Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രസവശേഷം പെണ്ണിലെ പ്രധാന മാറ്റം
പ്രസവാന്തര ഡിപ്രഷനെ കുറിച്ച് എല്ലാ സ്ത്രീകളും ബോധവാന്മാരാകേണ്ടതുണ്ട്
ഒരു കുട്ടിയുണ്ടാകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നൂതനമായ അനുഭവങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇതൊരു ആസൂത്രിത ഗര്‍ഭധാരണമായിരിക്കും. ഗര്‍ഭം ധരിച്ച് ഒന്‍പത് മാസം വരെ വളരെ ശ്രദ്ധയോടു കൂടി വേണം പോകേണ്ടത്. എന്നാല്‍ പ്രസവം കഴിഞ്ഞാല്‍ പല അമ്മമാരും ഇപ്പോള്‍ അതിലേറെ വിഷമിക്കുന്ന ഘട്ടമാണ് റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതായത് പല അമ്മമാരും പ്രസവാനന്തര ഡിപ്രഷന് നേരിടുന്നവരാണ്. മിക്ക അമ്മമാര്‍ക്കും ഇത് സഹിക്കേണ്ടി വരുന്നതില്‍ കുറ്റബോധം തോന്നിയേക്കാം എങ്കിലും ഒരു അമ്മയാകുന്നതിന്റെ യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കുന്നു.
പല അമ്മമാരും ഇത് പുറത്തു പറയാറില്ല. പ്രത്യേകിച്ചും ഇന്ത്യയിലുളളവര്‍. ഇവര്‍ പ്രസവാന്തര ഡിപ്രഷനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. അതിനാല്‍ ഇന്നത്തെ ഞങ്ങളുടെ ലേഖത്തില്‍ ഇതിനെ കുറിച്ചുളള എല്ലാ വിവരങ്ങളും നല്കാന് ആഗ്രഹിക്കുന്നു. തുടര്‍ന്നു വായിക്കുക,

ഇതു വളരെ സാധാരണമാണ്
പോസ്റ്റ്നേറ്റല്‍ ഡിപ്രഷന് മൂന്നില്‍ ഒരു സ്ത്രീയ്ക്കു സാധാരണ സംഭവിക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ ഇതിന്റെ അസ്തിത്വത്തെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഇത് കാരണം വിഷാദ രോഗം ഇപ്പോഴും ഇന്ത്യയില്‍ ഏറെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ്.

കുഞ്ഞുമായി അമ്മയ്ക്ക് ബന്ധമില്ലെന്നു തോന്നാം
ഒരു നവജാത ശിശുവുമായി ഒരു അമ്മ പങ്കുവയ്ക്കുന്ന ബന്ധം മൂവികളിലും മാസികകളിലും പലപ്പോഴും കാണാറുണ്ട്. ഓരോ സ്ത്രീകളുടെ വികാരം വ്യത്യസ്ഥമായിരിക്കും. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും അത്തരത്തിലുളള ബന്ധം ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ ഉണ്ടാകണമെന്നില്ല, എന്നു കരുതി നിങ്ങള്‍ ഒരു മോശം അമ്മയാകും എന്നല്ല. ചിലപ്പോള്‍ ഇത് നിങ്ങളുടെ വിഷാദ രോഗത്തിന് കാരണമാകുന്നു.

കുറ്റബോധം തോന്നുന്നു
ഇത് ആദ്യം ജനിച്ച കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ കുഞ്ഞിനു മികച്ചത് നല്കാന് കഴിയില്ലെന്ന് അമ്മ വിചാരിച്ചേക്കാം. അങ്ങനെ പല പല ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വന്നേക്കാം. അവസാനം ഇത് ഡിപ്രഷനു കാരണമാകുന്നു. ഇതിനെയാണ് പ്രസവാനന്തര ഡിപ്രഷന് (Postpartum depression) എന്നു പറയുന്നത്.

പ്രസവാനന്തര ഡിപ്രഷന്റെ കാരണങ്ങള്‍
ഒറ്റ കാരണം കൊണ്ട് പ്രസവാനന്തര ഡിപ്രഷനെ കുറിച്ച് പറയാന്‍ സാധിക്കില്ല. നിങ്ങളുടെ കുഞ്ഞിനെ കുറിച്ച് വ്യത്യസ്ഥ രീതിയില്‍ ചിന്തിക്കുമ്പോഴാണ് ഈ ഒരു ഡിപ്രഷന് കാരണമാകുന്നത്. ഇതു കൂടാതെ, ഒരു 'നല്ല അമ്മ' ആകാനുളള നിങ്ങളുടെ കഴിവിനെ കുറിച്ചും അതിനെക്കുറിച്ചുളള നിങ്ങളുടെ യാഥാര്‍ത്ഥ്യ ബോധത്തെ കുറിച്ചുമുളള സംശയങ്ങള്‍ നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. ഇതിലൂടെ നിങ്ങളുടെ ശാരീരിക ക്ഷീണവും വര്‍ദ്ധിക്കും.

വലിയ അപകടം വരുത്തുന്ന സ്ത്രീകള്‍
ഗര്‍ഭാവസ്ഥയെ കുറിച്ചുളള വിഷേധാത്മക വികാരമുളള സ്ത്രീകളാണ് വിഷാദ രോഗത്തിന്റെ ഈ രൂപത്തില്‍ കൂടുതല്‍ അനുഭവിക്കുന്നതെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ ഇതിനു മുന്‍പ് ഗര്‍ഭം അലസുന്ന സ്ത്രീകള്‍ക്കോ മാനസിക രോഗം മുന്‍പ് ബാധിച്ചവരിലോ ആണ് കൂടുതല്‍ അപകട സാധ്യത.

ഇനി നിങ്ങളുടെ സമയം
നിങ്ങളുടെ പ്രീയപ്പെട്ട കുഞ്ഞ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മറ്റു കാര്യങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുക. ഇത് നിങ്ങള്‍ അവഗണിച്ചില്ല എങ്കില്‍ നിങ്ങളുടെ കുഞ്ഞിനെയായിരിക്കും ബാധിക്കുന്നത്. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് തന്നെ നിങ്ങളും ഉറങ്ങാന്‍ ശ്രമിക്കുക. സാധ്യമെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളെ കാണാന്‍ പോകാം അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചിലവഴിക്കാം.

പിന്തുണ തേടുക
ഏവര്‍ക്കും അറിയാം ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു വെല്ലുവിളിയാര്‍ന്ന സമയമാണെന്ന്. അതു കൊണ്ട് നിങ്ങള്‍ക്കിത് ഒറ്റയ്ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഭര്‍ത്താവിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും സഹായം തേടാം.

വേഗം ചികിത്സ നല്‍കണം
വിഷാദ രോഗം വളരെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും അതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ വേഗത്തില്‍ ചികിത്സിക്കണമെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുക. രണ്ടു ചികിത്സാ രീതികളുണ്ട് ഇതിന്. ഒന്ന് നിങ്ങള്‍ ഒരു മന:ശാസ്ത്രഞ്ജനെ കണ്ട് ടോക്ക് തെറാപ്പി ചെയ്യുക അല്ലെങ്കില്‍ ആന്റിഡിപ്രസെന്റ് ടാബ്ലറ്റുകള് കഴിക്കുക. ഡോക്ടറിന്റെ ഉപദേശ പ്രകാരം വേണം ഇത് തുടരാന്‍.

കുട്ടികളെ ഡിപ്രഷന് എങ്ങനെ ബാധിക്കുന്നു
അമ്മയുടെ കുറഞ്ഞ ഭക്ഷണം കുട്ടികളുടെ ഭൗതിക സ്വഭാവങ്ങളിലും മാറ്റം വരും. ഇത് കുട്ടിയുടെ ജീവിതത്തിന്റെ സന്തോഷത്തെ നഷ്ടപ്പെടുത്താന്‍ ഇടയാക്കും. ഇതിന് ഒരു പരിഹാരം, നിങ്ങള്‍ സന്തുഷ്ടരാണ് എന്ന് സ്വയം ഉറപ്പു വരുത്തുക.

കുടുംബത്തില്‍ നിന്നുളള പിന്തുണ
വിഷാദരോഗം അടിമപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പിന്തുണയ്ക്കില്ല എന്നത് വസ്തുകയാണ്. ഈ ഒരു സന്ദര്‍ഭത്തില്‍ നിങ്ങളുടെ പിന്തുണ അവര്‍ക്ക് നല്‍കേണ്ടത് വളരെ അത്യാവശ്യവുമാണ്.



Click it and Unblock the Notifications
