For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനു മുന്‍പ്

|

ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമിത രക്തസ്രാവം എന്ന വില്ലനാണ് പലപ്പോഴും ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് വരെ സ്ത്രീകളെ എത്തിയ്ക്കുന്നത്. ഹിസ്ട്രക്റ്റമി എന്നാണ് ഈ ശസ്ത്രക്രിയയെ പറയുന്നത്. ഗര്‍ഭനിരോധന ഗുളിക സ്ത്രീകളോട് ചെയ്യുന്നത്

എന്നാല്‍ പലപ്പോഴും രോഗിക്ക് കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് എത്തിയ്ക്കുന്നത്. കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതും കൗണ്‍സിലിംഗിന്റെ കുറവുമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയ്ക്കുന്നത്.

പ്രായം പ്രശ്‌നമാകുമ്പോള്‍

പ്രായം പ്രശ്‌നമാകുമ്പോള്‍

പ്രായമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന്റെ പ്രധാന ഘടകം. പ്രത്യേകിച്ച് 35 വയസ്സ് കഴിഞ്ഞവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതല്‍. സിസേറിയന് ശേഷം അമിത രക്തസ്രാവം ഉള്ളപ്പോള്‍ ഇത്തരം ശസ്ത്രക്രിയയ്ക്ക് പലരും വിധേയരാകുന്നു.

ഫൈബ്രോയ്ഡ് യൂട്രസ്

ഫൈബ്രോയ്ഡ് യൂട്രസ്

ഫൈബ്രോയ്ഡ് മുഴകള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ മുതല്‍ 40 വയസ്സ് വരെ ഉള്ളവരിലാണ് പ്രധാനമായും കണ്ട് വരുന്നത്. എന്നാല്‍ പലപ്പോഴും ഫൈബ്രോയ്ഡ് നീക്കം ചെയ്യുന്നതിന്റെ അവസാന ഘട്ടമെന്ന നിലയ്ക്ക് ഹിസ്ട്രക്റ്റമി ചെയ്യുന്നവരും കുറവല്ല.

ഗര്‍ഭാശയ ക്യാന്‍സര്‍

ഗര്‍ഭാശയ ക്യാന്‍സര്‍

ഗര്‍ഭാശയ ക്യാന്‍സര്‍ ഉള്ളവരില്‍ അവസാന പോംവഴി എന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറ്റൊരു ചികിത്സയിലൂടെയും ക്യാന്‍സര്‍ മാറ്റാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.

പെല്‍വിക് പെയിന്‍

പെല്‍വിക് പെയിന്‍

ഗര്‍ഭപാത്രത്തോട് ചെര്‍ന്ന ഭാഗങ്ങളിലുണ്ടാകുന്ന അതിശക്തമായ അണുബാധയാണ് പെല്‍വിക് പെയിനിന് കാരണം. എന്നാല്‍ പലപ്പോഴും ചികിത്സയിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. പക്ഷേ ചികിത്സ വൈകിയാല്‍ അത് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിലേക്കാണ് എത്തുന്നത്.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയം ഗര്‍ഭപാത്രത്തിന്റെ അകത്തുള്ള ആവരമമാണ്. ഇത്‌ന് അതി കഠിനമായ വേദനയുണ്ടാകുമ്പോള്‍ പല പ്രശ്‌നങ്ങലും ഉണ്ടാകാം. ഇത് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കാം. എന്നാല്‍ കൃത്യമായ ചികിത്സ ലഭിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

ഗര്‍ഭപാത്രം താഴേക്ക് തള്ളിവരുന്നത്

ഗര്‍ഭപാത്രം താഴേക്ക് തള്ളിവരുന്നത്

പല സ്ത്രീകളിലും കണ്ടിട്ടുള്ള അവസ്ഥയാണ് ഇത്. ഇത് മൂലം മൂത്ര തടസ്സവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാവുന്നതാണ്.

English summary

Important matters before removing uterus

Hysterectomy is the operation to remove uterus. It may be advised for a number of reasons.
Story first published: Tuesday, July 19, 2016, 11:14 [IST]
X
Desktop Bottom Promotion