Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും ആയുര്‍വ്വേദ ഒറ്റമൂലി
പല അമ്മമാരുടേയും പരാതിയാണ് കുഞ്ഞിന് വേണ്ടത്ര മുലപ്പാല്‍ ലഭിയ്ക്കുന്നില്ലെന്ന്. പലപ്പോഴും ഇതിന് പരിഹാരത്തിനായി പല മരുന്നുകളും ചികിത്സകളും നടത്താറുണ്ട്. എന്നാല്‍ കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു ഒറ്റമൂലിയുണ്ട്. ആയുര്‍വ്വേദ ഒറ്റമൂലിയായതിനാല് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളേയും പേടിക്കേണ്ട എന്നത് തന്നെയാണ് പ്രത്യേകത. പലര്‍ക്കുമറിയില്ല ഈ പ്രസവരഹസ്യങ്ങള്‍
കുഞ്ഞിനെ പാലൂട്ടുക എന്നത് ഏതൊരമ്മയുടേയും കടമയാണ്. മാത്രമല്ല മുലപ്പാല്‍ കുഞ്ഞിന് ആരോഗ്യവും അമ്മയ്ക്കും അത്ഭുത ഗുണങ്ങളും നല്‍കുന്നതാണ്. മാത്രമല്ല ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള ആയുര്‍വ്വേദ ഒറ്റമൂലി നോക്കാം. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ, രക്തസമ്മര്‍ദ്ദം പറയും

ആവശ്യമുള്ള സാധനങ്ങള്‍
ഈ ഒറ്റമൂലി തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്. എള്ള് ഒരു ടീസ്പൂണ്‍ ബദാം പാല് അരക്കപ്പ്. ഈ രണ്ട് കൂട്ടുകള്‍ കൊണ്ട് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാം.

തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ചേരുവകള്‍ പാകത്തിനെടുത്ത് എള്ള് നല്ലതു പോലെ അരച്ച് ബദാം മില്‍ക്കില്‍ ചേര്‍ത്ത് കഴിയ്ക്കാം. പ്രഭാത ഭക്ഷണത്തിനു ശേഷം ഇത് കഴിയ്ക്കാം. രണ്ട് മാസം സ്ഥിരമായി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എള്ളിന്റെ ഗുണം
കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് എള്ള്. ഇത് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ അമ്മമാരില്‍ മുലപ്പാല്‍ വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എള്ള മുന്നിലാണ്.

ബദാം മില്‍ക്ക്
ബദാം മില്‍ക്കാണ് മറ്റൊരു കൂട്ട്. ഇതും കാല്‍സ്യത്തിന്റെ കലവറയാണ്. മാത്രമല്ല പ്രോട്ടീന്‍സ് തന്നെയാണ് ഇതിലെ മുഖ്യ ഘടകം. അതുകൊണ്ട് തന്നെ ബദാം മില്‍ക്ക് അമ്മമാരില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഘടകങ്ങള്‍ മുലപ്പാലിലുണ്ട്. കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ ഇത് ലഭിയ്ക്കാതിരുന്നാല്‍ രോഗങ്ങള്‍ ഇവരുടെ കൂടപ്പിറപ്പുകളായിരിക്കും.

കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക്
കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ബലത്തിനും മുലപ്പാല്‍ ഉത്തമമാണ്. ഇതിന്റഎ അഭാവം കുട്ടികളില്‍ പെട്ടെന്നുള്ള എല്ല് തേയ്മാനത്തിനും മറ്റും കാരണമാകുന്നു.