For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മിഞ്ഞ കൊടുക്കുമ്പോള്‍ സംഭവിക്കുന്നത്‌

മുലയൂട്ടുമ്പോള്‍ സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

മാതൃത്വം എന്നത് പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്. പലപ്പോഴും ഒരമ്മ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ അത് പല വിധത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും സഹായകമാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ അമ്മമാര്‍ക്ക് പലപ്പോഴും ഇതിനെക്കുറിച്ച് കൃത്യമായ അറിവില്ലെന്നതാണ് സത്യം. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ സ്തനങ്ങളെപ്പോലും ബാധിക്കുന്നത്.

വന്ധ്യതക്ക് ആയുര്‍ദേത്തില്‍ ഉടന്‍ പരിഹാരംവന്ധ്യതക്ക് ആയുര്‍ദേത്തില്‍ ഉടന്‍ പരിഹാരം

മുലയൂട്ടുമ്പോള്‍ സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ പ്രകടമാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാകുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്ത് തന്നെ സാധാരണ വലിപ്പത്തില്‍ നിന്നും സ്തനങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇതെല്ലാം അമ്മയെ മുലയൂട്ടാന്‍ അമ്മയെ സഹായിക്കുകയാണ് ചെയ്യുന്നത്. മുലയൂട്ടുന്നതിലൂടെ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്നോ സ്തനങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്നോ പലര്‍ക്കും അറിയില്ല. അതിനെക്കുറിച്ച് നോക്കാം.

ഗര്‍ഭകാലത്ത് തന്നെ മാറ്റം

ഗര്‍ഭകാലത്ത് തന്നെ മാറ്റം

ഗര്‍ഭകാലത്ത് തന്നെ സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ടാവുന്നു. പലപ്പോഴും മുലഞെട്ടുകള്‍ക്ക് ചെറിയ തോതില്‍ തടിപ്പ് ഉണ്ടാവുന്നു. മാത്രമല്ല ഇതിനു ചുറ്റും കറുപ്പ് നിറം വര്‍ദ്ധിച്ച് വരുന്നതായും കാണപ്പെടുന്നു.

മുലഞെട്ടിലെ ദ്രാവകം

മുലഞെട്ടിലെ ദ്രാവകം

ഗര്‍ഭാവസ്ഥയില്‍ തന്നെ മുലഞെട്ടുകളില്‍ ചെറിയ രീതിയില്‍ ദ്രവം ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മുലഞെട്ടുകളെ വൃത്തിയാക്കുകയും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന സ്തനത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

സോഫ്റ്റ് ആവുന്നു

സോഫ്റ്റ് ആവുന്നു

മുലഞെട്ടുകള്‍ സോഫ്റ്റ് ആവുന്നു. മാത്രമല്ല ചുറ്റും ഒരു ചെറിയ തടിപ്പ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് കുഞ്ഞിനെ പെട്ടെന്ന് സ്തനങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ്.

പെട്ടെന്ന് തിരിച്ചറിയാന്‍

പെട്ടെന്ന് തിരിച്ചറിയാന്‍

ഗര്‍ഭകാലത്ത് മാത്രമല്ല മുലയൂട്ടുമ്പോള്‍ പോലും സ്തനങ്ങളില്‍ നിന്ന് ദ്രാവകം പുറത്തേക്ക് വരുന്നുണ്ട്. മാത്രമല്ല പ്രത്യേക ഗന്ധവും ഇതിനുണ്ടാവുന്നു. അമ്‌നിയോട്ടിക് ദ്രാവകത്തിന്റെ ഗന്ധവുമായി സാദൃശ്യം ഉണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിനു ആ ഗന്ധം കാരണം പെട്ടന്ന് മുലഞെട്ടുകളെ തിരിച്ചറിയാന്‍ കഴിയുന്നു.

മുലപ്പാല്‍ വരുന്നത്

മുലപ്പാല്‍ വരുന്നത്

സ്തനങ്ങളില്‍ ചെറിയ ചെറിയ അറകള്‍ ഉണ്ട്. പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ആവശ്യമുള്ള സമയത്ത് പാല്‍ ഉത്പാദിപ്പിക്കാന്‍ സൂചന കൊടുക്കുമ്പോള്‍ അറകളില്‍ നിന്നും പാല്‍ പുറത്തേക്ക് വരുന്നു. ഇതാണ് കുഞ്ഞിന് ലഭിക്കുന്നതും മുലയൂട്ടുന്നതിന് സഹായിക്കുന്നതും.

കൊളസ്ട്രം

കൊളസ്ട്രം

പ്രസവശേഷം ആദ്യത്തെ പാല്‍ കുഞ്ഞിന് കൊടുക്കണം. കൊളസ്ട്രം എന്നാണ് ഈ ദ്രാവകത്തിന്റെ പേര്. അതാവട്ടെ വളരെയധികം പ്രോട്ടീന്‍ സമ്പുഷ്ടമാണ്. പ്രൊലാക്ടിന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മുലപ്പാല്‍ ഉത്പാദനവും തുടങ്ങും.

 ആദ്യത്തെ പാലു കൊടുക്കല്‍

ആദ്യത്തെ പാലു കൊടുക്കല്‍

കുഞ്ഞിന് പ്രസവ ശേഷം ആദ്യമായി മുലയൂട്ടുമ്പോള്‍ ഉണ്ടാകുന്ന പുകച്ചിലും വേദനയും പതിയെ പതിയെ ഇല്ലാതാവും. ചില സ്ത്രീകള്‍ക്ക് കുത്തിവലിക്കുന്ന വേദന ഉണ്ടാവും. എന്നാല്‍ ഇതെല്ലാം പതിയെ പതിയെ ഇല്ലാതാവുന്നു.

വയറു വേദന

വയറു വേദന

ചില സ്ത്രീകള്‍ക്ക് മുലയൂട്ടുമ്പോള്‍ വയറില്‍ കൊളുത്തി പിടിക്കുന്ന വേദന ഉണ്ടാവാറുണ്ട്. അതിനു കാരണം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം ആണ്. എന്നാല്‍ ഇത് കാലതാമസം ഇല്ലാതെ തന്നെ മാറുന്ന ഒന്നാണ് അതുകൊണ്ട് തന്നെ പേടിക്കേണ്ട ആവശ്യമില്ല.

സ്തനങ്ങള്‍ തൂങ്ങുന്നത്

സ്തനങ്ങള്‍ തൂങ്ങുന്നത്

ചില അമ്മമാരെങ്കിലും പ്രസവശേഷം സ്തനങ്ങള്‍ തൂങ്ങുന്നത് എന്ന് പറഞ്ഞ് പല വിധത്തിലുള്ള ചികിത്സകള്‍ക്ക് എത്താറുണ്ട്. എന്നാല്‍ പ്രസവശേഷം ഒരു സമയം കഴിഞ്ഞാല്‍ കൃത്യമായ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ഇത് എല്ലാ അര്‍ത്ഥത്തിലും അമ്മക്ക് ആരോഗ്യം നല്‍കുകയും സ്തനങ്ങള്‍ തൂങ്ങുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

English summary

How your breasts will change during breast feeding

How your breasts will change after giving birth and while nursing, take a look.
Story first published: Saturday, March 10, 2018, 11:17 [IST]
X
Desktop Bottom Promotion