Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധന 'തെറ്റു'കള്‍
കുടുംബാസൂത്രണത്തില്‍ ഗര്ഭനിരോധനോപാധികള്ക്ക് പ്രധാന പങ്കുണ്ട്. ഇന്ന് ലഭ്യമായ ധാരാളം ഗര്ഭനിരോധനോപാധികളുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉപയോഗിയ്ക്കാന്‍ പറ്റിയവ.
ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുമ്പോള്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഇവ പരാജയപ്പെടുവാന്‍ സാധ്യതയേറെയാണ്. ഇവയുപോഗിയ്ക്കുമ്പോള് നാം സാധാരണ വരുത്തുന്ന ചില തെറ്റുകളെക്കുറിച്ചറിയൂ,
റിഫാംപിന് എന്നൊരു ആന്റിബയോട്ടിക് മരുന്നുണ്ട്. ഇത് വജൈനല്‍ റിംഗ്, കോണ്ട്രാസെപ്റ്റീവ് പില്‍സ് എന്നിവയുടെ ഇഫക്ട് കുറയ്ക്കും. ഇതുപോലെ യീസ്റ്റ് അണുബാധ, എച്ച്ഐവി എന്നിവയും ഗര്‍ഭനിരോധനോപാധികളുടെ ഗുണം കുറയ്ക്കും. മറ്റു മരുന്നുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെങ്കില്‍ ഇവ ഗര്ഭനിരോധനോപാധികളിലേല്പ്പിയ്ക്കുന്ന സ്വാധീനത്തെക്കുറിച്ചു ഡോക്ടറുടെ നിര്‍ദേശം തേടണം.

ലൂബ്രിക്കന്റുകള്‍, പ്രത്യേകിച്ച് ബേബി വാസ്ലിന്, ബേബി ഓയില്‍ എന്നിവ ഉപയോഗിയ്ക്കുന്നവരുമുണ്ട്. ഇത് ലാറ്റെക്സ് കോണ്ടംസ് കേടാകാന്‍ ഇട വരുത്തും. ഇതുപയോഗിയ്ക്കുമ്പോള് സിലിക്കോണ്‍ അടങ്ങിയ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
ഇതുപോലെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഒരേ സമയത്തു തന്നെ കഴിയ്ക്കണം. ഇവ ഒരു ദിവസം കഴിയ്ക്കാതിരുന്നാല്‍ തന്നെ ഫലമില്ലാതാകും.
മാസമുറ കണക്കാക്കി സുരക്ഷിത കാലം നോക്കി നിരോധനോപാധികളില്ലാതെ സെക്സിലേര്പ്പെടാമെന്നു പറയും. എന്നാല്‍ കൃത്യമായ ആര്‍ത്തവചക്രവും അണ്ഡവിസര്ജനവുമില്ലാത്തവര്ക്ക് ഈ മാര്‍ഗം പിന്തുടരുന്നത് ഫലം നല്‍കുമോയെന്നു പറയാനാകില്ല.
മുലയൂട്ടുമ്പോള്‍ ഗര്‍ഭധാരണം സംഭവിയ്ക്കില്ലെന്നതും മിഥ്യാധാരണയാണ്. സാധ്യത കുറവെങ്കിലും പൂര്‍ണമായും തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications
