For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുമ്പോള്‍ പുതിയ അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്

കുഞ്ഞിന്റെ ആരോഗ്യത്തിന് അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

|

ആദ്യമായി അമ്മയാകുമ്പോള്‍ അല്‍പം ഉത്കണ്ഠയും അങ്കലാപ്പും ഉണ്ടാവും. പല അമ്മമാര്‍ക്കും കുഞ്ഞിന് പാല്‍ കൊടുക്കുന്ന കാര്യത്തില്‍ പോലും അറിവുണ്ടാവില്ല. ഇതെല്ലാം പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് തന്ന േെദാഷകരമായി ബാധിക്കും. മുലയൂട്ടുമ്പോള്‍ സ്ത്രീകള്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കേണ്ടതായി വരും. കാരണം അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് കാരണമാകുന്നത്.

<strong>ഗര്‍ഭകാലത്ത് ഈ ജ്യൂസുകള്‍ നിര്‍ബന്ധം</strong>ഗര്‍ഭകാലത്ത് ഈ ജ്യൂസുകള്‍ നിര്‍ബന്ധം

പല അമ്മമാരും അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ദോഷവശങ്ങള്‍ വളരെ വലുതാണ്. മുലപ്പാല്‍ കൊടുക്കുമ്പോള്‍ പുതിയ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചെയ്യേണ്ടതും ചെയ്യേണ്ടതാത്തുമായ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമ്മമാരുടെ ഭക്ഷണം

അമ്മമാരുടെ ഭക്ഷണം

അമ്മയുടെ ഭക്ഷണക്രമം മുലപ്പാലിന്റെ ഗുണമേന്മയെ ബാധിക്കില്ല. കാരണം വളരെ പരിമിതമായ ഭക്ഷണങ്ങള്‍ കഴിക്കുന്ന അമ്മമാരും ചെലവേറിയതും, പോഷക സമ്പന്നവുമായ ആഹാരം കഴിക്കുന്ന അമ്മമാരുമുണ്ട്. എങ്കിലും ആരോഗ്യകരമായ ഭക്ഷണം അമ്മമാര്‍ കഴിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

 പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

അമ്മയ്ക്ക് പോഷകങ്ങളുടെ അപര്യാപ്തത വലിയ തോതില്‍ ഉണ്ടാവുകയോ, സമീകൃതമായ ആഹാരം കഴിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍ അത് മുലപ്പാലിന്റെ ഗുണമേന്മമയെ ബാധിക്കും. കൃത്യമായ പോഷകങ്ങളോട് കൂടിയ മുലപ്പാല്‍ കുഞ്ഞിന് ലഭിച്ചില്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

കുട്ടികളുടെ എണ്ണവും കലോറിയും

കുട്ടികളുടെ എണ്ണവും കലോറിയും

നിങ്ങള്‍ക്ക് ഒരു കുട്ടിയാണുള്ളതെങ്കില്‍ 500 കലോറി അധികമായി വേണം. രണ്ടു കുട്ടികളാണുള്ളതെങ്കില്‍ 700-800 അധികം കലോറി ശുപാര്‍ശ ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് ഗര്‍ഭകാലത്ത് അമ്മയുടെ ആഹാരത്തിലെ കലോറിയുടെ അളവ് 2000-2400 ആണെങ്കില്‍ മുലയൂട്ടുമ്പോള്‍ 500 കലോറി വര്‍ദ്ധിപ്പിച്ച് 2500-2900 കലോറി ഉപയോഗിക്കണം.

കഴിക്കുന്ന ഭക്ഷണത്തിന്റെ ഘടന

കഴിക്കുന്ന ഭക്ഷണത്തിന്റെ ഘടന

അമ്മ കഴിക്കുന്ന ഭക്ഷണം എന്തായാലും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിന്‍, മൈക്രോന്യൂട്രിയന്റ് എന്നിങ്ങനെയായി മാറുന്നു. ഈ പോഷകങ്ങള്‍ രക്തത്തില്‍ നിന്ന് മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്തനങ്ങളിലേക്ക് നീങ്ങും. ഇതാണ് കുഞ്ഞിന് ലഭിക്കുന്ന പോഷകങ്ങള്‍.

ചീര കഴിക്കുന്നത്

ചീര കഴിക്കുന്നത്

അമ്മ ചീര കഴിച്ചാല്‍ മുലപ്പാലില്‍ ഇരുമ്പും മറ്റ് മൈക്രോന്യൂട്രിയന്റുകളും ഉണ്ടാവും. അതുകൊണ്ട് അമ്മ ആരോഗ്യകരമയ ഒരു ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ അതേ പോഷകങ്ങള്‍ കുഞ്ഞിനും ലഭിക്കും.

തണുത്ത പാനീയങ്ങള്‍

തണുത്ത പാനീയങ്ങള്‍

തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കില്ല. തണുത്ത പാനീയം ഉദരത്തിലെത്തുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയിലേക്ക് മാറുകയും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇതിലൂടെ കുഞ്ഞിനും അതേ ആരോഗ്യം ലഭിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

സാധാരണ സാധാരണ പ്രസവത്തിനു ശേഷം 40 ദിവസത്തേക്ക് എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ട്. പ്രസവാനന്തരം മലബന്ധത്തിന് ഉയര്‍ന്ന സാധ്യതയുള്ളതിനാലാണ് ഇത്. ദഹനപ്രക്രിയ പഴയ രീതിയിലേക്ക് എത്താന്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Things New Moms Don't Know About Breastfeeding

Breastfeeding moms should ensure their diet contains nutritious food that is good for mom and baby.
Story first published: Monday, July 31, 2017, 11:17 [IST]
X
Desktop Bottom Promotion