Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവശേഷമുള്ള മുടി കൊഴിച്ചിലിന് പരിഹാരം
ഗര്ഭകാലത്തും പ്രസവശേഷവുമെല്ലാം സ്ത്രീ ശരീരത്തില് ഹോര്മോണ് മാറ്റങ്ങളുണ്ടാകുന്നത് സാധാരണം. ഇത് പല തലത്തിലുള്ള പ്രശ്നങ്ങള്ക്കും കാരണമാകുകയും ചെയ്യും.
പ്രസവശേഷം പല സ്ത്രീകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിയുന്നത്. സാധാരണ ഗതിയില് ഒരു ദിവസം ഒരാളുടെ 100 മുടി വരെ കൊഴിയുമെന്നു പറയും. എന്നാല് പ്രസവശേഷം ഇത് 500 മുടി വരെയാകാം.
ഇതൊരു സ്വാഭാവിക പ്രക്രിയയാണെങ്കിലും പോഷകാംശമുള്ള ചില ഭക്ഷണങ്ങള് മുടികൊഴിച്ചില് തടയാന് സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

മീന്
മീനില് ഒമേഗ ത്രീ ഫാറ്റി ആസിഡ്, വൈറ്റമിന് ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് മുടി കൊഴിച്ചില് തടയാന് സഹായിക്കും.

ടോഫു
ധാരളം അയേണ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ടോഫു മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്

വൈറ്റമിന് ബി, സി, ഡി, ബയോട്ടിന്
വൈറ്റമിന് ബി, സി, ഡി, ബയോട്ടിന് എന്നിവ മുടി കൊഴിച്ചില് തടയാനുള്ള ചില ഉപാധികളാണ്. ഇവ പരീക്ഷിയ്ക്കാം.

തൈര്, കോട്ടേജ് ചീസ്
തൈര്, കോട്ടേജ് ചീസ് എന്നിവ കഴിയ്ക്കുന്നതും മുടികൊഴിച്ചില് തടയാന് സഹായിക്കും.

യീസ്റ്റ്
യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള് കഴിയ്ക്കുന്നത് മുടികൊഴിച്ചിലിനുള്ള മറ്റൊരു പരിഹാരമാണ്. യീസ്റ്റ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ബിയര് ഉപയോഗിച്ചു മുടി കഴുകുന്നതും ഗുണം ചെയ്യും.

ഫഌക്സ് സീഡ്സ്, ഫിഷ് ഓയില്
ഫഌക്സ് സീഡ്സ്, ഫിഷ് ഓയില് എന്നിവ ഒമേഗ 3, 6, 9 എന്നിവയാല് സമൃദ്ധമാണ്. ഇവ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

സെലേനിയം
സെലേനിയം അടങ്ങിയ ഭക്ഷണങ്ങള് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ബ്രസല്സ് നട്സ് പോലുള്ളവയില് ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

ഫ്ളേവനോയ്ഡുകള്, ആന്റിഓക്സിഡന്റുകള്
ഫ്ളേവനോയ്ഡുകള്, ആന്റിഓക്സിഡന്റുകള് എന്നിവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് പച്ചക്കറികളും പഴവര്ഗങ്ങളും കഴിയ്ക്കുന്നതു ഗുണം ചെയ്യും.

അയേണ്, ആന്റിഓക്സിഡന്റുകള്
കക്ക അയേണ്, ആന്റിഓക്സിഡന്റുകള് എന്നിവയുടെ ഉറവിടമാണ്. ഇവ ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതും മുടി കൊഴിച്ചില് തടയാന് സഹായിക്കും.



Click it and Unblock the Notifications
