For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലവണ്ണം മുലയൂട്ടാനായി ഇതാ ചില നുറുങ്ങുവഴികൾ

By Lekhaka
|

മുലയൂട്ടുക എന്നത് പ്രകൃതി അമ്മമാർക്ക് നൽകിയിരിക്കുന്ന ഒന്നാണ് .എന്നാൽ പുതിയ അമ്മമാർക്ക് മുലയൂട്ടാനായി ചില പേടിയും തെറ്റിദ്ധാരണകളും ഉണ്ടാകും. സ്തനങ്ങളുടെ പ്രശ്‌നമോ ,തെറ്റായ രീതിയിൽ പിടിക്കുന്നതോ അങ്ങനെ കാരണങ്ങൾ പലതാകാം. അമ്മയുടെ വയറ്റിലെ കുഞ്ഞ് വികൃതികള്‍....

ഇത് അമ്മയ്ക്കും കുഞ്ഞിനും വേദനയുണ്ടാക്കും. ലാക്ടേഷൻ വിദഗ്ദ്ധരെ സമീപിക്കുകയാണെങ്കിൽ നമ്മുടെ പ്രശ്നം പരിഹരിക്കാം. ചുവടെ ചില നുറുങ്ങുകൾ ചേർക്കുന്നു.

സാധാരണ പ്രസവത്തിനായി പരിശ്രമിക്കുക

സാധാരണ പ്രസവത്തിനായി പരിശ്രമിക്കുക

കഴിയുന്നതും സാധാരണ ഗതിയിൽ തന്നെ പ്രസവിക്കാൻ ശ്രമിക്കുക .അതായത് അധികം ബഹളം ,വെളിച്ചം ,ആധുനിക വൈദ്യശാസ്ത്ര ഇടപെടലുകൾ എന്നിവ കുട്ടിയെ ബാധിക്കും .സിസേറിയനിലേക്ക് പോകുകയാണെങ്കിൽ നിങ്ങളുടെ കുഞ്ഞിന്റെ പല ചർമ്മങ്ങളും മാറ്റി അതിനെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാൻ ക്ഷമയോട് കൂടിയ പരിചരണം ആവശ്യമാണ് .

മുലയൂട്ടാൻ പരിശീലിക്കുക

മുലയൂട്ടാൻ പരിശീലിക്കുക

ഗർഭത്തിൽ ഭ്രൂണാവസ്ഥയിൽ പ്ലാസന്റ വഴി കുഞ്ഞിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു .എന്നാൽ പുറത്തു വന്നുകഴിഞ്ഞാൽ അമ്മയുടെ പാൽ മാത്രമാണ് കുഞ്ഞിന് ആശ്രയം .അതിനാൽ പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും മാറ്റുന്നത് കുഞ്ഞിന് നിര്ജ്ജലീകരണത്തിന് കാരണമാകും .

പ്രസവിച്ച ഉടൻ മുലയൂട്ടുന്നതാണ്

പ്രസവിച്ച ഉടൻ മുലയൂട്ടുന്നതാണ്

അത് മുലകുടിക്കുന്നതിനെയും ബാധിക്കും .അതിനാൽ പ്രസവിച്ച ഉടൻ മുലയൂട്ടുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും ഉത്തമം .പ്ലാസന്റയിലെ ഭക്ഷണം നിലയ്ക്കുമ്പോൾ കുഞ്ഞിന് അമ്മയുടെ മുലപ്പാൽ ലഭ്യമാകും .അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഡമാക്കും .

കുഞ്ഞിനെ ശരിയായ വിധത്തിൽ പിടിക്കുക

കുഞ്ഞിനെ ശരിയായ വിധത്തിൽ പിടിക്കുക

നമ്മൾ പുസ്തകത്തിൽ വായിച്ചിരിക്കുന്നതുപോലെ എല്ലാം ചെയ്യുകയാണെങ്കിൽ മുലയൂട്ടുന്ന കാര്യത്തിൽ ചിലപ്പോൾ തെറ്റുപറ്റാം .ശരിയായ രീതിയിൽ മുലയൂട്ടാനായി കുഞ്ഞിനെ ശരിയായ രീതിയിൽ പിടിക്കണം .

ഇടതു വശത്തുനിന്നാണ് മുലയൂട്ടുന്നതെങ്കിൽ

ഇടതു വശത്തുനിന്നാണ് മുലയൂട്ടുന്നതെങ്കിൽ

നിങ്ങൾ ഇടതു വശത്തുനിന്നാണ് മുലയൂട്ടുന്നതെങ്കിൽ നിങ്ങളുടെ ഇടതു കയ്യിൽ കുഞ്ഞിന്റെ തല വരണം .കൈകൾ കുഞ്ഞിന്റെ പുറകുവശത്തു പിടിക്കണം .നിങ്ങളുടെ വലതുകൈ ഇടതു കൈയുടെ പുറത്തുകൂടി പിടിച്ചു കുഞ്ഞിന് നല്ല സപ്പോർട്ട് ലഭ്യമാക്കണം .

 ശരിയായ വശം കണ്ടെത്തുക

ശരിയായ വശം കണ്ടെത്തുക

പ്രസവശേഷം നിങ്ങൾ ശരിയായ രീതിയിൽ ഇരിക്കണം .കുഞ്ഞിനെ ശരിയായ രീതിയിൽ പിടിച്ചു ചാരിയിരിക്കാൻ ശ്രദ്ധിക്കുക .ഇത് കുഞ്ഞിന്റെ ശരീരവും അമ്മയുടെ ശരീരവും തമ്മിൽ കൂടുതൽ സമ്പർക്കം ലഭ്യമാക്കും .ഇത് നല്ലവണ്ണം മുലയൂട്ടാൻ സഹായിക്കും .

English summary

tips for successful breastfeeding

While consulting a lactation expert can help solve many issues, here are a few tips to make the process easier.
Story first published: Tuesday, April 4, 2017, 14:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more