For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം വണ്ണം കുറക്കാന്‍ കുഞ്ഞിനൊപ്പം വ്യായാമം

പ്രസവശേഷം ശരീരവണ്ണം കുറക്കാന്‍ അമ്മമാര്‍ക്ക് കുഞ്ഞിനോടൊപ്പം ചെയ്യാവുന്ന വ്യായാമങ്ങള്‍

By Lekhaka
|

പ്രസവശേഷം വണ്ണം കുറയ്ക്കുക എന്നുള്ളത് സ്ത്രീകള്‍ മിക്കവര്‍ക്കും ആഗ്രഹമുള്ള കാര്യമാണെങ്കിലും, മറ്റ് പല കാര്യങ്ങള്‍ മൂലം അവര്‍ക്ക് അതിന് സാധിക്കാറില്ല പലപ്പോഴും. മുലകൊടുക്കല്‍, ഡയപ്പര്‍ മാറ്റുന്നത്, എന്നിങ്ങനെ കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനിടെ മറ്റൊന്നിന്നും സമയം തികയാതെ വരുന്നു.

ആര്‍ത്തവ ശേഷവും മുന്‍പും ഗര്‍ഭംധരിക്കാനുള്ള സാധ്യതആര്‍ത്തവ ശേഷവും മുന്‍പും ഗര്‍ഭംധരിക്കാനുള്ള സാധ്യത

എന്നിരുന്നാലും, ജിമ്മില്‍ പോകുവാന്‍ സമയമില്ലെന്നു കരുതി വിഷമിക്കേണ്ട. തടി കുറയ്ക്കുവാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന കുറച്ച് വ്യായാമങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

സ്ക്വാട്ട്

സ്ക്വാട്ട്

ഈ വ്യായാമം നിങ്ങളുടെ ഇടുപ്പ്, തുടകള്‍, കാല്‍വണ്ണകള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇത് അരക്കെട്ടിനു താഴേക്കുള്ള ശരീരഭാഗങ്ങള്‍ ബലപ്പെടുത്തുവാനും കൊഴുപ്പകറ്റുവാനും സഹായിക്കുന്നു.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

നിങ്ങളുടെ കുഞ്ഞിനോടൊപ്പം സ്ക്വാട്ട് ചെയ്യുന്നത് രസകരമായിരിക്കും. ഒരു ബേബി കാരിയര്‍ ഉപയോഗിച്ച് കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് കെട്ടുക. ശേഷം, കാലുകള്‍ തോളുകള്‍ തമ്മിലുള്ള അകലത്തില്‍ വച്ച് നേരെ നിവര്‍ന്നുനില്‍ക്കുക. കൈകള്‍ രണ്ടും മുന്‍പോട്ട് നീട്ടി പിടിക്കുക. കാല്‍മുട്ടുകള്‍ കാല്‍പാദങ്ങള്‍ക്ക് സമാന്തരമായിരിക്കണം.

രണ്ട് സെറ്റ് ചെയ്യുക

രണ്ട് സെറ്റ് ചെയ്യുക

ഇങ്ങനെ കാല്‍മുട്ടുകള്‍ മടക്കി വായുവില്‍ ഇരിക്കുകയും നിവരുകയും ചെയ്യുക. ഇത് 5-8 ആവര്‍ത്തി വച്ച് രണ്ട് സെറ്റ് ചെയ്യുക. കുഞ്ഞിനെ നെഞ്ചില്‍ കിടത്തി അങ്ങനെ ചെയ്യുന്നത് ആദ്യമൊക്കെ കുറച്ച് പ്രയാസമായി തോന്നാമെങ്കിലും, ചെയ്ത് വരുമ്പോള്‍ നിങ്ങള്‍ക്ക് അനായാസമായി അത് മാറുന്നതാണ്. അതിനുശേഷം ചുമരില്‍ പിടിച്ചുകൊണ്ടുള്ള സ്ക്വാട്ടും പരീക്ഷിച്ചുനോക്കാവുന്നതാണ്.

 മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

അധികം താഴേക്ക് ഇരിക്കാതിരിക്കുവാനും, കൂടുതല്‍ ധൃതിപിടിച്ച് ചെയ്യാതിരിക്കുവാനും ശ്രദ്ധിക്കുക. അടിതെറ്റിയാല്‍ അത് നിങ്ങള്‍ക്കും കുഞ്ഞിനും പ്രശ്നം സൃഷ്ടിക്കും എന്ന് ഓര്‍ക്കുക.

 നടക്കുക

നടക്കുക

പുതിയ അമ്മമാര്‍ക്ക് ചെയ്യാവൂന്ന ഏറ്റവും എളുപ്പമുള്ള വ്യായാമമാണിത്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുവാനും ശ്വാസോച്ഛ്വാസം നല്ല രീതിയില്‍ നിലനിര്‍ത്തുവാനും സഹായിക്കുന്നു. കൂടാതെ, കലോറികള്‍ എരിച്ച് കളഞ്ഞ് ശരീരപോഷണം മെച്ചപ്പെടുത്തുവാനും നടപ്പ് നിങ്ങളെ സഹായിക്കുന്നു.

 മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ വേഗമെടുത്ത് നടക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. വഴുക്കാത്ത, നല്ല ഗ്രിപ്പുള്ള ഷൂസുകള്‍ ധരിക്കുവാനും ശ്രദ്ധിക്കുക. ആപ്പിള്‍, പൊരി, ഓട്ട്സ് എന്നിങ്ങനെയുള്ള ആരോഗ്യപ്രദമായ ലഘുഭക്ഷണങ്ങള്‍ നടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിക്കുക. ശരീരത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നാല്‍ അത് മനംപിരട്ടല്‍, തലകറക്കം എന്നിവയ്ക്ക് കാരണമായേക്കാം.

 കുനിഞ്ഞു നിവരുക

കുനിഞ്ഞു നിവരുക

ഈ വ്യായാമം നിങ്ങളുടെ പുറത്തെയും അരക്ക് കീഴെയുമുള്ള മാംസപേശികള്‍ക്ക് ബലമേകുന്നു.

 മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

ശരിയായ രീതിയില്‍ വേണം കുഞ്ഞിനെ പിടിക്കുവാന്‍. കുഞ്ഞ് ചെറുതായി ഒന്ന് കുതറിയാല്‍ പോലും കൈയ്യില്‍ നിന്ന് വഴുതിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട്, കുഞ്ഞ് അസ്വസ്ഥമായി ഇരിക്കുന്ന സമയത്ത് ഈ വ്യായാമം ചെയ്യാതിരിക്കുക. കൂടാതെ, ഇത് ചെയ്യുമ്പോള്‍ കുഞ്ഞിനെ ഒരുപാട് താഴോട്ട് കൊണ്ടുവരാതിരിക്കുക.

English summary

exercises you can do with your baby to lose weight

Here are a few exercises that you can do at home and lose inches before you start with your actual weight loss regimen.
Story first published: Monday, June 19, 2017, 15:33 [IST]
X
Desktop Bottom Promotion