Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭിണിയായ ശേഷം സെക്സ് എപ്പോള്‍....
ഗര്‍ഭധാരണം സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. ഗര്‍ഭിണിയാകുന്ന സമയത്ത്, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ ഏറെ ശ്രദ്ധയും ആവശ്യമുള്ള സമയമാണ്.
ഗര്‍ഭധാരണം നടന്നാല്‍ അരുതുകള്‍ ഏറെയുണ്ട്, ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നുമാണ്. ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന, കഴിയ്ക്കാതിരിയ്ക്കേണ്ട ഭക്ഷണങ്ങളും പലതാണ്.
ഗര്‍ഭധാരണ സെക്സിനെക്കുറിച്ചു പലര്‍ക്കും സംശയമുണ്ടാകും. ഗര്‍ഭധാരണ സമയത്ത് സെക്സ് ദോഷം ചെയ്യുമോ, എന്നു മുതലാകാം തുടങ്ങിയ ഒരു പിടി സംശയങ്ങള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ആദ്യമൂന്നുമാസം
ആദ്യമൂന്നുമാസം ഗര്‍ഭകാലത്ത് ഏറെ ശ്രദ്ധിയ്ക്കേണ്ടതുതന്നെയാണ്. ഇതുകൊണ്ടുതന്നെ ഈ സമയത്ത് സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്. സെക്കന്റ് ട്രൈമെസ്റ്റര്‍ അതായത് നാലാംമാസം മുതല്‍ സെക്സാകാം. ഈ സമയത്ത് സെക്സ് ശാരീരിക അസ്വസ്ഥകള്‍ ഒഴിവാക്കാന്‍ സഹായിയ്ക്കും. സ്ത്രീകള്‍ക്കു പൊതുവെ ഈ സമയത്ത് സെക്സ് താല്‍പരമുണ്ടാകുകയും ചെയ്യും. ഇതുപോലെ പ്രസവമടുക്കുന്ന സമയത്തും ഇതൊഴിവാക്കുക.

സെക്സ് പൊസിഷനുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. സ്ത്രീയ്ക്കു സൗകര്യപ്രദമായ പൊസിഷന്‍ തെരഞ്ഞെടുക്കാം. സ്ത്രീ മുകളിലുള്ള രീതിയിലോ വശം തിരിഞ്ഞോ ഉള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും നല്ലത്.

ഓറല്‍ സെക്സ്
ഓറല്‍ സെക്സ് ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് ഒരു പരിധി വരെ നല്ലത്. ഇല്ലെങ്കില്‍ ഇത് അണുബാധകള്‍ക്ക് കാരണമാകാം. ഓറല്‍ സെക്സ് എങ്കില്‍ തന്നെ ഏറെ ശുചിത്വം പാലിയ്ക്കുകയും ചെയ്യണം.

ലൂബ്രിക്കേറ്റിംഗ്
ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍ എന്നിവ ഗര്‍ഭകാലത്തുപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇവ അലര്‍ജിയും അണുബാധയുമുണ്ടാക്കിയേക്കാം.കുഞ്ഞിന്റെ ആരോഗ്യത്തിന് തന്നെ ദോഷം വരുത്തിയേക്കാം.

അബോര്ഷന്
അബോര്ഷന്, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ അവസ്ഥകള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ സൂക്ഷിക്കേണ്ട അവസ്ഥയെന്ന ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സെക്സൊഴിവാക്കുക. അല്ലാത്തപക്ഷം ഡോക്ടര്‍മാരും അഭിപ്രായം തേടുക.

ഓര്‍ഗാസവും
ഓര്‍ഗാസവും ഗര്‍ഭകാലത്തു ദോഷകരമല്ല. ഇത് മസില് കോണ്ട്രാക്ഷനുണ്ടാക്കുന്നതുകൊണ്ടുതന്നെ ചിലപ്പോള്‍ അല്പം വയറുവേദനയുണ്ടായേക്കാം. അത് തനിയെ മാറുകയും ചെയ്യും.

ഗര്‍ഭകാലത്തെ സെക്സ്
ഗര്‍ഭകാലത്തെ സെക്സ് കുഞ്ഞിനെ ബാധിയ്ക്കുമോയെന്നും ഇത് കുഞ്ഞിന് നേരിട്ട് പ്രശ്നങ്ങളുണ്ടാക്കുമോയെന്നും ഭയങ്ങളുള്ളവരുണ്ട്. ഇതില്‍ വാസ്തവമില്ല. കാരണം കുഞ്ഞ് യൂട്രസില്‍ അംമ്നിയോട്ടിക് ഫഌയിഡില്‍ സുരക്ഷിതമായ അവസ്ഥയിലാണ്.

ഗര്‍ഭകാലത്തെ അവസാന മാസവും
ആദ്യ മാസങ്ങളിലേത് പോലെ തന്നെ ഗര്‍ഭകാലത്തെ അവസാന മാസവും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ശരിയായ സമയം അല്ല. അതിനാല്‍, സുഘപ്രസവം നടക്കണമെങ്കില്‍ ഗര്‍ഭകാലത്തെ അവസാന ഘട്ടത്തില്‍ ദമ്പതികള്‍ ലൈംഗീകബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണം



Click it and Unblock the Notifications
