Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പ്രസവസമയത്തെ ഈ പ്രതിസന്ധികള്‍ നിസ്സാരമല്ല
പ്രസവസമയത്ത് പലരേയും പ്രശ്നത്തിലാക്കുന്ന പ്രതിസന്ധി ഘട്ടങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
പ്രസവവും ഗര്‍ഭധാരണവും ഒരു സ്ത്രീയെ അതിന്റെ പൂര്‍ണതയില്‍ എത്തിയ്ക്കുന്ന ഒന്നാണ്. സ്ത്രീകള്‍ ജീവിതത്തില്‍ ഏറ്റെടുക്കുന്ന ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും പ്രസവം എന്ന് പറയുന്നത്.
പ്രസവസമയത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ സങ്കീര്‍ണതകള്‍ ഉണ്ട്. ജീവിതത്തിന്റെ അവസാനം എന്ന് പല സ്ത്രീകളും ഇതിനെ പിന്നീട് വിലയിരുത്തും. ആണു വേണോ പെണ്ണു വേണോ, നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം
എന്നാല്‍ എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഒരു സ്ത്രീയും പ്രസവിക്കാതിരുന്നിട്ടില്ല. പ്രസവസമയത്തുണ്ടാകുന്ന ചില അപ്രതീക്ഷിത ഇടപെടലുകളും കാര്യങ്ങളും എന്തൊക്കെ എന്ന് നോക്കാം.

ഗര്‍ഭാവസ്ഥയില്‍ ശരീരപ്രതികരണം
ഗര്‍ഭത്തിന്റെ അവസാന സമയത്ത് പല ഡോക്ടര്‍മാരും സ്വാഭാവികമായ പ്രസവത്തിന് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. ശരീരം ഇത്തരം സമയങ്ങളില്‍ വിപരീത പ്രതിഫലനം കാണിയ്ക്കുന്നു. അത് പലപ്പോവും പ്രസവത്തെ പ്രശ്നത്തിലേക്ക് നയിക്കാറുണ്ട്.

സിസേറിയന്
ഡോക്ടറായാലും ഗര്‍ഭിണിയാണെങ്കിലും ബന്ധുക്കളാണെങ്കിലും സ്വാഭാവിക പ്രസവം മതി എന്ന തീരുമാനത്തില്‍ തന്നെയായിരിക്കും. എന്നാല്‍ പ്രസവത്തിന്റെ അവസാന നിമിഷങ്ങളിലാണ് പലപ്പോഴും സിസേറിയന് എന്ന അവസ്ഥയിലേക്ക് എത്തുന്നത്.

ഗര്‍ഭപാത്രത്തിന്റെ വലുപ്പം
കുഞ്ഞിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ഗര്‍ഭപാത്രം വികസിക്കുന്നു. ശരീരം പ്രസവത്തിനായി തയ്യാറെടുക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും ഗര്ഭപാത്രത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ ചിലരെയെങ്കിലും പ്രതിസന്ധിഘട്ടത്തിലാക്കാറുണ്ട്. ഇത് പലപ്പോഴും സങ്കീര്‍ണതകളിലേക്ക് വഴിവെയ്ക്കും.

പെട്ടെന്നുള്ള മാറ്റം
ഗര്‍ഭധാരണത്തോടെ അല്ലെങ്കില്‍ പ്രസവത്തോടെ ശരീരത്തിന് ക്രമേണയായി മാറ്റം സംഭവിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ശരീരം വീണ്ടും പഴയ പടിയാവാന്‍ സമയം എടുക്കുന്നു. ഇത് പലരിലും മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കും.

കൈകാലുകളിലെ അസാധാരണ വേദന
ഗര്‍ഭിണികളില്‍ കാണപ്പെടുന്ന ഒന്നാണ് ഇത്. കൈകാലുകളില്‍ അസാധാരണമായ വേദനയും തരിപ്പും അനുഭവപ്പെടുന്നു. ഇതും പ്രസവഘട്ടങ്ങളില് പ്രതിസന്ധി സൃഷ്ടിക്കുന്നു.



Click it and Unblock the Notifications
