Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
പ്രസവശേഷം ആദ്യ ഒരു മണിക്കൂര്
ഗര്ഭകാലത്ത് സ്ത്രീ ശരീരത്തില് പല മാറ്റങ്ങളും നടക്കുന്നുണ്ട്. ഇതുപോലെയാണ് പ്രസവശേഷവും.
ഒന്പതുമാസത്തെ സുഖകരമായ ഭാരം ശരീരത്തില് നിന്നും വേര്പെടുത്തുമ്പോള് സ്ത്രീ ശരീരത്തില് പലതും സംഭവിയ്ക്കുന്നു. പ്രത്യേകിച്ച് പ്രസവത്തിന്റെ ആദ്യ 24 ഒരു മണിക്കുറില്.
എന്തൊക്കെയാണ് പ്രസവശേഷം ആദ്യ ഒരു ദിവസം സ്ത്രീ ശരീരത്തില് സംഭവിയ്ക്കുന്നതെന്നു നോക്കൂ,

പ്രസവശേഷം ആദ്യ ഒരു മണിക്കൂര്
ശരീരത്തില് നിന്നും 10-13 പൗണ്ട് ഭാരം കുറയുന്നു. കുഞ്ഞിന്റെ ഭാരം, അംമ്നിയോട്ടിക് ഫഌയിഡ്. മറുപിള്ള എന്നിവയൊഴിയുന്നതാണ് ഇത്. കുഞ്ഞിന്റെ ഭാരവും പൊക്കിള്ക്കൊടിയും ഒരുമിച്ചു കുരയുമെങ്കിലും വാട്ടര് വെയ്റ്റ് പൂര്ണമായും കുറയാന് ഒരു ദിവസമെടുക്കും.

പ്രസവശേഷം ആദ്യ ഒരു മണിക്കൂര്
പെല്വിക് ഭാഗത്ത് വേദനയനുഭവപ്പെടുന്നത് സാധാരണം. യൂട്രസ് പഴയ അവസ്ഥയിലേയ്ക്കും വലിപ്പത്തിലേയ്ക്കും ചുരുങ്ങുന്നതാണ് കാരണം. കുഞ്ഞിനെ പാലൂട്ടുമ്പോഴാണ് ഈ വേദന അധികരിയ്ക്കുക. ഓക്സിടോസിന് എന്ന ഹോര്മോണ് പുറപ്പെടുവിയ്ക്കുന്നതാണ് കാരണം.

പ്രസവശേഷം ആദ്യ ഒരു മണിക്കൂര്
പ്രസവശേഷം ബ്ലീഡിംഗ് സാധാരണം. 3-10 ദിവസം വരെ ഇതുണ്ടാകാം. രക്തവും വജൈനല് ഡിസ്ചാര്ജും ശരീരത്തില് അവശേഷിയ്ക്കുന്ന ടിഷ്യൂവുമെല്ലാം പുറന്തള്ളപ്പെടും.

പ്രസവശേഷം ആദ്യ ഒരു മണിക്കൂര്
ഹോര്മോണ്, ശരീരമാറ്റങ്ങളും വേദനയുമെല്ലാം ചേര്ന്ന് ആദ്യ 24 മണിക്കൂറുകളില് അമ്മയ്ക്ക് മൂഡുമാറ്റമുണ്ടാകുന്നതും സാധാരണം.

പ്രസവശേഷം ആദ്യ ഒരു മണിക്കൂര്
സാധാരണ പ്രസവശേഷം യോനീനാളം വലിഞ്ഞു വേദനയുണ്ടാകും. പ്രത്യേകിച്ച് കുട്ടിയ്ക്കു വലിപ്പം കൂടുതലെങ്കില്. ഇരിക്കുമ്പോഴും മറ്റും വേദനയനുഭവപ്പെടുന്നത് സാധാരണം. പ്രത്യേകിച്ചു സ്റ്റിച്ചുകളുണ്ടെങ്കില്.

പ്രസവശേഷം ആദ്യ ഒരു മണിക്കൂര്
മാറിടത്തില് വ്യത്യാസം സാധാരണം. പാലുല്പാദനം നടക്കുന്നതു കൊണ്ടു മാറിട വലിപ്പം വര്ദ്ധിയ്ക്കും.



Click it and Unblock the Notifications
