നാല്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യം കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കുന്നതും മുലയൂട്ടുന്ന അമ്മമാരില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിലും കഫീന്റെ സാന്നിധ്യം വളരെ കൂടുതലാണ്. ഇത് കുഞ്ഞിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ അമ്മക്കും കുഞ്ഞിനും പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധി വളരെയധികം വില്ലനായി മാറുന്നുണ്ട്.

<strong>Most Read : പ്രസവശേഷമുള്ള നടുവേദന ഇനിയില്ല, പരിഹാരം ഇതാ</strong>Most Read : പ്രസവശേഷമുള്ള നടുവേദന ഇനിയില്ല, പരിഹാരം ഇതാ

പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി കഴിക്കുന്നതും മുലയൂട്ടുന്ന അമ്മമാരില്‍ വില്ലനാവുന്ന ഒന്നാണ്. ഇത് പലപ്പോഴും പാലുല്‍പ്പാദനത്തെ കുറക്കുന്നു. എന്നാല്‍ ചെറിയ അളവില്‍ ഭക്ഷണത്തിലും മറ്റും ചേര്‍ക്കുന്നത് പ്രശ്‌നമുണ്ടാക്കുന്നില്ല. പക്ഷേ ഒരിക്കലും കൂടിയ അളവില്‍ പാഴ്സ്ലി കഴിക്കരുത്. ഇത് അമ്മക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കുഞ്ഞുങ്ങളിലെ വിശപ്പിനെ ഇല്ലാതാക്കുന്നതിന് പലപ്പോഴും ഇതിന് കഴിയുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാലും പാലുല്‍പ്പന്നങ്ങളും. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ ഇത് കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം പാലും പാലുല്‍പ്പന്നങ്ങളും പലപ്പോഴും ചര്‍മ്മത്തില്‍ അലര്‍ജിയും ചൊറിച്ചിലും എക്‌സിമ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

മദ്യപാനം

മദ്യപാനം

ഇന്നത്തെ കാലത്ത് മദ്യപിക്കുന്നവരില്‍ സ്ത്രീകളും ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അത് കുഞ്ഞിനും അമ്മക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് മദ്യപാനം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. മദ്യപിക്കുന്നവരില്‍ മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിനുണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധി വളരെ വലുതാണ്. അതുകൊണ്ട് ഒരു കാരണവശാലും മദ്യപിക്കുന്നത് നല്ലതല്ല.

സിട്രസ് ഫ്രൂട്‌സ്

സിട്രസ് ഫ്രൂട്‌സ്

സിട്രസ് ഫ്രൂട്‌സ് കഴിക്കുന്നവരും അല്‍പം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാര്‍ സിട്രസ് അടങ്ങിയ പഴങ്ങളുടെ ഉപയോഗം വളരെയധികം കുറക്കുകയാണ് ചെയ്യേണ്ടത്. ഇത് കഴിച്ച അമ്മമാരുടെ പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഡയപ്പര്‍ റാഷ്, അസ്വസ്ഥത എന്നിവ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. വിറ്റാമിന്‍ സി അടങ്ങിയവ കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ പൈനാപ്പിളോ, മാങ്ങയോ കഴിക്കാവുന്നതാണ്.

English summary

some foods to avoid while breast feeding

some foods to avoid while breast feeding
Story first published: Friday, October 5, 2018, 10:54 [IST]
X
Desktop Bottom Promotion