Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
കുഞ്ഞിന് തലയണ വേണ്ടാത്തത് എന്തുകൊണ്ട്?
നവജാത ശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും തലയിണ അത്യാവശ്യമായി വേണ്ട ഒന്നല്ല. എന്നുമാത്രമല്ല കുഞ്ഞുങ്ങളെ ആദ്യ രണ്ട് വര്‍ഷക്കാലം തലയണ വയ്‌ക്കാതെ ശീലിപ്പിക്കുന്നതായിരിക്കും നല്ലത്.
കുഞ്ഞിന്റെ ആരോഗ്യത്തിനും സുരക്ഷിതമായ ഉറക്കത്തിനും തലയിണ അത്യാവശ്യമാണോ? തലയിണ ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിനുള്ള ചില കാരണങ്ങള്‍ ഇതാ... പ്രസവശഷം സെക്‌സ് ടിപ്‌സ്

ശ്വാസംമുട്ടല്‍
കുഞ്ഞുങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ തലയണവയ്‌ക്കുന്നത് നല്ലതാണന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും , എന്നാല്‍ ഈ ധാരണ തെറ്റാണ്. കുഞ്ഞുങ്ങളുടെ ലോലമായ തല തലയണയില്‍ അമരുന്നത് ശ്വാസംമുട്ടലിനുള്ള സാധ്യത ഉയര്‍ത്തും.ഇതിന് പുറമെ കുഞ്ഞ് തല അങ്ങോട്ടും ഇങ്ങോട്ടും അനക്കുമ്പോള്‍ നേര്‍ത്ത നാസാദ്വാരങ്ങള്‍ തലയണയില്‍ അമരുന്നത് വായുസഞ്ചാരം തടസ്സപ്പെടുത്തും.

തൊട്ടില്‍ മരണത്തിന് സാധ്യത
ശ്വാസം മുട്ടലിന് പുറമെ എസ്‌ഐഡിഎസ് (സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം) അഥവ തൊട്ടില്‍ മരണത്തിനുള്ള സാധ്യത ഇത് ഉയര്‍ത്തും. സ്‌പോഞ്ച് അല്ലെങ്കില്‍ തെര്‍മോകോള്‍ നിറച്ചതാണ് തലയിണ എങ്കില്‍ യാദൃശ്ചികമായി ഇവ പുറത്ത് വരുന്നത് ശ്വാസം മുട്ടല്‍ ഉണ്ടാക്കും. കൂടാതെ കുഞ്ഞുങ്ങളുടെ ചലനത്തിനും തലയണ തടസ്സമാകും.

അമിതചൂട്
കുഞ്ഞുങ്ങള്‍ക്കായി ആകര്‍ഷകമായ കവറിലെത്തുന്ന പല തലയണകളും സാധാരണ പോളിസ്‌റ്ററിലോ കോട്ടണ്‍ അല്ലാത്ത വസ്‌ത്രങ്ങളിലോ ആയിരിക്കും നിര്‍മ്മിച്ചിരിക്കുന്നത്. തലയ്‌ക്ക് അടിയില്‍ ചൂടാകുന്നതിനും ശരീര ഊഷ്‌മാവില്‍ വ്യത്യാസം വരാനും ഇത് കാരണമാകും. തലയണ കാരണം അമിതമായി വിയര്‍ക്കുകയും ചൂടാവുകയും ചെയ്യുന്നത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണയാകുന്ന ഹൈപ്പര്‍തെര്‍മിയ എന്ന അവസ്ഥയിലേക്ക് നയിക്കാം.

കഴുത്തിന് ഉളുക്ക്
പല തലയണകളും നിരപ്പായിരിക്കില്ല. ദീര്‍ഘ സമയം ഉറങ്ങുന്ന വേളയില്‍ ഇത്തരം തലയണകള്‍ കുഞ്ഞുങ്ങളുടെ കഴുത്ത് ഉളുക്കാന്‍ കരണമാകും.

തലയുടെ ആകൃതി മാറും
മൃദുലമായ തലയണയില്‍ അധിക നേരം ഉറങ്ങുന്നത് കുഞ്ഞുങ്ങളുടെ തല പരന്ന് പോകുന്നതിന് കാരണമാകും. തുടര്‍ച്ചയായി തലയില്‍ മര്‍ദ്ദം അനുഭവപ്പെടുന്നതാണ് ഇതിന് കാരണം.കുഞ്ഞുങ്ങളെ മലര്‍ത്തി കിടത്തുന്നത് തൊട്ടില്‍ മരണം ഒഴിവാക്കാന്‍ സഹായിക്കുമെങ്കിലും തലയുടെ ആകൃതിയില്‍ മാറ്റം വരാന്‍ തലയണ വയ്‌ക്കുന്നത് കാരണമായേക്കാം.

കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ഉറക്കത്തിന്
കമന്ന് കിടക്കുന്നതിന് പകരം മലര്‍ത്തി കിടത്തി ഉറക്കുക. രണ്ട് വയസ്സ് വരെ തലയണ ഒഴിവാക്കുക. തലയണ വാങ്ങുമ്പോള്‍ ദൃഢവും നിരപ്പായതും തിരഞ്ഞെടുക്കുക. തലയുടെ ആകൃതി മാറാതിരിക്കാന്‍ കുഞ്ഞ് ദീര്‍ഘ നേരം ഒരു വശത്തേയ്‌ക്ക് തല വച്ച് കിടക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കിടക്കയ്‌ക്ക് സമീപം തന്നെ കുഞ്ഞുങ്ങളുടെ തൊട്ടില്‍ സ്ഥാപിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളും ഹീറ്ററും തൊട്ടിലിന് അകലെയാണന്ന് ഉറപ്പ് വരുത്തുക



Click it and Unblock the Notifications











