For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന്‍ ശേഷം ഭക്ഷണ ചിട്ടകള്‍

By Super
|

സാധാരണ പ്രസവമായാലും സിസേറിയനായാലും ആകാംഷ നിറഞ്ഞ ഗര്‍ഭകാലത്തിന്‌ ശേഷമുള്ള മാതൃത്വം നിങ്ങള്‍ ആസ്വദിക്കും. എന്നാല്‍, കുഞ്ഞുണ്ടായതിന്‌ ശേഷമുള്ള ആരോഗ്യ സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ സിസേറിയനാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്‌. ഗര്‍ഭ ധാരണം മൂലം ശരീരത്തിനുണ്ടായ മാറ്റങ്ങളില്‍ നിന്നും തിരിച്ചു വരുന്ന കാലയളവ്‌ വളരെ ശ്രദ്ധിക്കണം. സിസേറിയന്‌ ശേഷമുള്ള ഭക്ഷണക്രമത്തിന്‌ വളരെ പ്രാധാന്യം നല്‍കണം.

സിസേറിയന്‌ ശേഷം അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ തിരിച്ചുവരവ്‌ എളുപ്പമാക്കും. വായു, മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാത്ത ഭക്ഷണങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍.

കുട്ടികളുടെ ലൈംഗികാവയവ ശുചിത്വം

സിസേറിയന്‌ ശേഷമുള്ള ആരോഗ്യദായകമായ ഭക്ഷണ ക്രമം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.

സിസേറിയന്‌ ശേഷം കഴിക്കാവുന്ന ഭക്ഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ നിങ്ങളെങ്കില്‍ അതില്‍ ചിലത്‌ ഇതാ

മുട്ട

മുട്ട

സിസേറിയന്‌ ശേഷം ഒരിക്കലും ഒഴിവാക്കരുതാത്ത വളരെ പ്രധാനപ്പെട്ട ആഹാരമാണ്‌ മുട്ട. പ്രോട്ടീന്‍, സിങ്ക്‌ എന്നിവയാല്‍ സമൃദ്ധമാണ്‌ മുട്ട. ഗര്‍ഭകാലത്തുണ്ടായ ശാരീരിക മാറ്റങ്ങളില്‍ നിന്നും വേഗം തിരിച്ചെത്താന്‍ മുട്ട സഹായിക്കും.

മത്സ്യം

മത്സ്യം

സിസേറിയന്‍ കഴിഞ്ഞ്‌ കഴിക്കാവുന്ന നല്ല ആഹാരങ്ങളിലൊന്നാണ്‌ മത്സ്യം. ആരോഗ്യത്തിന്‌ ഏറെ ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയ മത്സ്യങ്ങള്‍ തിരഞ്ഞെടുക്കുക.

പാല്‍

പാല്‍

പാലില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്‌. മുലയൂട്ടുന്നവര്‍ക്ക്‌ ഇത്‌ അത്യാവശ്യമാണ്‌. മുലപ്പാലുണ്ടാകുന്നതിന്‌ ശരീരത്തിലെ കാത്സ്യം ആവശ്യമാണ്‌. മുലയൂട്ടുന്നവര്‍ ദിവസം രണ്ട്‌ ഗ്ലാസ്സ്‌ പാല്‍ കുടിക്കുന്നത്‌ നല്ലതാണ്‌.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

സിസേറിയന്‌ ശേഷം കുടല്‍ സാധാരണ രീതിയിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന്‌ അല്‍പ സമയം എടുക്കും. അതിനാല്‍ വായു, മലബന്ധം എന്നിവ ഉണ്ടാക്കാത്ത ഭക്ഷണങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം. സിസേറിയന്‌ ശേഷം തണ്ണിമത്തന്‍ കഴിക്കാനായി തിരഞ്ഞെടുക്കാം.

വെള്ളം

വെള്ളം

ശരീരം ആരോഗ്യേേത്താടിരിക്കുന്നതിന്‌ സിസേറിയന ്‌ ശേഷം ധാരാളം വെള്ളം കുടിക്കണം. ശരീരത്തിന്‌ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ഇത്‌ സഹായിക്കും. കൂടാതെ കുഞ്ഞിനാവശ്യമായ പാലുത്‌പാദിപ്പിക്കാനും ഇത്‌ സഹായിക്കും.

തൈര്‌

തൈര്‌

ശരീരത്തിനാവശ്യമായ കാത്സ്യവും സിങ്കും നല്‍കാന്‍ തൈര്‌ വളരെ നല്ലതാണ്‌. പ്രസവാനന്തരം സ്‌ത്രീകളുടെ ശരീരത്തിനാവശ്യമായ പലതും തൈരില്‍ നിന്നും ലഭിക്കും. ഇഷ്ടമുള്ള ഏത്‌ വിഭവത്തിനൊപ്പവും തൈര്‌ ഉപയോഗിക്കാം.

വാള്‍നട്ട്‌

വാള്‍നട്ട്‌

ഫോലിക്‌ ആസിഡും പ്രോട്ടീനും അടങ്ങിയിട്ടുള്ള വാള്‍നട്ട്‌ സിസേറിയന്‌ ശേഷം കഴിക്കുന്നത്‌ വളരെ നല്ലതാണ്‌.

നാരങ്ങ

നാരങ്ങ

നാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. സിസേറിയന്‌ ശേഷം ഉണ്ടായേക്കാവുന്ന അണുബാധയെ പ്രതിരോധിക്കാന്‍ ഇത്‌ സഹായിക്കും. സിസേറിയന്‌ ശേഷമുള്ള മുറിവില്‍ അണുബാധ വരുന്നത്‌ തടയാന്‍ വിറ്റാമിന്‍ സി സഹായിക്കും.

ഇലക്കറികള്‍

ഇലക്കറികള്‍

പ്രസവത്തിന്‌ ശേഷം ആരോഗ്യത്തോടിരിക്കാന്‍ ഇലക്കറികള്‍ സഹായിക്കും. സിസേറിയന്‌ ശേഷം ഫൈബര്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുക. കുടലിന്റെ ശരിയായ ചലനത്തിന്‌ ഇത്‌ സഹായിക്കും. സിസേറിയന്‌ ശേഷം ഇലക്കറികള്‍ ധാരാളം കഴിക്കുന്ന വളരെ നല്ലതാണ്‌.

English summary

What to Consume After Caesarean Section

After the thrilling pregnancy period, now you are enjoying your motherhood, no matter whether it was a normal delivery or a C-section.
X
Desktop Bottom Promotion