Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ
ഗര്‍ഭധാരണം തടയാന്‍ പുരുഷന്മാര്ക്കു നടത്തുന്ന വാസക്ടമിയെക്കുറിച്ചു പലര്‍ക്കും പല സംശയങ്ങളുമുണ്ട്. ഇത് ലൈംഗികശേഷിയെ ബാധിയ്ക്കുമോയെന്ന ഭയമാണ് പലര്‍ക്കും കൂടുതലായുള്ളത്.
വാസക്ടമിയില്‍ വൃഷണസഞ്ചിയില്‍ ഒരു ചെറിയ മുറിവുണ്ടാക്കി ബീജങ്ങള്‍ സഞ്ചരിയ്ക്കുന്ന വഴി തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുവഴി ലൈംഗികസമയത്ത് ബീജങ്ങള്‍ യൂട്രസിലെത്തുന്നില്ല.
വാസക്ടമിയെ സംബന്ധിച്ചുള്ള ചില വാസ്തവങ്ങള്‍ അറിയൂ,

വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
വാസക്ടമി ചെയ്യാന്‍ ഏതാണ്ട് 20 മിനിറ്റു മാത്രമേ വേണ്ടി വരൂ. ഇതിന് ശേഷം ചെറിയൊരു വേദനയേ ഉണ്ടാകൂ. അല്പദിവസങ്ങള്ക്കുള്ളില് സുഖപ്പെടുകയും ചെയ്യും.

വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
വാസക്ടമി യാതൊരു വിധത്തിലും ലൈംഗികതാല്പര്യത്തേയോ ശേഷിയേയോ ബാധിയ്ക്കാറില്ല. നേരെ മറിച്ച് ഗര്ഭധാരണഭയം കൂടാതെ സെക്സിലേര്‍പ്പെടാന്‍ സാധിയ്ക്കുകയും ചെയ്യും.

വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
വാസക്ടമി ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും സെക്സിലേര്‍പ്പെടാന്‍ സാധിയ്ക്കും. എന്നാല്‍ 12 ആഴ്ച വരെ ഗര്‍ഭധാരണ സാധ്യതയുണ്ട്. കാരണം നേരത്തെ ഉല്‍പാദിപ്പിയ്ക്കപ്പെട്ട് സഞ്ചാരപാതയിലുള്ള ബീജങ്ങള്‍ തന്നെ. ഇതുകൊണ്ടുതന്നെ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കേണ്ടത് അത്യാവശ്യം.

വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
വാസക്ടമിയ്ക്കു ശേഷവും ബീജോല്പാദനം നടക്കാറുണ്ട്. ഇതിന്റെ അളവിലും വ്യത്യാസമുണ്ടാകില്ല. ഇതിന്റെ സഞ്ചാരം തടസപ്പെടുന്നുവെന്നതു മാത്രമാണ് വാസ്തവം.

വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
വാസക്ടമിയ്ക്കു ശേഷവും ഉദ്ധാരണവും സഖലനവുമെല്ലാം നടക്കും. സ്ഖലനം നടക്കുമ്പോള്‍ സെമിനല്‍ ഫഌയിഡാണ് പുറത്തേയ്ക്കു പോവുക. ബീജമുണ്ടാകില്ലെന്നു മാത്രം. ലൈംഗികസുഖത്തിനോ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണോ യാതൊരു കുറവും സംഭവിയ്ക്കുന്നില്ല.

വാസക്ടമി ലൈംഗികശഷിയെ ബാധിയ്ക്കുമോ?
വാസക്ടമി ചെയ്താലും വീണ്ടും വേണമെങ്കില്‍ പ്രത്യുല്പാദനശേഷി വീണ്ടെടുക്കാന്‍ സാധിയ്ക്കും. ഇതിന് ശാസ്ത്രത്തില്‍ വഴികളുണ്ട്.



Click it and Unblock the Notifications
