Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അബോര്‍ഷനു ശേഷം സംഭവിക്കുന്ന അപകടം
ഒരു കുഞ്ഞുണ്ടാവുക എന്നതായിരിക്കും ഏതൊരു സ്ത്രീയുടേയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. എന്നാല്‍ ചിലപ്പോള്‍ ഇതിനു വിപരീതമായി പലതും സംഭവിയ്ക്കാം. ഇത്തരത്തില്‍ സംഭവിയ്ക്കുന്ന ഒന്നാണ് അബോര്ഷന് അഥവാ ഗര്‍ഭഛിദ്രം. ഗര്‍ഭകാല ബ്ലീഡിംഗ് അബോര്‍ഷനോ?
ഇത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. എന്നാല്‍ അബോര്‍ഷനു ശേഷം പല വിധത്തിലുള്ള മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ സംഭവിയ്ക്കുന്നുണ്ട്. പലപ്പോഴും ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വലിയ അപകടത്തിലേക്ക് വരെ നീങ്ങും ഈ അവസ്ഥ എന്നതാണ് സത്യം.

അമിതമായ രക്തസ്രാവം
അമിതമായ രക്തസ്രാവമാണ് ഏറ്റവും സാധാരമയായി കണ്ടു വരുന്ന ഒന്ന്. രക്തം കട്ടയായി പോകുക, രക്തത്തിന്റെ നിറവ്യത്യാസം എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ എല്ലാ സ്ത്രീകളിലും ഇത്തരത്തില്‍ കണ്ടു വരണം എന്നില്ല. ഗര്‍ഭപാത്രത്തില്‍ ഉണ്ടായ മുറിവുകളായിരിക്കാം പലപ്പോഴും ഇതിന്റെ കാരണം.

അസഹനീയമായ വേദന
ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനയേക്കാള്‍ ഇരട്ടി വേദനയായിരിക്കും അബോര്‍ഷനു ശേഷം ചില സ്ത്രീകളില്‍ ഉണ്ടാവുന്നത്. എന്നാല്‍ വേദനസംഹാരികളിലൂടെയും, മസ്സാജ് ചെയ്യുന്നതിലൂടേയും വേദനയ്ക്ക് ആശ്വാസം ഉണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

അണുബാധ സാധ്യ കൂടുതല്‍
അബോര്‍ഷനു ശേഷം കുറച്ച് നാളത്തേക്ക് ഗര്‍ഭാശയം തുറന്നിരിയ്ക്കും. ഇതാണ് പ്രധാനമായും അണുബാധയ്ക്ക് കാരണമാകുന്നത്. കുറച്ച് നാളത്തേയ്ക്ക് ലൈംഗിക ബന്ധം ഉപേക്ഷിക്കണം.

പനിയുണ്ടാവുന്നത്
അബോര്‍ഷനിലൂടെ അണുബാധ സംഭവിച്ചു എന്നതാണ് പനി വരുന്നതിലൂടെ ഉദ്ദേശിയ്ക്കുന്നത്.

വീണ്ടും ഗര്‍ഭലക്ഷണങ്ങള്‍
അബോര്‍ഷനു ശേഷം ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ ചിലരില്‍ പ്രകടമാകും. ഇവ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

വിഷാദരോഗം
പല സ്ത്രീകളും അബോര്‍ഷനു ശേഷം വിഷാദരോഗത്തിലേക്ക് കൂപ്പുകുത്താറുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ചികിത്സയും വിശ്രമവും ആണ് ആവശ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഒരു നല്ല കൗണ്ിലറുടെ അടുക്കല്‍ ചികിത്സ തേടുക.



Click it and Unblock the Notifications
