Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുലയൂട്ടുന്ന അമ്മമാര്‍ ഇവ കഴിക്കരുത്
ഗര്‍ഭധാരണം മുതല്‍ കുഞ്ഞിനെ മുലയൂട്ടുന്നത് വരെയുള്ള പല കാര്യങ്ങളിലും അമ്മമാര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്. ഇത് ഗര്‍ഭധാരണം മുതല്‍ മുലയൂട്ടല്‍ വരെയുള്ള കാലത്ത് ബാധകമാണ്.
അമ്മമാര്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. ചിലത് മുലപ്പാല്‍ കുറയാനും, ചിലത് ഉപദ്രവകരമാകാനും കാരണമാകും. മുലപ്പാലിലേക്ക് പ്രവേശിക്കുന്ന ദോഷകരമായ ഭക്ഷണങ്ങള്‍ അമ്മമാര്‍ ഒഴിവാക്കേണ്ടതുണ്ട്. അത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

കാപ്പി
കാപ്പി കുടിക്കുന്നത് മുലപ്പാലിലേക്ക് കഫീന്‍ കലരുന്നതിന് കാരണമാകും. ഒരു നവജാത ശിശുവിന് തന്റെ ശരീരത്തിലെ കഫീന്‍ നശിപ്പിക്കാനാവില്ല. ഇത് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടാനും ഉറക്കം നഷ്ടമാകാനും ഇടയാക്കും.

ചില മരുന്നുകള്‍
അമ്മ ഉപയോഗിക്കുന്ന മിക്ക മരുന്നുകളും മുലപ്പാലില്‍ കലരുകയും കുഞ്ഞിലേക്ക് എത്തുകയും ചെയ്യും. ചില കുഞ്ഞുങ്ങളില്‍ പല്ലില്‍ കറുത്ത പാടുകളുള്ളത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇത് അമ്മമാര്‍ കഴിക്കുന്ന മരുന്ന് കുഞ്ഞുങ്ങളിലെത്തുന്നത് വഴി സംഭവിക്കുന്നതാണ്. അമ്മമാര്‍ കഴിക്കുന്ന മരുന്നിന്റെ ദോഷഫലങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലും കാണപ്പെടാം.

മെര്‍ക്കുറി അടങ്ങിയ മത്സ്യങ്ങള്‍ -
മത്സ്യം ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയതാണ്. എന്നിരുന്നാലും മുലയൂട്ടുന്ന കാലത്ത് മത്സ്യം അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ചിലയിനം മത്സ്യങ്ങളിലെ മെര്‍ക്കുറി മുലപ്പാലിലേക്ക് പ്രവേശിക്കുകയും കുഞ്ഞിലേക്ക് എത്തുകയും ചെയ്യും. സ്രാവ്, അയല, ട്യൂണ, ശുദ്ധജല മത്സ്യങ്ങള്‍ എന്നിവ മെര്‍ക്കുറി കൂടുതലായി അടങ്ങിയവയാണ്.

മസാല അടങ്ങിയ ഭക്ഷണങ്ങള്‍
ഭക്ഷണങ്ങളിലടങ്ങിയ മസാലകള്‍ മുലപ്പാലിലൂടെ കുഞ്ഞിലേക്കെത്തും. ഇത് കുഞ്ഞിന്റെ ദഹനത്തെ തടസ്സപ്പെടുത്തുകയും, ഉദരത്തിലെ പ്രശ്നങ്ങള്‍ക്കും, ഛര്‍ദ്ദിക്കും കാരണമാവുകയും ചെയ്യും.

പാലുത്പന്നങ്ങള്‍
പാലും പാലുത്പന്നങ്ങളും പ്രോട്ടീന്‍ അടങ്ങിയതാണ്. മിക്ക കുഞ്ഞുങ്ങള്‍ക്കും ഇത് ദഹിപ്പിക്കാനുള്ള കഴിവില്ല. ചീസ്, യോഗര്‍ട്ട്, തുടങ്ങിയവ അമ്മമാര്‍ കഴിക്കുന്നത് പല കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ഗ്യാസ് ട്രബിള്‍, വയര്‍ വേദന തുടങ്ങിയവയ്ക്ക് ഇടയാക്കും. പ്രോട്ടീനുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിലേക്ക് എത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.



Click it and Unblock the Notifications
