Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
മാതൃത്വം ആസ്വദിക്കാന്‍ ചില വഴികള്‍!
മാതൃത്വത്തിനൊപ്പമുള്ള വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മാതൃത്വത്തിലേക്കുള്ള യാത്രയും നിങ്ങള്‍ക്ക് ആസ്വദിക്കാനാവും. അടുത്തിടെ അമ്മയായ ഒരു സ്ത്രീയോട് ചോദിച്ചാല്‍ ഈ അനുഭവത്തിലെ സ്പര്ശനവേദ്യമല്ലാത്ത ആനന്ദത്താല്‍ പൂര്‍ണ്ണമായും ആസ്വദിക്കേണ്ട ഒരു അനുഭവമാണ് മാതൃത്വം എന്ന് അവര്‍ പറയും.
മാതൃത്വത്തെ ആസ്വദിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. മാതൃത്വം വിലപ്പെട്ട ഒരു അനുഭവമാണെന്നതിനാല്‍ അത് പൂര്‍ണ്ണമായി തന്നെ നിങ്ങള്‍ ആസ്വദിക്കേണ്ടതുണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്ന പ്രവര്‍ത്തി ഏറെ ബൃഹത്തായ ഒന്നാണ്. കൂടാതെ ഇത് തനിയെ മറികടക്കുന്നത് എളുപ്പവുമാകില്ല. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ഈ യാത്രയെ അവിസ്മരണീയമാക്കാന്‍ നിങ്ങളുടെ പങ്കാളിയുടെ പങ്ക് പ്രധാനപ്പെട്ടതാണ്.

1. സ്വയം ലാളന
കുഞ്ഞ് നിങ്ങളുടെ ഏറെ സമയം അപഹരിക്കും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ നിങ്ങള്‍ക്കായി സ്വയം സമയം ചെലവഴിക്കേണ്ടതുണ്ട്. കുഞ്ഞ് ഉറങ്ങുമ്പോള്‍ അല്ലെങ്കില്‍ പങ്കാളിയുടെയോ ജോലിക്കാരിയുടെ കയ്യിലായിരിക്കുമ്പോള്‍ സ്വയം ലാളനക്ക് സമയം കണ്ടെത്തുക. മാതൃത്വം ആസ്വദിക്കാനുള്ള ആദ്യ വഴിയാണിത്.

2. കുഞ്ഞ് വളരുന്നത് ശ്രദ്ധിക്കുക
പ്രശസ്ത സെലിബ്രിറ്റി കിം കര്ദാഷെയ്ന് തന്റെ കുഞ്ഞ് വളരുന്നത് വെറുതെ നോക്കിക്കണ്ടിരിക്കാറുണ്ട്. എല്ലാ അമ്മമാരും ഇത് ചെയ്യണം. ഒരു നവജാത ശിശു നടക്കാന്‍ തുടങ്ങുന്ന ഘട്ടത്തിലേക്ക് വളരുന്നത് കണ്ടറിയുക. ജീവിതത്തിലെ നല്ല ഒരു അനുഭവമായിരിക്കും ഇത്.

3. മാതൃത്വത്തിന്റെ ചിരി
മാതൃത്വം ജീവിത്തിലെ വിഷമം പിടിച്ച ഒരു ഘട്ടമാണെങ്കിലും അതിനെ പുഞ്ചിരിയോടെ സ്വീകരിക്കുകയും കുടുംബത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അത് ഒരു അനുഗ്രഹമായി മാറും. എന്ത് വിഷയമായാലും അതിനെ പുഞ്ചിരിയോടെ സമീപിക്കുന്നതാണ് മാതൃത്വം ആസ്വദിക്കുന്നതിനുള്ള മികച്ച വഴി. ഇത് നിങ്ങളുടെ വളരുന്ന കുട്ടിയിലേക്ക് പോസീറ്റീവായ അനുഭവം സന്നിവേശിപ്പിക്കാനുമാവും.

4. ഉറക്കമില്ലാത്ത രാത്രികളും മനോഹരമാണ്
ഉറക്കമില്ലാത്ത ആ രാത്രികളുടെ വേദന ഇനിയുണ്ടാകില്ല. നിങ്ങളുടെ കുഞ്ഞ് വളരുന്നതോടെ നിങ്ങള്‍ ഇത് അനുഭവിക്കേണ്ടി വരില്ല. അതിനാല്‍ കുഞ്ഞ് ചെറുതായിരിക്കുമ്പോള്‍ അത് നല്ല രീതിയില്‍ വിനിയോഗിക്കുക.

5. പങ്കാളിക്കൊപ്പം അറിയുക
മാതൃത്വത്തെ പങ്കാളിക്കൊപ്പം ആസ്വദിക്കുക. ഇത് നിങ്ങളെ രണ്ട് പേരെയും കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. പിതാക്കന്മാര്ക്ക് തങ്ങളുടെ മക്കളെ അടുത്തറിയാനുള്ള അവസരം കൂടിയാണിത്.
പ്രസവശേഷം ഡിപ്രഷനെങ്കില്...



Click it and Unblock the Notifications
