For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തിന് മുൻപും പിൻപുമുള്ള തടി കുറക്കൽ

|

ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് പവിത്രമായ കാര്യമാണ്, സ്ത്രീയുടെ ജന്മം സഫലമാവുക അവിടെയാണ് എന്നൊക്കെ ഉള്ള വൈകാരികമായ പറച്ചിലുകളും, കാഴ്ചപ്പാടുകളും നാം ഏറെ കേട്ടിട്ടുണ്ട്. വൈകാരിതയ്ക്കപ്പുറം ഇന്ന് ഗർഭം ധരിക്കുന്നതും, കുഞ്ഞിനെ വളർത്തുന്നതും കൃത്യമായ പ്ലാനിങ്ങിലൂടെയും യാഥാർഥ്യ ബോധത്തോടും കൂടെയാണ്.കഴിഞ്ഞ തലമുറയിലുള്ളവര്‍ക്ക് തുടർച്ചയായ പ്രസവം പ്രസവം സാധാരണമായിരുന്നു. അതിനു മുന്‍പത്തെ തലമുറയിലാകട്ടെ എട്ടോ പത്തോ പന്ത്രണ്ടോ പ്രസവിക്കുന്നതു പോലും ഒരു സംഭവമല്ലായിരുന്നു. ഗര്‍ഭധാരണവും പ്രസവവും കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള, ഗൗരവമേറിയ കാര്യമാണ് എന്ന യാഥാർഥ്യ ബോധ്യം വന്നതോടെ ഗര്‍ഭകാല പരിചരണം കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ക്രമീകരിക്കാനും സ്ത്രീകൾ ഉൽപ്പെടെയുള്ളവർ തുടങ്ങി. ഒന്നോ രണ്ടോ തവണ മാത്രം പ്രസവിക്കുക എന്നത് പൊതുരീതിയായതോടെ ഗര്‍ഭം നേരത്തേ തന്നെ ആസൂത്രണം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ എടുക്കാനും ഇപ്പോള്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്.

y

​ഗർഭകാലത്ത് കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് അമിതമായതടി. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. ഈ സമയത്ത് പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത മറ്റു സമയങ്ങളെക്കാള്‍ കൂടുതലാണ്. കലോറി, കാത്സ്യം, അയണ്‍, പ്രോട്ടീന്‍ ഇവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണം വേണം ഗര്‍ഭിണി കഴിക്കാന്‍. ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും പോഷക പ്രധാനമായ ഭക്ഷണങ്ങള്‍ അമ്മ കഴിച്ചില്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ പ്രസവശേഷം അമ്മയ്ക്ക് വിളര്‍ച്ച, എല്ലുകള്‍ക്ക് ബലക്ഷയം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പ്രസവശേഷം ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കാനും ഇത് കാരണമാകും. അതിനാല്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട അയണ്‍, കാത്സ്യം, പ്രോട്ടീന്‍ മുതലായവ ആവശ്യത്തിന് ലഭിച്ചിരിക്കണം.

പോഷകങ്ങള്‍

പോഷകങ്ങള്‍

ആദ്യത്തെ മൂന്നു മാസങ്ങളിലാണ് ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ രൂപംകൊള്ളുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ കോശങ്ങള്‍ ഈ സമയത്ത് ഇരട്ടിയായി വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ ഗര്‍ഭിണി പോഷകസമൃദ്ധമായ ആഹാരം കൂടുതല്‍ കഴിക്കണം. നാം കഴിക്കുന്ന ആഹാരത്തില്‍ പ്രധാനമായും നാലു ഘടകങ്ങളാണുള്ളത്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മിനറല്‍സ് എന്നിവ. ഒരു ഗര്‍ഭിണിക്ക് ഈ പറഞ്ഞ നാലു ഘടകങ്ങളും ആവശ്യമാണ്. ബി. വൈറ്റമിന്‍സ്, ഫോളിക് ആസിഡ് ഇവ കൂടാതെ സിങ്ക്, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഗര്‍ഭിണിയായ ഒരു യുവതിക്ക് ലഭിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ സാധാരണ നല്‍കാറ് അയേണ്‍, കാല്‍സ്യം ഗുളികകളാണ്. എന്നാല്‍ ഈ രണ്ടു ഗുളികകളും ഒരേ സമയം കഴിക്കാന്‍ പാടില്ല. കുഞ്ഞിന്റെ വളര്‍ച്ച, ജനിതകഘടന, അമ്മയുടെ ഹോര്‍മോണ്‍, ചുറ്റുപാടുകള്‍, എന്നിവയെ ആശ്രയിച്ചാണ് കഴിക്കേണ്ട ഗുളികകള്‍ നിര്‍ദ്ദേശിക്കാറ്.മാസം 2 കിലോ ഭാരം കൂടണം

പോഷകങ്ങള്‍ രക്തത്തിലേക്ക് ആഗീരണം ചെയ്യുന്നത് ഗര്‍ഭിണികളില്‍ കൂടുതലായിരിക്കും. അതുപോലെ സെറം അളവും ഗര്‍ഭിണികളില്‍ അധികമാണ്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. ഊര്‍ജ്ജവും അന്നജവും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവ ഗര്‍ഭിണികള്‍ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് നിര്‍ദേശിക്കുന്നുണ്ട്.

 ശരീരഭാരം

ശരീരഭാരം

ഗര്‍ഭിണി രണ്ടു വയറിനുള്ള ആഹാരം കഴിക്കണോ? വേണ്ട എന്നാണ് ആധുനികവൈദ്യശാസ്ത്രം പറയുന്നത്. കാരണം ആഹാരത്തിന്റെ അളവിലല്ല ഗുണത്തിലാണ് കഥയിരിക്കുന്നതത്രേ. ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കണമെന്നും ഏതൊക്കെ ഭക്ഷണം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വിശദമായ ആഹാരപ്പട്ടികതന്നെയുണ്ട് ഇന്നത്തെ ഗൈനക്കോളജിസ്റുകളുടെ പക്കല്‍. മാതൃത്വം സ്ത്രീയുടെ ജന്മാവകാശമാണ്. മനുഷ്യവംശത്തിന്റെ നിലനില്പിനായി പ്രകൃതി സ്ത്രീയില്‍ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വമാണ് അത്. അതുകൊണ്ടുതന്നെ സ്ത്രീജീവിതത്തിലെ ഏറ്റവും പരിഗണനയര്‍ഹിക്കുന്ന ഘട്ടമാണ് ഗര്‍ഭകാലം. ‍ അതിനെ മനോഹരമാക്കി തീർക്കാന് കൃത്യതയാർന്ന പരിചരണം അത്യാവശ്യമാണ്.

ശരീരഭാരം ​ഗർഭിണിയാകുന്നതിന് മുൻപ് ക്രമീകരിക്കുക എന്നത് പ്രധാനമാണ്.അമിത തടിയുള്ളവർ കുറക്കുകയും, ഇല്ലാത്തവർ ശരീരഭാരം ഉയർത്തുകയും ചെയ്യുക. ഡയറ്റ് പ്ലാൻ പിന്തുടരുക എന്നത് പ്രധാനമാണ്. നല്ല കലോറിയടങ്ങിയവ ആവശ്യത്തിന് കഴിക്കുക എന്നതിനാണ് മുൻതൂക്കം. പോഷകസമ്പന്നമായ ആഹാരമെന്നു കേള്‍ക്കുമ്പോള്‍ അത് വിലകൂടിയതാവണമെന്നുള്ള ധാരണ തെറ്റാണ്. ഗുണമേന്മയും പോഷകസമൃദ്ധവുമായ മാതൃകാഭക്ഷണം തെരഞ്ഞെടുക്കേണ്ടത് വിലയെ അടിസ്ഥാനമാക്കിയാവരുത്. പോഷകാഹാരത്തിന്റെ കാര്യത്തിലെന്നപോലെ ആവശ്യമായ വിശ്രമം, വ്യായാമം, പരിശോധനകള്‍ എന്നിവയുടെ കാര്യത്തില്‍ ഗര്‍ഭിണിക്ക് ശ്രദ്ധ വേണം. ഗര്‍ഭകാലത്ത് കഠിനമായ ജോലികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ആരോഗ്യമുളള കുഞ്ഞു ജനിച്ചാൽ അമ്മ മനസ്സിന് സമാധാനമായി. ഇനി ടെൻഷൻ സ്വന്തം ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ചായിരിക്കും. ദിവസങ്ങളോളം രക്തസ്രാവം, വയറിനു മേലേ വീണ സ്ട്രെച്ച് മാർക്കുകൾ, മുടി കൊഴിച്ചിൽ, വയറു ചാട്ടംഎന്നിങ്ങനെനൂറ് സംശയങ്ങളായിരിക്കും. പ്രസവത്തിന് ശേഷം തടി കുറക്കാൻ നോക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശത്തിലാകുന്നതാണ് നല്ലത്.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം. നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് തടി കുറക്കാന്‍ സഹായിക്കുന്നു. സിസേറിയന് ശേഷം നീന്തുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം. ചില സ്ത്രീകള്‍ക്ക് പ്രസവശേഷം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. സിസേറിയന് ശേഷം ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദവും തടി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഗർഭധാരണത്തിനു ശേഷമുളള ആഹാരക്രമം ശരീരഭാരം കൂട്ടും. ഇത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാൻ കഴിയും. ശിശുവിനെ ഉൾക്കൊളളാനായി അടിവയറിലെ പേശികൾ അയഞ്ഞു പോകുന്നതാണ് വയർ ചാടാൻ കാരണം. പ്രസവ ശേഷം ആറാഴ്ച മുതൽ ചെറിയ തോതിലുളള വ്യായാമം ആരംഭിക്കാം. വയറു കുറയ്ക്കുക മാത്രമല്ല കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും കഴിയും. നടത്തം, യോഗാസനങ്ങൾ ഇവ ശീലിക്കാം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരം, നെയ്യ് അടങ്ങിയ മരുന്നുകൾ ഇവ അമിത വണ്ണത്തിനു കാരണമായേക്കാം. ബെൽറ്റ് ഉപയോഗിച്ചാൽ താൽക്കാലികമായി അഭംഗി അകറ്റാം. ശാശ്വത പരിഹാരത്തിന് വ്യായാമം തന്നെ വേണം. അടിവയർ പേശികളെ ബലപ്പെടുത്താനുളള വ്യായാമം ആവശ്യമാണ്.

 ഗർഭാശയം വികസിക്കുന്നു.

ഗർഭാശയം വികസിക്കുന്നു.

കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഗർഭാശയം വികസിക്കുന്നു. പ്രസവശേഷം ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങാൻ ഒന്നരമാസം ആവശ്യമാണ്. ഇതിനു ശേഷം വ്യായാമം ക്രമീകരിച്ച്‌ വയറിലെ പേശികൾ ബലവത്താക്കാം.

ഒറ്റയോ ബെൽറ്റോ ഉപയോഗിച്ചാൽ വയറു കുറയില്ല. പകരം വയറു പുറത്തേക്കു തളളി നിൽക്കാതെ കാഴ്ചയിലെ അഭംഗി ഒഴിവാക്കുക മാത്രമാണ് ചെയ്യുക എന്നതിനൽ കൃത്യമായ പ്ലാനിങോടെ തടി കുറക്കാൻ നോക്കുന്നതണ് ഉചിതം.

English summary

healthy-pre-and-post-pregnancy-weight-loss-tips

How Long It Takes Your Belly to Go Down After Birth, Pre And Post Pregnancy Weight Loss ,
X
Desktop Bottom Promotion