Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുലപ്പാല്‍ കൂട്ടാന്‍ പ്രകൃതിദത്ത വഴികള്‍
മുലപ്പാലാണ് നവജാത ശിശുവിനുള്ള ഏക ആശ്രയം. ആറുമാസം വരെ കുഞ്ഞിനു നല്കാവുന്ന ഏക സമീകൃതാഹാരം. ഇതുകൊണ്ടുതന്നെ അമ്മയുടെ മുലപ്പാല്‍ ഉല്പാദനവും പ്രധാനമാണ്.
ചില സ്ത്രീകളില്‍ മുലപ്പാല്‍ കുറവായിരിയ്ക്കും. ഇതിന് പരിഹാരമായി ചില ഭക്ഷണങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തവും ശുദ്ധവുമായ ഭക്ഷണങ്ങള്‍.
മുലപ്പാല്‍ ഉല്പാദനത്തിനു സഹായിക്കുന്ന ഇവയെക്കുറിച്ചറിയൂ,

ഓട്സ്
ഓട്സ് മുലപ്പാല്‍ ഉല്‍പ്പാദനത്തിന് സഹായിക്കും. ഇതിലെ സാപോനിന്സാണ് ഇതിനു സഹായിക്കുന്നത്.

ഉലുവ
വൈറ്റമിന്‍ സി, അയേണ്‍ എന്നിവയടങ്ങിയ ഉലുവയും മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുന്ന ഒന്നാണ്.

അല്‍ഫാഫ
അല്‍ഫാഫ ഒരു ഔഷധസസ്യമാണ്. ഇത് പിറ്റിയൂറ്ററി ഗ്ലാന്റിനെ ഉത്തേജിപ്പിച്ച് മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും.

വെളുത്തുള്ളി
വെളുത്തുള്ളിയ്ക്ക് നാഡികളെ ഉത്തേജിപ്പിച്ച് മുലപ്പാല്‍ ഉല്പാദിപ്പിയ്ക്കാന് കഴിയും.

പെരുഞ്ചീരകം
ഫൈറ്റോഈസ്ട്രജനുകള്‍ അടങ്ങിയ പെരുഞ്ചീരകം മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

എള്ള്
കാല്‍സ്യം, വൈറ്റമിന്‍ എന്നിവടയങ്ങിയ എള്ള് മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

നട്സ്
അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയടങ്ങിയ നട്സ് മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

പാല്
പാല് കുടിയ്ക്കുന്നതും അമ്മയുടെ മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കും.

റെഡ് റാസ്ബെറിയില, മാര്‍ഷ്മലോ വേര്
റെഡ് റാസ്ബെറിയില, മാര്‍ഷ്മലോ വേര് എന്നിവയിട്ടു തിളപ്പിച്ച ചായ കുടിയ്ക്കുന്നതും മുലപ്പാല്‍ ഉല്പാദനത്തിന് സഹായിക്കും.



Click it and Unblock the Notifications
