Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രസവ ശേഷം സുന്ദരിയാവണോ?
പ്രസവ ശേഷം സൗന്ദര്യമെല്ലാം പോയി എന്ന സ്ഥിരം പല്ലവി നമ്മള് എത്രയോ കേട്ടതാണ്. എന്നാല്‍ പലപ്പോഴും പ്രസവാനന്തരമായയാലും പ്രസവത്തിനു മുന്പിലായാലും ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുക. എന്നാല്‍ സ്ടെച്ച് മാര്‍ക്കുകള്‍, മുടി കൊഴിച്ചില്‍, വയറു ചാടല്‍ തുടങ്ങിയ സൗന്ദര്യ പ്രശ്നങ്ങള്‍ പലപ്പോഴും സ്ത്രീകളെ ഉത്കണ്ഠാകുലരാക്കാറുണ്ട്.
എന്നാല്‍ പ്രസവശേഷവും സുന്ദരിയാവാന്‍ ചില വഴികളുണ്ട്. ഒട്ടും ടെന്‍ഷനില്ലാതെ തന്നെ നിങ്ങളുടെ ഉറക്കം കെടുത്തുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!

സഹായം തേടുക
ആദ്യം ചെയ്യേണ്ടത് എന്ത് കാര്യം ചെയ്യുമ്പോഴും ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പൂര്‍ണ പിന്തുണ തേടുക എന്നതാണ്. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴും വലുതായിരിക്കും.

വയറു ചാടുന്നത്
ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭാശയം വികസിക്കുന്നു. എന്നാല്‍ പ്രസവത്തിനു ശേഷം വയര്‍ പൂര്‍വ്വ സ്ഥിതിയിലാവാന്‍ ഒന്നരമാസം ആവശ്യമാണ്. അതുകൊണ്ട് തന്നെ വയറു കൂടുതല്‍ തോന്നത്തക്ക രീതിയിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

ഭക്ഷണ ക്രമം
പ്രസവശേഷമുള്ള ഭക്ഷണക്രമത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കണം. മുലയൂട്ടലാണ് എല്ലാത്തിന്റേയും അടിസ്ഥാനം. അതുകൊണ്ട് തന്നെ മുലയൂട്ടല്‍ ആറുമാസം വരെ നിര്‍ബന്ധമായിരിക്കണം. മാത്രമല്ല ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യമാണ്.

മുടി കൊഴിച്ചില്‍ പ്രശ്നമാകുമ്പോള്
പ്രസവ ശേഷം സാധാരണയായി കണ്ടു വരുന്നതാണ് മുടി കൊഴിച്ചില്‍. പോഷകാഹാരം കഴിയ്ക്കുകയും വൈറ്റമിന്‍ ടാബ്ലറ്റ കഴിയ്ക്കുകയുമാണ് ആകെയുള്ള പോം വഴി. കൂടാതെ തലയില്‍ ധാരാളം എണ്ണ തേച്ചു കുളിയ്ക്കുക.

സ്ട്രെച്ച് മാര്‍ക്കുകള്‍ ഒഴിവാക്കാന്‍
സ്ട്രെച്ച് മാര്‍ക്കുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ക്രീമുകളും മറ്റും ലഭ്യമാണ്. എന്നാല്‍ ഡോക്ടറെ സമീപിച്ച് മാത്രം ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുക.

ഉറക്കം പ്രധാനം
ഉറക്കമാണ് എല്ലാത്തിന്റേയും അടിസ്ഥാനം. ഉറങ്ങാന്‍ എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഉറങ്ങുക. ഇത് ഫ്രഷ്നസ് നിലനിര്‍ത്താന്‍ സഹായിക്കും.

വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുക
വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. പലപ്പോഴും ശരീരത്തോട് ഒട്ടി കിടക്കുന്ന വസ്ത്രം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിന്റെ ആകാരഭംഗിയ്ക്ക് കോട്ടം വരുത്തും.

കണ്ണിനടിയിലെ കറുപ്പ മാറ്റാന്‍
കുക്കുമ്പര്‍, ഉരുളക്കിഴങ്ങ തുടങ്ങിയവ കണ്ണിനു താഴെ വെച്ചാല്‍ കണ്ണിനു കീഴിലുള്ള കറുപ്പ് ഇല്ലാതാക്കാം. മാത്രമല്ല ഉറങ്ങുമ്പോള്‍ കട്ടി കൂടിയ തലയണ ഉപയോഗിക്കുക.



Click it and Unblock the Notifications
