For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊക്കെ സഹിക്കുമെങ്കില്‍ സിസേറിയന്‍ ആവാം

|

സിസേറിയന്‍ മാത്രം മതി എന്ന് പലപ്പോഴും വാശിപിടിക്കുന്ന ഗര്‍ഭിണികള്‍ ധാരാളമുണ്ട്. എന്നാല്‍ സിസേറിയന് ശേഷം എന്ത് എന്ന് ആലോചിക്കാതെയാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് പലരും വാശിപിടിക്കുന്നത്. കാരണം സാധാരണ പ്രസവത്തേക്കാള്‍ ഇരട്ടി വേദനയും ബുദ്ധിമുട്ടുകളുമാണ് പലപ്പോഴും സിസേറിയന്‍ ശേഷം നിങ്ങള്‍ക്കായി കരുതി വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സിസേറിയന്‍ മതിയെന്ന് വാശിപിടിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും ഓര്‍ക്കുന്നത് നല്ലതായിരിക്കും. കാരണം അത്രക്കും ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെയായിരിക്കും നിങ്ങള്‍ കടന്നു പോവേണ്ടി വരുന്നത്. അതുകൊണ്ട് സിസേറിയന് വേണ്ടി ഒരിക്കലും വാശിപിടിക്കാതിരിക്കുക. വേദനയില്ലാതെ പ്രസവിക്കാം എന്നുള്ളതാണ് ഇതിന്റെ കാരണമായി പലരും പറയുന്നത്.

യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സിസേറിയന് ശേഷമാണ് ശരിയ്ക്കുമുള്ള വേദന സ്ത്രീകള്‍ അറിയുന്നത് തന്നെ. ചിലര്‍ക്ക് ഇതില്‍ നിന്നും പെട്ടെന്ന് മോചനം കിട്ടുമെങ്കിലും ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ ഇതിന്റെ ഫലം അനുഭവിയ്ക്കേണ്ടതായി വരുന്നു. സിസേറിയനു ശേഷം നിങ്ങളുടെ ദിനചര്യകളില്‍ അല്‍പം ശ്രദ്ധകൊടുക്കുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യം പെട്ടന്ന് വീണ്ടെടുക്കാവുന്നതാണ്.

<strong>ആര്‍ത്തവം അല്ല ലക്ഷണം, അതിനു മുന്‍പറിയാം ഗര്‍ഭം</strong>ആര്‍ത്തവം അല്ല ലക്ഷണം, അതിനു മുന്‍പറിയാം ഗര്‍ഭം

സിസേറിയന് ശേഷം ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പ്രസവത്തിന് മുന്‍പ് തന്നെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യ ഘട്ടങ്ങളിലും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടെങ്കില്‍ മാത്രമേ സിസേറിയന്‍ നടത്താന്‍ പാടുകയുള്ളൂ. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒന്നും ഇല്ലെങ്കില്‍ സിസേറിയന്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. എന്തൊക്കെയാണ് ഇതിന്റെ പിന്നിലുള്ള പ്രതിസന്ധികള്‍ എന്ന് നോക്കാം.

 പഴയ അവസ്ഥയിലേക്ക് എത്താന്‍

പഴയ അവസ്ഥയിലേക്ക് എത്താന്‍

പ്രസവ ശേഷം പഴയ അവസ്ഥയിലേക്കെത്താന്‍ ശരീരത്തിന് ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ശരീരത്തില്‍ നിന്നും ചില ദ്രവങ്ങള്‍ എടുത്ത് കളയണം. അതിനു ശേഷം നിങ്ങള്‍ക്ക് ശരീരം ചലിപ്പിക്കാന്‍ തുടങ്ങാവുന്നതാണ്. ആദ്യം നേഴ്സിന്റെ സഹായത്തോടുകൂടിയും ശേഷം നിങ്ങള്‍ക്ക് സ്വയമായും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരം പെട്ടന്നു പഴയ അവസ്ഥയിലേക്ക് എത്താന്‍ സഹായിക്കുന്നതാണ്. ഇല്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നു.

മുറിവ്

മുറിവ്

സിസേറിയന്‍ ഉണ്ടാക്കുന്ന മുറിവ് മാറുന്നതിന് വളരെയധികം സമയം എടുക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഡോക്ടര്‍ പറഞ്ഞ വിധത്തിലുളള മരന്നുകള്‍ ഉപയോഗിക്കുക. ഇത് സിസേറിയന്‍ കഴിഞ്ഞുള്ള മുറിവ് പെട്ടന്ന് ഉണങ്ങാന്‍ ഇത് സഹായിക്കും. മുറിവുണ്ടായ ഭാഗം ഈര്‍പ്പം തട്ടാതെ സംരക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ കോംപ്ലികേഷന്‍സ് ഉണ്ടാക്കുന്നു.

 ഭക്ഷണ നിയന്ത്രണം

ഭക്ഷണ നിയന്ത്രണം

ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അത് ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന എല്ലാ ഭക്ഷണവും കഴിക്കാന്‍ പറ്റില്ല എന്നതാണ് സത്യം. സിസേറിയന്‍ കഴിഞ്ഞാല്‍ കുറച്ചുദിവസം നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതാണ്. സിസേറിയനു മുന്‍പം ശേഷവും ഭക്ഷണ കാര്യത്തില്‍ നിങ്ങള്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നതാണ് , ഭക്ഷണം കഴിക്കാതിരിക്കുകയോ അല്‍പ്പം മാത്രം കഴിക്കുകയോ വേണ്ടിവരും.

ഭാരം എടുക്കുമ്പോള്‍

ഭാരം എടുക്കുമ്പോള്‍

ചിലപ്പോള്‍ കുഞ്ഞിനെ പോലും എടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവുക. അതെല്ലാം സിസേറിയന്റെ അനന്തരഫലമാണ്. സിസേറിയന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുക. കാരണം ഇത് നിങ്ങളുടെ സിസേറിയന്‍ നടന്ന ശരീരഭാഗത്ത് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്. ഇത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നു.

 ഉറക്കത്തിന്റെ പ്രശ്‌നങ്ങള്‍

ഉറക്കത്തിന്റെ പ്രശ്‌നങ്ങള്‍

പലപ്പോഴും ഉറങ്ങാന്‍ പറ്റാത്ത രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. നല്ല ഉറക്കം ലഭിക്കുന്ന കാര്യത്തില്‍ വളരെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് മാത്രമേ ഉറങ്ങാന്‍ സാധിക്കുകയുള്ളൂ. സിസേറിയന്‍ കഴിഞ്ഞാല്‍ മുറിവ് ഉണങ്ങുന്നവരെ ഒരു ഭാഗം ചരിഞ്ഞ് ഉറങ്ങേണ്ടതാണ്. ഇത് പെട്ടന്നുള്ള റിക്കവറി പ്രോസസിന് സഹായിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ ഉറക്കം സുഖപ്രദമായുള്ള മാര്‍ഗം നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടതാണ്. സുഖപ്രദമായ ഉറക്കം നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ വിശ്രമം നല്‍കുന്നതാണ്.

തടി കൂടുന്നു

തടി കൂടുന്നു

തടി കൂടുന്നതും പലപ്പോഴും സിസേറിയന്റെ ഫലമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനായി പലപ്പോഴും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുമ്പോള്‍ അത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. പ്രസവ ശേഷം ശരീരഭാരം കുറയാക്കാനുളള പ്രവര്‍ത്തനങ്ങള്‍ പെട്ടന്നുതന്നെ ആരംഭിക്കേണ്ട. ഇത് ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്.

 ഇഷ്ടമുള്ള വസ്ത്രം

ഇഷ്ടമുള്ള വസ്ത്രം

ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും കുറേ നാളത്തേക്ക്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സിസേറിയന്‍ ചെയ്ത മുറിവില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെയെല്ലാം മുന്നില്‍ കാണണം. സിസേറിയന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ വസ്ത്രധാരണത്തിലും ശ്രദ്ധിക്കേണ്ടതാണ്. ഇറുങ്ങിയതും പരുക്കനുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വൃത്തിയുള്ളതും സോഫ്റ്റ് ആയതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

 ലൈംഗിക ബന്ധം ഒഴിവാക്കുക

ലൈംഗിക ബന്ധം ഒഴിവാക്കുക

സിസേറിയന്‍ കഴിഞ്ഞ് കുറച്ച് നാളുകള്‍ ലൈംഗിക ബന്ധം ഒഴിവാക്കുക. ഡോക്ടര്‍ നിങ്ങളോട് 40 ദിവസം മുന്‍കരുതല്‍ എടുക്കണമെന്ന പറയുകയാണെങ്കില്‍ ആ ദിവസങ്ങളില്‍ തീര്‍ച്ചയായും സെക്സ് ഒഴിവാക്കുക. ഇല്ലെങ്കില്‍ അത് സ്റ്റിച്ച് പൊട്ടുന്നതിനും മറ്റ് പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ക്ക് വഴിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മലബന്ധം

മലബന്ധം

പലരിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം മലബന്ധം സംഭവിക്കാവുന്നതാണ്. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ അത് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. മലവിസര്‍ജനം നടത്തുമ്പോള്‍ കൂടുതല്‍ പരിശ്രമിക്കാതെ സൂക്ഷിക്കുക. പ്രധാനമായും നിങ്ങളുടെ പോസ്റ്റ് ഡെലിവറി സമയത്ത്. ഇത് വളരെ അപകടകരമാണ്. മലബന്ധം ഒഴിവാക്കാന്‍ ആവിശ്യത്തിന് വെള്ളം കുടിക്കുക, ശരിയായ ഭക്ഷണക്രമം പിന്തുടരുക.

English summary

Risk factors for cesarean delivery

Risk factors for cesarean delivery read on to know more.
X
Desktop Bottom Promotion