For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മിഞ്ഞപ്പാലിന് മധുരം മാത്രമല്ല, ചില ദോഷങ്ങളും?

|

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചുണ്ടില്‍ നിന്ന് മാറാത്തവരാണ് നമ്മളെല്ലാവരും. അമ്മയുടെ സ്‌നേഹവും വാത്സല്യവും എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്.

ഇതിലുപരി കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും ഇതിലുണ്ട്. പക്ഷേ ഇന്നത്തെ പല ന്യൂജനറേഷന്‍ അമ്മമാരും പാല്‍ക്കുപ്പിയിലെ പാലാണ് കുഞ്ഞിന് കൊടുക്കാറുള്ളത്. ഇതൊക്കെ ഗര്‍ഭത്തിന്റെ ദോഷവശങ്ങളോ?

ഇത് ദോഷകരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിലുപരി അമ്മിഞ്ഞപ്പാലിലും നമ്മളറിയാത്ത ചില കാര്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. കുഞ്ഞിന് പാലു കൊടുക്കുന്നതിനു മുന്‍പ് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒമ്പതാം മാസത്തിലെ ശാരീരിക മാറ്റങ്ങള്

 കുട്ടി ഭക്ഷണം കഴിയ്ക്കുന്നത്

കുട്ടി ഭക്ഷണം കഴിയ്ക്കുന്നത്

കുട്ടി ഭക്ഷണം കഴിയ്ക്കുന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണം കഴിയ്ക്കാറായ കുട്ടികള്‍ അമ്മിഞ്ഞപ്പാലിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നെതെങ്കില്‍ പാലിന്റെ ഉത്പാദനം കുറവാണെന്ന് വേണം കരുതാന്‍.

 പാല്‍ കുടിയ്ക്കുന്നതിനിടയ്ക്ക് തുപ്പുന്നത്

പാല്‍ കുടിയ്ക്കുന്നതിനിടയ്ക്ക് തുപ്പുന്നത്

ചില കുട്ടികളില്‍ കാണുന്ന ശീലമാണ് ഇത് പാല്‍ കുടിയ്ക്കുന്നതിനിടയ്ക്ക് തുപ്പുന്നു. ഇവര്‍ക്ക് പാല്‍ അലര്‍ജി ഉണ്ടാക്കുന്നു എന്നതാണ് ഇതിലൂടെ കാണിയ്ക്കുന്നത്. കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം പ്രവണത കാണിയ്ക്കും.

മദ്യപിക്കുന്ന അമ്മമാര്‍

മദ്യപിക്കുന്ന അമ്മമാര്‍

സ്ത്രീയും പുരുഷനും എല്ലാം ഇന്ന് മദ്യത്തിന്റെ കാര്യത്തില്‍ ഒരു പോലെയാണ്. പലപ്പോഴും യാതൊരു നിയന്ത്രണവും ഇരുവര്‍ക്കും ഉണ്ടാവില്ല. എന്നാല്‍ പാലൂട്ടുന്ന അമ്മമാര്‍ മദ്യപിയ്ക്കുന്നത് കുഞ്ഞിന് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

കാപ്പിയും ഹാനീകരം

കാപ്പിയും ഹാനീകരം

പാലൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിയ്ക്കുന്നതും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായ ബാധിയ്ക്കുന്നതാണ്. ഇത് കുഞ്ഞിന് പല തരത്തിലുള്ള അലര്‍ജി ഉണ്ടാക്കാനും കാരണമാകും.

പാല്‍ കൊടുക്കുന്നതിനും സമയം

പാല്‍ കൊടുക്കുന്നതിനും സമയം

കുഞ്ഞിന് വിശക്കുമ്പോളാണ് പാല്‍ കൊടുക്കേണ്ടത്. എന്നാല്‍ സമയം അനുസരിച്ച് കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിക്കുക. ഓരോ ദിവസവും ഇതിന് മാറ്റം വരുത്താതെ എല്ലാ ദിവസവും കൃത്യമായി പാല്‍ കൊടുക്കുക.

 രാത്രിയില്‍ കുഞ്ഞ് കരയുന്നു?

രാത്രിയില്‍ കുഞ്ഞ് കരയുന്നു?

രാത്രിയില്‍ കുഞ്ഞ് കരയുന്നുണ്ടെങ്കില്‍ അമ്മയ്ക്ക് വേണ്ടത്ര പാല്‍ ഇല്ല എന്നതിന്റെ സൂചനയാണ്. കാരണം പാല്‍ വേഗം ദഹിക്കുന്നു എന്നതാണ് ഇതിന്റെ കാരണം. ആരോഗ്യകരമായ പാല്‍ അല്ല കുഞ്ഞിന് ലഭിയ്ക്കുന്നത് എന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിയ്ക്കുന്നു.

English summary

Myths About Breastfeeding and Milk Supply

Myths about breastfeeding and your milk supply are easily spread and adopted as fact. Here are some breast feeding and milk supply myths.
Story first published: Tuesday, August 16, 2016, 13:15 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more