For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളിയും പാലും; മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ഇനി പാലിന്റെ അപര്യാപ്ത കുറക്കാന്‍ കഴിയും.

|

ഇന്നത്തെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രസവശേഷം മുലപ്പാല്‍ ഇല്ലാത്തത്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ ഒരു പോലെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്കും ബുദ്ധിവികാസത്തിനും മുലപ്പാല്‍ കൂടിയേ തീരൂ. എന്നാല്‍ മുലപ്പാല്‍ ഇല്ലാത്തത് അമ്മമാരേും കുഞ്ഞിനേയും ഒരു പോലെ ബാധിക്കും. പാലിന്റെ അപര്യാപ്തത ഇല്ലാതാക്കാന്‍ പലരും ഡോക്ടറെ കാണുകയും പല വിധത്തിലുള്ള മരുന്നുകള്‍ കഴിക്കുകയും ച്യെയുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ പല വിധത്തിലാണ് കുഞ്ഞിനേയും അമ്മയേയും ബാധിക്കുന്നത്.

ഇനി മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത്തരം കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ എന്തുകൊണ്ടും സ്വീകരിക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ട് നിങ്ങള്‍ക്ക് വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കുഞ്ഞ് ജനിച്ച് ഉടന്‍ തന്നെ അമ്മമാര്‍ മുലയൂട്ടാന്‍ തുടങ്ങും. ഇതൊരു ശാരീരിക പ്രവര്‍ത്തനം ആണെങ്കിലും ചില ഭക്ഷണങ്ങള്‍ക്ക് മുലപ്പാലിന്റെ ലഭ്യത ഉയര്‍ത്താനുള്ള കഴിവുണ്ട്.

പ്രസവശേഷം പാലില്ലാത്തത് പല സ്ത്രീകളേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഇതിനെ പ്രതിരോധിക്കാനും മരുന്ന് കഴിക്കാനും പലരും നിര്‍ബന്ധിതരാവും. നാടന്‍ പ്രയോഗങ്ങളാണ് എപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതില്‍ ഉത്തമം. നാട്ടുമരുന്നുകളും നാട്ടു പ്രയോഗങ്ങളും ഇതിലൂടെ തന്നെ മുലപ്പാലില്ലെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇതിനി സഹായിക്കുന്നതെന്ന് നോക്കാം.

ഓട്‌സ്

ഓട്‌സ്

ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകങ്ങളെല്ലാം ഓട്‌സില്‍ ഉണ്ട്. ഓട്‌സ് കഴിക്കുന്നത് എന്തുകൊണ്ടും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഓട്‌സ് ഉള്‍പ്പെടുത്തുക. മാത്രമല്ല ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഓട്‌സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്.

പെരുംജീരകം

പെരുംജീരകം

പെരുംജീരകവും ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. പ്രസവശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പെരുംജീരകം വറുത്ത് കഴിക്കുന്ന ശീല് പണ്ടു മുതലേ ഉണ്ട്. ഇതെല്ലാം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാനും സഹായിക്കുന്നു.

ഉലുവ

ഉലുവ

പ്രസവശേഷമുള്ള സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്നാണ് ഉലുവച്ചോറ്. ഉലുവ കൊണ്ട് ചോറ് ഉണ്ടാക്കി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാം പ്രശ്‌നങ്ങള്‍ക്കും പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഉലുവ.

അധികം പഴുക്കാത്ത പപ്പായ

അധികം പഴുക്കാത്ത പപ്പായ

പപ്പായ ഗര്‍ഭകാലത്ത് കഴിക്കുന്നത് ദോഷം ചെയ്യുന്ന ഒന്നാണ്. ഇത് ചിലപ്പോള്‍ അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്കും നമ്മളെ നയിക്കുന്നു. എന്നാല്‍ പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് പപ്പായ. എന്നാല്‍ അധികം പഴുക്കാത്ത പപ്പായയാണ് നല്ലത്. പച്ചയാണെങ്കിലും എന്തുകൊണ്ടും ഉത്തമമാണ്.

 ചീര

ചീര

ചീരയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കനന് ഘടകങ്ങളും വിറ്റാമിന്‍ സിയും ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സൂപ്പ് ഉണ്ടാക്കി കഴിക്കുന്നതും കറി വെച്ച് കഴിക്കുന്നതും എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുലപ്പാലിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കുന്ന അമ്മമാര്‍ എന്നും അവരുടെ ഡയറ്റില്‍ ചീര ഉള്‍പ്പെടുത്തണം.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പാലില്‍ തിളപ്പിച്ച് കഴിക്കുന്നത് പ്രസവശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിനും സഹായകമാവുന്നത്. ഭക്ഷണരീതിയില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

കറുത്ത എള്ള്

കറുത്ത എള്ള്

കറുത്ത എള്ളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍. ഇത് സ്ത്രീകളില്‍ മുലപ്പാലിന്റെ അപര്യാപ്തത കുറക്കുന്നു. കറുത്ത എള്ള് വറുത്ത് കുത്തി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മുലപ്പാല്‍ കുറവുള്ള സ്ത്രീകള്‍ക്ക് അനുഗ്രഹമാണ്. ഇതിലുള്ള കാല്‍സ്യം തന്നെയാണ് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്.

 കാരറ്റ്

കാരറ്റ്

ഒന്നും ചിന്തിക്കാതെ മൂന്ന് നേരവും ഭക്ഷണമാക്കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. മുലപ്പാല്‍ കുറവുള്ള സ്ത്രീകളില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് യാതൊന്നും ചിന്തിക്കാത തന്നെ നിങ്ങള്‍ക്ക് കാരറ്റ് കഴിക്കാം. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ അത് മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനും നിറം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

വെള്ളവും ജ്യൂസും

വെള്ളവും ജ്യൂസും

നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ തന്നെ അത് മുലപ്പാലിന്റെ ഉത്പാദനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ധാരാളം വെള്ളവും ജ്യൂസും സ്ഥിരമാക്കുക. ഇത് പല തരത്തിലും പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ജ്യൂസില്‍ പച്ചക്കറിയുടെ ജ്യൂസും ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കണം.

 ബാര്‍ലി

ബാര്‍ലി

ബാര്‍ലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ബാര്‍ലി വെള്ളത്തില്‍ അല്‍പം പച്ചക്കറികളും തേനും എല്ലാം മിക്‌സ് ചെയ്ത് കഴിച്ചാല്‍ അ്ത് ആരോഗ്യത്തിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു.

 ശതാവരി

ശതാവരി

ശതാവരിക്കിഴങ്ങ് ആയുര്‍വ്വേദത്തില്‍ വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ഒന്നാണ്. ഇത് പാലിന്റെ അപര്യാപ്തത കുറച്ച് ആരോഗ്യമുള്ള പോഷസമ്പുഷ്ടമായ മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പല തരത്തിലും പലപ്പോഴും ഇത്തരം ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയുന്നില്ല പലരും.

ചുവന്ന അരി

ചുവന്ന അരി

സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന അരികളെല്ലാം തന്നെ ആരോഗ്യം നല്‍കുന്നതായിരിക്കും. എന്നാലും ഇതില്‍ എന്നും എപ്പോഴും അല്‍പം പ്രത്യേകതയുള്ള ഒന്നാണ് ചുവന്ന അരി. ചുവന്ന അരിയില്‍ ഉമി കൂടുതലാണ്. മാത്രമല്ല നാരുകള്‍ അടങ്ങിയതായതുകൊണ്ട് തന്നെ ഇത് സ്ത്രീകളില്‍ മുലപ്പാലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കൊണ്ട് ഏറ്റവും സ്വാദിഷ്ഠമായ എന്തൊക്കെ ഉണ്ടാക്കാം എന്ന് നോക്കൂ ആദ്യം. കാരണം സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് സ്ത്രീകളില്‍ കാണുന്ന ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിലുപരി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ഏറ്റവും അധികം സഹായിക്കുന്നു മധുരക്കിഴങ്ങ്.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

പേരില്‍ വിദേശിയാണെങ്കിലും ഇത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് പല തരത്തിലും ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. അതിലുപരി സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ആപ്രിക്കോട്ട്. ഉണങ്ങിയ ആപ്രിക്കോട്ട് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം ആരോഗ്യം നല്‍കുന്നു.

 മത്തി

മത്തി

മത്തി നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണത്തില്‍ ധാരാളം മത്തി ഉള്‍പ്പെടുത്തുക. ഇത് മുലപ്പാലിന്റെ അപര്യാപ്തത നേരിടുന്ന സ്ത്രീകളില്‍ പല തരത്തിലാണ് ഗുണം ചെയ്യുക. എന്നാല്‍ എണ്ണയില്‍ വറുത്തെടുത്തതിനേക്കാള്‍ ഗുണം ചെയ്യുന്നത് കറിവെച്ചതിനാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കറി വെച്ചത് കഴിക്കാന്‍ ശ്രദ്ധിക്കുക.

ജീരകം

ജീരകം

ജീരകവെള്ളം മൂത്രശങ്ക വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ പലരും ഒഴിവാക്കി വിടുന്ന ഒന്നാണ്. എന്നാല്‍ ഒരിക്കലും ജീരകം ഇത്തരത്തില്‍ ഒഴിവാക്കി വിടേണ്ട ഒന്നല്ല. കാരണം ഇത് നമ്മുടെ ശരീരത്തില്‍ ഒളിച്ചിരിക്കുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയുന്നു. അത് മാത്രമല്ല പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി ഒരു നുള്ള് ജീരകപ്പൊടി അല്‍പം പാലില്‍ മിക്‌സ് ചെയ്ത് കഴിക്കാം. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

 തുളസിയില

തുളസിയില

ഏത് രോഗത്തിനും പരിഹാരം തുളസിയിലയിലുണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തുളസിയില. അതുകൊണ്ട് തന്നെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന് തുളസിയില ഉത്തമമാണ്. തുളസിയില ചായയും ഇത്തരത്തില്‍ സ്ഥരമാക്കാവുതാണ്. ഇതൊരിക്കലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല. മാത്രമല്ല മുലപ്പാലിന്റെ അപര്യാപ്തത കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് പരിഹാരമാണ് തുളസിയില.

 ചിരങ്ങ

ചിരങ്ങ

ചിരങ്ങയാണ് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഉയര്‍ന്ന അളവില്‍ വെള്ളം അടങ്ങിയിട്ടുള്ള ഒന്നാണ് ചിരങ്ങ. ഇത് വെറുതേ ഉപ്പിട്ട് വേവിച്ച് കഴിച്ചാല്‍ അതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് മനസ്സിലാവും. സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചിരങ്ങ. കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

ബദാം

ബദാം

വിറ്റാമിന്‍ ഇ ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് ബദാം. വിറ്റാമിന്‍ ഇ പ്രസവശേഷം ഉണ്ടാവുന്ന സ്‌ട്രെച്ച് മാര്‍ക്‌സിനെയെല്ലാം ഇല്ലാതാക്കാനും സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് പാലുല്‍പ്പാദനത്തിനുള്ള ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുന്നു. ദിവസവും നിങ്ങളുടെ ഭക്ഷണത്തോടൊപ്പം സ്‌നാക്‌സ് ആയി ബദാം ഉപയോഗിക്കാം.

വെള്ളക്കടല

വെള്ളക്കടല

വെള്ളക്കടല ധാരാളം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. വിറ്റാമിന്‍ ബി, കാല്‍സ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് വെള്ളക്കടല. രാവിലെ തന്നെ വെള്ളക്കടല ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സാലഡിനോടൊപ്പവും ശീലമാക്കാം. നാരങ്ങ നീരിനോടൊപ്പം ധാരാളം ആരോഗ്യഗുണങ്ങളുള്ള വെള്ളക്കടല ശീലമാക്കാം. ഇത് പാലുല്‍പ്പദനം വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

 മുരിങ്ങക്കായ

മുരിങ്ങക്കായ

മുരിങ്ങയിലയും മുരുങ്ങക്കായയും എല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ കാല്‍സ്യവും അയേണും അടങ്ങിയിട്ടുണ്ട് മുരിങ്ങക്കായയില്‍. ഇത് നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കറികളില്‍ ഉപയോഗിച്ചും വെറുതേ വേവിച്ചും ഇത് കഴിക്കാവുന്നതാണ്.

 പോപ്പി വിത്തുകള്‍

പോപ്പി വിത്തുകള്‍

സര്‍വ്വത്തിലും ജ്യൂസിലും മറ്റും ധാരാളം പോപ്പി വിത്തുകള്‍ നമ്മള്‍ ചേര്‍ക്കാറുണ്ട്. ഇത് നിങ്ങളിലെ പാലുല്‍പ്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ഡയറ്റില്‍ പോപ്പി വിത്തുകള്‍ ശീലമാക്കൂ. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു.

പാല്‍

പാല്‍

പശുവിന്‍ പാല്‍ ധാരാളം കുടിക്കാം. എന്നാല്‍ കുടിക്കുമ്പോള്‍ നല്ലതു പോലെ തിളപ്പിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ നിങ്ങള്‍ക്കും കുഞ്ഞിനും ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നു. ദിവസവും മൂന്ന് ഗ്ലാസ്സ് പാല്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

എണ്ണകളും കൊഴുപ്പും

എണ്ണകളും കൊഴുപ്പും

ശരീരത്തിന് ആവശ്യമായ രീതിയില്‍ കൊഴുപ്പും എണ്ണകളും ധാരാളം ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പ്രസവശേഷമുള്ള ഡയറ്റില്‍ ഒരിക്കലും എണ്ണയും കൊഴുപ്പും ഒഴിവാക്കരുത്. കാരണം ഇതെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രസവ ശേഷമുള്ള എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും സഹായിക്കുന്ന ഒന്നാണ്.

English summary

Best Foods To Increase Breast Milk

Are you able to produce enough breast milk for your baby? What are the foods that increase milk supply? Here we list of best foods to increase breast milk.
X
Desktop Bottom Promotion