For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ കൂടാന്‍ സഹായിക്കുന്ന 10 ആഹാരങ്ങള്‍

By Archana
|

കുഞ്ഞ് ജനിച്ച് ഉടന്‍ തന്നെ അമ്മമാര്‍ മുലയൂട്ടാന്‍ തുടങ്ങും. ഇതൊരു ശാരീരിക പ്രവര്‍ത്തനം ആണെങ്കിലും ചില ഭക്ഷണങ്ങള്‍ക്ക് മുലപ്പാലിന്റെ ലഭ്യത ഉയര്‍ത്താനുള്ള കഴിവുണ്ട്.

മുലപ്പാല്‍ കൂടാന്‍ കഴിക്കേണ്ട ചില ആഹരങ്ങള്‍

ഉലുവ

ഉലുവ

ഉലുവയില്‍ ഗാലക്ടോഗോഗസ് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പ്രസവ ശേഷം സ്ത്രീകളിലെ മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ സഹായിക്കും. പല ഡോക്ടര്‍മാരും പ്രസവശേഷം മുലയൂട്ടുന്ന അമ്മമാരോട് ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

പെരുംഞ്ചീരകം

പെരുംഞ്ചീരകം

ഉലുവ പോലെ തന്നെ മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ ഫലപ്രദമാണ് പെരുംഞ്ചീരകവും . പതിവായി പെരുംഞ്ചീരകം കഴിക്കുന്നത് ദഹനം ശരിയാകാനും പ്രസവ ശേഷം സാധാരണ ഉണ്ടാകുന്ന മലബന്ധത്തില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

നിരവധി ഔഷധഗുണങ്ങള്‍ ഉള്ള വെളുത്തുള്ളി മുലപ്പാലിന്റെ ഉത്പാദനത്തിന് വളരെ മികച്ചതാണ്. ഏതെങ്കിലും തരത്തില്‍ വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഏറെ നാള്‍ കുഞ്ഞിനെ പാലൂട്ടാന്‍ കഴിയും.

ജീരകം

ജീരകം

മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ ജീരകവും നല്ലതാണ്.ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പ്രസവ ശേഷം ബലം ഉണ്ടാകാനും ജീരകം മികച്ചതാണ്.

എള്ള്

എള്ള്

കറുത്ത എള്ളും വെളുത്ത എള്ളും കാത്സ്യത്തിന്റെയും ചെമ്പിന്റെയും മികച്ച സ്രോതസ്സാണ്. ഇതിന് പുറമെ അമ്മയ്ക്കും കുഞ്ഞിനും ഗുണകരമാകുന്ന നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

അയമോദകം

അയമോദകം

എല്ലാ വീടുകളിലും എപ്പോഴും ലഭ്യമാകുന്ന അയമോദകം ദഹനത്തിന് വളരെ മികച്ചതാണ് . കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും സഹായിക്കും. കൂടാതെ മുലപ്പാലിന്റെ ഉത്പാദനത്തിനും മികച്ചതാണ്.

ഓട്‌സ്

ഓട്‌സ്

കാത്സ്യം, ഫൈബര്‍, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഓട്‌സ്. പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്‌സ് കഴിക്കുന്നത് മുലപ്പാല്‍ ഉണ്ടാവാന്‍ സഹായിക്കും.

പച്ചക്കറികള്‍

പച്ചക്കറികള്‍

ചുരയ്ക്ക, പാവയ്ക്ക,പീച്ചിങ പോലുള്ള പച്ചക്കറികള്‍ മുലപ്പാലിന്റെ ഉത്പാദനത്തിന് വളരെ മികച്ചതാണ്. ഇതിന് പുറമെ പോഷക മൂല്യം ഏറെയുള്ള ഈ പച്ചക്കറികള്‍ ദഹിക്കാനും എളുപ്പമാണ് .

ചുവന്ന പച്ചക്കറികള്‍

ചുവന്ന പച്ചക്കറികള്‍

മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന സ്ത്രീകള്‍ ഈ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്തുന്നതിന് പുറമെ കരളിന്റെ ആരോഗ്യത്തിനും സഹായിക്കും. ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ പ്രസവശേഷം ഉണ്ടാകുന്ന അനീമയയെ പ്രതിരോധിക്കാനും ഇവ സഹായിക്കും.

ഉണങ്ങിയ പഴങ്ങള്‍

ഉണങ്ങിയ പഴങ്ങള്‍

ദിവസവും കഴിക്കുന്ന പലതരം വിഭവങ്ങളില്‍ കുറച്ച് ഉണങ്ങിയ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് മികച്ച ഫലം നല്‍കും.

English summary

Increase Breast Milk Supply Naturally With These Foods

Increase Breast Milk Supply Naturally With These Foods
Story first published: Friday, July 7, 2017, 16:08 [IST]
X
Desktop Bottom Promotion