Latest Updates
-
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ് -
2026 ഓഗസ്റ്റ് 26: പിഎസ്സി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പോകുന്നവർക്ക് ഇന്നത്തെ രാശിഫലവും വിജയമന്ത്രങ്ങളും
മുലപ്പാല്‍ കൂടാന്‍ സഹായിക്കുന്ന 10 ആഹാരങ്ങള്‍
കുഞ്ഞ് ജനിച്ച് ഉടന്‍ തന്നെ അമ്മമാര്‍ മുലയൂട്ടാന്‍ തുടങ്ങും. ഇതൊരു ശാരീരിക പ്രവര്‍ത്തനം ആണെങ്കിലും ചില ഭക്ഷണങ്ങള്‍ക്ക് മുലപ്പാലിന്റെ ലഭ്യത ഉയര്‍ത്താനുള്ള കഴിവുണ്ട്.
മുലപ്പാല്‍ കൂടാന്‍ കഴിക്കേണ്ട ചില ആഹരങ്ങള്‍

ഉലുവ
ഉലുവയില്‍ ഗാലക്ടോഗോഗസ് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പ്രസവ ശേഷം സ്ത്രീകളിലെ മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ സഹായിക്കും. പല ഡോക്ടര്‍മാരും പ്രസവശേഷം മുലയൂട്ടുന്ന അമ്മമാരോട് ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

പെരുംഞ്ചീരകം
ഉലുവ പോലെ തന്നെ മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ ഫലപ്രദമാണ് പെരുംഞ്ചീരകവും . പതിവായി പെരുംഞ്ചീരകം കഴിക്കുന്നത് ദഹനം ശരിയാകാനും പ്രസവ ശേഷം സാധാരണ ഉണ്ടാകുന്ന മലബന്ധത്തില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും.

വെളുത്തുള്ളി
നിരവധി ഔഷധഗുണങ്ങള്‍ ഉള്ള വെളുത്തുള്ളി മുലപ്പാലിന്റെ ഉത്പാദനത്തിന് വളരെ മികച്ചതാണ്. ഏതെങ്കിലും തരത്തില്‍ വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഏറെ നാള് കുഞ്ഞിനെ പാലൂട്ടാന്‍ കഴിയും.

ജീരകം
മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്താന്‍ ജീരകവും നല്ലതാണ്.ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പ്രസവ ശേഷം ബലം ഉണ്ടാകാനും ജീരകം മികച്ചതാണ്.

എള്ള്
കറുത്ത എള്ളും വെളുത്ത എള്ളും കാത്സ്യത്തിന്റെയും ചെമ്പിന്റെയും മികച്ച സ്രോതസ്സാണ്. ഇതിന് പുറമെ അമ്മയ്ക്കും കുഞ്ഞിനും ഗുണകരമാകുന്ന നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

അയമോദകം
എല്ലാ വീടുകളിലും എപ്പോഴും ലഭ്യമാകുന്ന അയമോദകം ദഹനത്തിന് വളരെ മികച്ചതാണ് . കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും സഹായിക്കും. കൂടാതെ മുലപ്പാലിന്റെ ഉത്പാദനത്തിനും മികച്ചതാണ്.

ഓട്സ്
കാത്സ്യം, ഫൈബര്‍, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഓട്സ്. പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്സ് കഴിക്കുന്നത് മുലപ്പാല്‍ ഉണ്ടാവാന്‍ സഹായിക്കും.

പച്ചക്കറികള്‍
ചുരയ്ക്ക, പാവയ്ക്ക,പീച്ചിങ പോലുള്ള പച്ചക്കറികള്‍ മുലപ്പാലിന്റെ ഉത്പാദനത്തിന് വളരെ മികച്ചതാണ്. ഇതിന് പുറമെ പോഷക മൂല്യം ഏറെയുള്ള ഈ പച്ചക്കറികള്‍ ദഹിക്കാനും എളുപ്പമാണ് .

ചുവന്ന പച്ചക്കറികള്‍
മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ ബീറ്റ കരോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന സ്ത്രീകള്‍ ഈ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുലപ്പാലിന്റെ ഉത്പാദനം ഉയര്‍ത്തുന്നതിന് പുറമെ കരളിന്റെ ആരോഗ്യത്തിനും സഹായിക്കും. ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ പ്രസവശേഷം ഉണ്ടാകുന്ന അനീമയയെ പ്രതിരോധിക്കാനും ഇവ സഹായിക്കും.

ഉണങ്ങിയ പഴങ്ങള്‍
ദിവസവും കഴിക്കുന്ന പലതരം വിഭവങ്ങളില്‍ കുറച്ച് ഉണങ്ങിയ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് മികച്ച ഫലം നല്‍കും.



Click it and Unblock the Notifications